സ്വന്തം നാട്ടിൽ വീണ്ടുമൊരു അങ്കത്തിനു കച്ചമുറുക്കി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു. എന്നാൽ എല്ലാ പ്രാവശ്യത്തിൽനിന്നും വ്യത്യസ്തമായി ഇത്തവണ വല്യ സമ്മർദ്ദത്തിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുക. തുടർച്ചയായ സമനിലകളും തോൽവികളും മഞ്ഞപ്പടയെ കാര്യമായിത്തന്നെ നിരാശയിൽ ആഴ്ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാളത്തെ ഹോം മാച്ച് ബഹിഷ്ക്കരിക്കാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പടുകൂറ്റൻ ആരാധകവൃന്ദം. മഞ്ഞപ്പടയുടെ ഈ ബഹിഷ്ക്കരണത്തെ പറ്റി  ചോദിച്ചപ്പോൾ ഇതിനെപ്പറ്റി തനിക്കു അറിവില്ല എന്നും അതിനാൽ തന്നെ മറുപടിപറയുന്നില്ല എന്നും മാച്ചിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് മറുപടിപറഞ്ഞു.

"ഹെഡ്‍കോച്ച് എന്ന നിലയിൽ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്കായി ഓരോ കളിയും വിജയിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ കുടുംബവുമായിപ്പോലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശക്തിയെപ്പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്. അവരാണ് ഇന്ത്യയിലെ മികച്ച ഫുട്ബോൾ ആരാധകവൃന്ദം. എന്റെ അഭിപ്രായം ഇപ്പോഴും അതുതന്നെയാണ്.  ഞങ്ങൾ താരങ്ങളെ എടുത്തതും പരിശീലനം നൽകുന്നതും ഈ വർഷം കളിയിൽ ജയിക്കാൻ വേണ്ടി മാത്രമല്ല. ഭാവികൂടി മുൻകൂട്ടി കണ്ടാണ്‌ അത്. കളി ജയിക്കാൻ ഞങ്ങൾക്ക് കഴിയും എന്നത് ആദ്യ മാച്ചിൽ എടികെക്കെതിരെ ഞങ്ങൾ തെളിയിച്ചതാണ്. എനിക്ക് ചെയ്യാൻ സാധിക്കുന്നത് നല്ല രീതിയിൽ താരങ്ങളെ പരിശീലിപ്പിക്കുക എന്നതും താരങ്ങൾക്കു നല്കാൻ കഴിയുന്നത് നൂറുശതമാനം മികച്ച രീതിയിൽ കളിക്കുക എന്നതും ആണ്. അദ്ദേഹം കൂട്ടിച്ചേർത്തു."

ഒരു ജയത്തിനും അഞ്ചു സമനിലക്കും മൂന്ന് തോൽവികൾക്കുമപ്പുറം കേരളാബ്ലാസ്‌റ്റേഴ്‌സ് അടുത്ത ഹോം മാച്ചിനായി ചൊവ്വാഴ്ച ഇറങ്ങുകയാണ്. മൂന്നു ജയവും ആറു സമനിലയും ഒരു തോൽവിയുമായി നിൽക്കുന്ന ജംഷഡ്‌പൂർ എഫ്‌സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് എതിരിടുന്നത്. കഴിഞ്ഞ ഒൻപതു മത്സരങ്ങളിൽ നിന്നായി എട്ടു പോയിന്റോടെ ഏഴാം സ്ഥാനത്താണ് കേരളബ്ലാസ്‌റ്റേഴ്‌സ്. പത്തു മത്സരങ്ങളിൽ നിന്നായി പതിനഞ്ചു പോയിന്റ് നേടി ജംഷഡ്‌പൂർ നാലാം സ്ഥാനത്തും