ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് 2027 എന്നിവയുടെ സംയുക്ത രണ്ടാം റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ എവേ മത്സരം കളിക്കാൻ 25 അംഗ ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീം 2024 മാർച്ച് 15 വെള്ളിയാഴ്ച സൗദി അറേബ്യയിലെ അഭയിലേക്ക് പുറപ്പെട്ടു.

അഫ്ഗാനിസ്ഥാനെതിരെ 2024 മാർച്ച് 21 ന് അഭയിൽ (മാർച്ച് 22, 12.30 AM IST) ഇന്ത്യൻ ടീം എവേ മത്സരം കളിക്കും. 2024 മാർച്ച് 26ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഹോം മത്സരം.

യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ ഇന്ത്യ നിലവിൽ മൂന്ന് പോയിന്റുമായി ഗോൾ വ്യത്യാസത്തിൽ റാങ്കിങ്ങിൽ മുന്നിലുള്ള കുവൈത്തിനൊപ്പം സമനിലയിലാണ്. ഇന്ത്യൻ ടീം കുവൈത്തിനെ (1-0) തോൽപ്പിച്ചെങ്കിലും ഭുവനേശ്വറിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തറിനോട് (0-3) തോൽവി വഴങ്ങിയിരുന്നു. നിലവിൽ ആറ് പോയിന്റുമായി ഖത്തറാണ് ഗ്രൂപ്പിൽ മുന്നിൽ.

സ്ക്വാഡ്:

ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, വിശാൽ കൈത്.

ഡിഫൻഡർമാർ: ആകാശ് മിശ്ര, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, നിഖിൽ പൂജാരി, സുഭാഷിഷ് ബോസ്, അൻവർ അലി, ആമി റണവാഡെ, ജയ് ഗുപ്ത.

മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ജീക്‌സൺ സിംഗ് തൗണോജം, ദീപക് താംഗ്രി, ലാലെങ്‌മാവിയ റാൾട്ടെ, ഇമ്രാൻ ഖാൻ.

ഫോർവേഡുകൾ: സുനിൽ ഛേത്രി, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, വിക്രം പ്രതാപ് സിംഗ്