ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 പ്രിലിമിനറി സംയുക്ത യോഗ്യതാ റൗണ്ട് രണ്ടിലെ അഫ്ഗാനിസ്ഥാനെതിരായ രണ്ട് മത്സരങ്ങൾക്കുള്ള 35 കളിക്കാരുടെ സാധ്യതാ പട്ടിക മാർച്ച് 7 വ്യാഴാഴ്ച ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരം അഫ്ഗാനിസ്ഥാനെതിരെ അബ സൗദി അറേബ്യയിൽ മാർച്ച് 21നും രണ്ടാം മത്സരം മാർച്ച് 26ന് ഗുവാഹത്തിയിലും നടക്കും.

സാധ്യതാ പട്ടിക

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, ഫുർബ ടെമ്പ ലചെൻപ, വിശാൽ കൈത്.

ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, പ്രീതം കോട്ടാൽ, രാഹുൽ ഭേക്കെ, നിഖിൽ ചന്ദ്രശേഖർ പൂജാരി, സുഭാശിഷ് ബോസ്, നരേന്ദർ, അൻവർ അലി, റോഷൻ സിംഗ് നൗറെം, അമേ ഗണേഷ് റണവാഡെ, ജയ് ഗുപ്ത.

മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്‌ജാം, ജീക്‌സൺ സിംഗ് തൗണോജം, ദീപക് താംഗ്രി, ലാൽതതംഗ ഖൗൾഹിംഗ്, ലാലെങ്‌മാവിയ റാൾട്ടെ, ഇമ്രാൻ ഖാൻ.

ഫോർവേഡ്‌സ്: സുനിൽ ഛേത്രി, ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, വിക്രം പ്രതാപ് സിംഗ്, രാഹുൽ കുന്നോളി പ്രവീൺ, നന്ദകുമാർ ശേഖർ, ഇസക് വൻലാൽറുത്‌ഫെല.