2021ലെ ആദ്യത്തെ ഐ‌എസ്‌എൽ മത്സരത്തിൽ ഇന്ന് മുംബൈ സിറ്റി എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും.  ഗോവയിലെ വാസ്‌കോഡുഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. സെർജിയോ ലോബേരയുടെ കീഴിൽ മുംബൈ സിറ്റി എഫ്‌സി ഐ‌എസ്‌എൽ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ്. ഐ‌എസ്‌എൽ 2020-21 ലെ ഇതുവരെ നടന്ന ഏഴ് മത്സരങ്ങളിൽ നിന്നായി അഞ്ച് വിജയങ്ങൾ, ഒരു തോൽവി, സമനില എന്നിവയോടെ മുംബൈ 16 പോയിൻറുകൾ നേടി.

എന്നാൽ ഏഴ് മത്സരങ്ങളിൽ നിന്നായി ഒരു വിജയവും മൂന്ന് സമനിലയും മൂന്ന് തോൽവിയും അടക്കം  ഇതുവരെ ആറ് പോയിന്റുകൾ മാത്രം നേടി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി നിലവിൽ ഐ‌എസ്‌എൽ പോയിന്റ് പട്ടികകയിൽ ഒൻപതാം സ്ഥാനത്താണ്. ഹൈദരാബാദ് എഫ്‌സിക്കെതിയി നടന്ന അവസാന മത്സരത്തിലാണ് കേരളാബ്ലാസ്റ്റേഴ്‌സ് ഒരേയൊരു വിജയം നേടിയത് എന്നതും ശ്രദ്ധേയമാണ്.

ഹീറോ ഐ‌എസ്‌എൽ 2020-21ലെ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നാണ് മുംബൈ. സെർജിയോ ലോബേരയുടെ പരിശീലനത്തിന് കീഴിൽ അവസാന ആറ് മത്സരങ്ങളിൽ തോൽവിയറിയാത്തവരാണ് മുംബൈ. ഇതുവരെ കഴിഞ്ഞ എല്ലാ മത്സരങ്ങളിലും ഗോളുകൾ നേടിയ മുംബൈ ടീമിന് പക്ഷെ നാലു ക്ലീൻ ഷീറ്റുകളുമുണ്ട്. ഒപ്പം ഇതുവരെ ഏറ്റവും കുറഞ്ഞ ഗോളുകൾ വഴങ്ങിയതും മുംബൈയാണ്. വെറും മൂന്നു ഗോളുകൾ.   കൂടാതെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ശക്തമായ റെക്കോർഡുള്ള പരിശീലകനാണ് ലോബേര. അദ്ദേഹം എഫ്‌സി ഗോവയുടെ പരിശീലകനായിരുന്ന സമയത്തു കേരളബ്ലാസ്റ്റേഴ്സിനെതിരെ നടന്ന അഞ്ച് മത്സരങ്ങളിൽ നാലു വിജയവും ഒരു സമനിലയും ടീം നേടി. ഇന്നത്തെ മത്‌സരത്തിലെ വിജയം റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയരാൻ മുംബൈയെ സഹായിക്കും.

മുംബൈയ്‌ക്കെതിരായ അവസാന നാല് മത്സരങ്ങളിൽ ഒരു തവണ പോലും ജയം സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. എന്നാൽ ഹൈദരാബാദിനെതിരായ  അവസാന മത്സരത്തിൽ പരുക്കിനെത്തുടർന്ന് കോസ്റ്റയുടെയും ബകാരി കോനെയുടെയും അസാന്നിധ്യത്തിലും  ബ്ലാസ്റ്റേഴ്സിന്റെ പുരോഗതി അതിശകരമായിരുന്നു. ഇന്നത്തെ മത്‌സരത്തിലെ വിജയം റാങ്കിങ്ങിൽ ബ്ലാസ്‌റ്റേഴ്‌സിനെ എട്ടാം സ്ഥാനത്തേക്കുയർത്തും.

എന്തായാലും ഇന്ന് നടക്കുന്ന മത്സരത്തിൽ മുൻ‌തൂക്കം മുംബൈ സിറ്റി എഫ്‌സിക്കാണ്. പക്ഷെ ആദ്യ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്നിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് കരുത്ത് പ്രവചനാതീതമായിരിക്കും.

സ്ക്വാഡുകൾ:

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.

ഗോൾകീപ്പർമാർ: ആൽബിനോ ഗോമസ്, ബിലാൽ ഹുസൈൻ ഖാൻ, പ്രഭുഖാൻ സിംഗ് ഗിൽ, മുഹീത് ഖാൻ.

പ്രതിരോധ നിര: കോസ്റ്റ നമോയിൻസു, നിഷു കുമാർ, ബക്കറി കോൺ, ജെസ്സൽ കാർനെറോ, സന്ദീപ് സിംഗ്, അബ്ദുൽ ഹക്കു, ലാൽരുത്താര

മിഡ്‌ഫീൽഡർമാർ: സെർജിയോ സിഡോഞ്ച, സഹൽ അബ്ദുൾ സമദ്, വിസെന്റ് ഗോമസ്, സീതാസെൻ സിംഗ്, രാഹുൽ കെ പി, ഗിവ്‌സൺ സിംഗ്, ലാൽതതംഗ ഖാവ്‌ഹ്രിംഗ്, യോന്ദ്രെംബെം ദെനേചന്ദ്ര, നോങ്‌ഡാംബ നൊറേം, അർജുൻ ജയരാജ്, ആയുഷ് അദികുതി, രത്‌കാൻ,

ഫോർ‌വേർ‌ഡുകൾ‌: ഗാരി ഹൂപ്പർ‌, ജോർ‌ഡാൻ‌ മുറെ, ഫാക്കുണ്ടോ പെരേര, ന ore റം മഹേഷ്‌ സിംഗ്, ഷെയ്‌ബോർ‌ലാങ്‌ ഖാർ‌പാൻ‌.

മുംബൈ സിറ്റി എഫ്സി

ഗോൾകീപ്പർമാർ: അമൃന്ദർ സിംഗ്, നിഷിത് ഷെട്ടി, വിക്രം സിംഗ്, ഫർബ ലചെൻ‌പ

ഡിഫെൻഡർമാർ: ആമി റനവാഡെ, വാൽപുയ, മൊർതദ ഫാൾ, മെഹ്താബ് സിംഗ്, മന്ദർ റാവു ഡെസ്സായി, ടോണ്ടോൺബ സിംഗ്, മുഹമ്മദ് റാകിപ്പ്, സർതക് ഗോലു

മിഡ്‌ഫീൽഡർമാർ: അഹമ്മദ് ജഹോ, ബിദ്യാനന്ദ സിംഗ്, ബിപിൻ സിംഗ്, ഹെർണാൻ സാന്റാന, റെയ്‌നിയർ ഫെർണാണ്ടസ്, റ ow ളിൻ ബോർജസ്, സൗരവ് ദാസ്, ഹ്യൂഗോ ബ ou മസ്, സി ഗോദാർഡ്, ആസിഫ് ഖാൻ, ഫാറൂഖ് ച oud ധരി, വിഘ്‌നേഷ് ദക്ഷിണമൂർത്തി, വിക്രം പാർത്തപ് സിംഗ്, പ്രഞ്ജൽ

ഫോർ‌വേർ‌ഡുകൾ‌: ആദം ലെ ഫോണ്ട്രെ, ബാർ‌ത്തലോമിവ് ഒഗ്‌ബെച്ചെ

തത്സമയ പ്രക്ഷേപണ ഷെഡ്യൂൾ:

ഹീറോ ഐ‌എസ്‌എൽ 2020-21 മത്സരം 44: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs മുംബൈ സിറ്റി എഫ്‌സി

തീയതി: ജനുവരി 2 (ശനിയാഴ്ച)

സമയം: വൈകുന്നേരം 7:30 മുതൽ

ചാനലുകൾ: സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക്

സ്ട്രീമിംഗ്: ഡിസ്നി + ഹോട്ട്സ്റ്റാർ, ജിയോ ടിവി