സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിൽ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ നേരിടാൻ ഒരുങ്ങുകയാണ്. ജംഷഡ്പൂർ എഫ്‌സിക്കെതിരായ മുൻ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് 2-3ന് പരാജയപ്പെട്ടിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഇതുവരെ 20 മത്സരങ്ങളിൽ കൊമ്പുകോർത്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഒൻപതു മത്സരങ്ങൾ ജയിച്ചപ്പോൾ നോർത്ത് ഈസ്റ്റ്‌ നാലു മത്സരങ്ങളിൽ വിജയിച്ചു. നിലവിൽ നോർത്ത് ഈസ്റ്റിനെതിരെയുള്ള അവസാന ആറ് മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയാണ് ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊച്ചിയിൽ നടന്ന ഇരു ടീമുകളും തമ്മിലുള്ള അവസാന മത്സരം സമനിലയിൽ കലാശിച്ചിരുന്നു.

ഇരു ടീമുകൾക്കും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായതിനാൽ വിജയത്തിനായി പരമാവധി ശ്രമിക്കുമെന്നുറപ്പാണ്.

സാധ്യതാ ആരംഭനിര

കേരള ബ്ലാസ്റ്റേഴ്‌സ്: കരൺജിത് സിംഗ്; സന്ദീപ് സിംഗ്, ഹുയിഡ്രോം സിംഗ്, പ്രബീർ ദാസ്, മിലോസ് ഡ്രിൻസിച്ച്; ബ്രൈസ് മിറാൻഡ, എംഡി അസ്ഹർ, എംഡി ഐമെൻ; ബിദ്യഷാഗർ സിംഗ്, ക്വാമെ പെപ്ര, ദിമിട്രിയോസ് ഡയമന്റകോസ്

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്: ദിപേഷ് ചൗഹാൻ; ബുന്താങ്‌ലൂൺ സംതെ, ഗൗരവ് ബോറ, അഷീർ അക്തർ, ദിനേഷ് സിംഗ്; കോൺസം ഫാൽഗുനി സിംഗ്, റൊമെയ്ൻ ഫിലിപ്പോസ്, മുഹമ്മദ് ബെമമ്മർ; റിഡീം ത്ലാങ്, പാർത്ഥിബ് ഗോഗോയ്, നെസ്റ്റർ ആൽബിയച്ച്

മത്സരത്തിന്റെ വിശദാംശങ്ങൾ

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള സൂപ്പർ കപ്പ് ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരം ശനിയാഴ്ച ജനുവരി ഇരുപതിന് നടക്കും. മത്സരം ശനിയാഴ്ച രാത്രി 7.30 ന് ഇന്ത്യൻ സമയം ആരംഭിക്കും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ മെയിൻ പിച്ചിലാണ് മത്സരം നടക്കുക.

തത്സമയ സംപ്രേക്ഷണം

കേരള ബ്ലാസ്റ്റേഴ്‌സ് vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഇന്ത്യയിൽ വൈകിട്ട് 7:30 മുതൽ JioCinema ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും.