AFC U23 ഏഷ്യൻ കപ്പ് യോഗ്യതാ ടൂർണമെന്റിൽ ഇന്ത്യ ഗ്രൂപ്പ് എച്ചിൽ
യോഗ്യതാ മത്സരങ്ങൾ 2025 സെപ്റ്റംബർ 1 മുതൽ 9 വരെ നടക്കും

2026 എഎഫ്സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യതാ ടൂർണമെന്റിൽ ഗ്രൂപ്പ് എച്ചിൽ സ്ഥാനം പിടിച്ച് ഇന്ത്യ. വ്യാഴാഴ്ച ക്വാലാലംപൂരിലെ AFC ഹൗസിൽ നടന്ന നറുക്കെടുപ്പിൽ ആതിഥേയരായ ഖത്തർ, ബഹ്റൈൻ, ബ്രൂണെ ദാറുസ്സലാം എന്നിവർക്കൊപ്പമാണ് പൊടി മൂന്നിൽ നിന്നും ഇന്ത്യ സ്ഥാനം പിടിച്ചത്.
ആകെയുള്ള 44 ടീമുകളെ 11 ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. യോഗ്യതാ മത്സരങ്ങൾ 2025 സെപ്റ്റംബർ 1 മുതൽ 9 വരെയാണ് നടക്കുക. ഓരോ ഗ്രൂപ്പിലെയും മത്സരങ്ങൾ ഒരു കേന്ദ്രീകൃത വേദിയിൽ നടക്കും. 11 ഗ്രൂപ്പ് വിജയികളും മികച്ച നാല് രണ്ടാം സ്ഥാനക്കാരും 2026 ജനുവരിയിൽ സൗദി അറേബ്യയിൽ നടക്കുന്ന AFC U-23 ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടും.
യോഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ഇന്ത്യ U-23 ടീം ജൂണിൽ താജിക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക് എന്നിവയുടെ U-23 ടീമുകളുമായി രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കും.
എഎഫ്സി U-23 ഏഷ്യൻ കപ്പ് സൗദി അറേബ്യ 2026 യോഗ്യതാ ടൂർണമെന്റ് നറുക്കെടുപ്പ്:
ഗ്രൂപ്പ് എ: ജോർദാൻ (H), തുർക്ക്മെനിസ്ഥാൻ, ചൈനീസ് തായ്പേയ്, ഭൂട്ടാൻ
ഗ്രൂപ്പ് ബി: ജപ്പാൻ, കുവൈറ്റ്, മ്യാൻമർ (H), അഫ്ഗാനിസ്ഥാൻ
ഗ്രൂപ്പ് സി: വിയറ്റ്നാം (H), യെമൻ, സിംഗപ്പൂർ, ബംഗ്ലാദേശ്
ഗ്രൂപ്പ് ഡി: ഓസ്ട്രേലിയ, ചൈന (H), തിമോർ-ലെസ്തെ, നോർത്തേൺ മരിയാന ദ്വീപുകൾ
ഗ്രൂപ്പ് ഇ: ഉസ്ബെക്കിസ്ഥാൻ, പാലസ്തീൻ, കിർഗിസ് റിപ്പബ്ലിക് (H), ശ്രീലങ്ക
ഗ്രൂപ്പ് എഫ്: തായ്ലൻഡ് (H), മലേഷ്യ, ലെബനൻ, മംഗോളിയ
ഗ്രൂപ്പ് ജി: ഇറാഖ്, കംബോഡിയ (H), ഒമാൻ, പാകിസ്ഥാൻ
ഗ്രൂപ്പ് എച്ച്: ഖത്തർ (H), ബഹ്റൈൻ, ഇന്ത്യ, ബ്രൂണെ ദാറുസ്സലാം
ഗ്രൂപ്പ് ഐ: UAE (H), ഇറാൻ, ഹോങ്കോംഗ്, ചൈന, ഗുവാം
ഗ്രൂപ്പ് ജെ: കൊറിയ റിപ്പബ്ലിക്, ഇന്തോനേഷ്യ (H), ലാവോസ്, മക്കാവോ
ഗ്രൂപ്പ് കെ: താജിക്കിസ്ഥാൻ (H), സിറിയ, ഫിലിപ്പീൻസ്, നേപ്പാൾ