മാർച്ച് പതിമൂന്നിന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനെ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും തമ്മിൽ അവസാനം ഏറ്റുമുട്ടിയ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിരുന്നു. മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചും പ്രീതം കൊട്ടാലും പങ്കെടുത്തു.

എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷംരണ്ടു ഗോളുകളുടെ ലീഡ് നേടി വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് നിർണയകമായ അവസാന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയോട് എൺപത്തിയൊമ്പതാം മിനിറ്റിലെ ഗോളിൽ തോൽവി വഴങ്ങിയിരുന്നു. ഈ സാഹചര്യത്തെക്കുറിച്ച് ഇവാൻ സംസാരിച്ചു. “കഴിഞ്ഞ മത്സരത്തിൽ, ഞങ്ങളുടെ എതിർ ടീം അവരുടെ സീസണിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നാണ് കളിച്ചത്. ഒരു കളിക്കാരന് കോർണറിൽ കൃത്യമായി പന്തടിക്കാൻ കഴിയുന്ന ഗുണനിലവാരം വ്യക്തമാക്കിയ മത്സരം കൂടിയാണിത്. ഇത്തരം കാര്യങ്ങൾ മത്സരത്തിൽ വലിയ വ്യത്യാസം ഉണ്ടാക്കുന്നു. ആ ഗോളിന് മുമ്പുതന്നെ, ഞങ്ങൾക്ക് സ്കോർ ചെയ്യാവുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടങ്ങളിലെടുത്ത തീരുമാനങ്ങൾ ഫലത്തിൽ വ്യത്യാസം സൃഷ്ടിച്ചു. ഓരോ മത്സരവും എല്ലായ്പ്പോഴും വ്യത്യസ്തമാണ്. ഒരു ടീമെന്ന നിലയിൽ, ആദ്യ പകുതിയിൽ നിങ്ങൾ രണ്ട് ഗോളുകൾ വഴങ്ങിയ മുൻ മത്സരവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിരോധ നിര സുരക്ഷിതമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."

മോഹൻ ബഗാനെപ്പോലുള്ള ലീഗിലെ മികച്ച ടീമുകളിലൊന്നുമായി പോരാടുന്ന മത്സരത്തിൽ പ്രതീക്ഷിക്കുന്ന നിമിഷങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. "വലിയ വലിയ മത്സരങ്ങൾ വരുമ്പോൾ ഞങ്ങൾക്കൊരിക്കലുമത് ബോറിങ് അല്ല. അത്തരം മത്സരങ്ങളിൽ ഞങ്ങൾ എല്ലായ്പ്പോഴും രസകരമായ നിമിഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. നാളത്തെ മത്സരത്തിൽ നിന്നും ഞാനത് പ്രതീക്ഷിക്കുന്നു. ഇരുടീമുകളും പ്രചോദിതരാണ്, മത്സരത്തിൽ വിജയിക്കാനും പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി പോരാടാനും ആഗ്രഹിക്കുന്നു.” ഇവാൻ പറഞ്ഞു.

പരിക്കിനെത്തുടർന്ന് സീസണിന്റെ ഭൂരിഭാഗവും നഷ്ടമായേക്കാവുന്ന അഡ്രിയാൻ ലൂണയുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും പരിക്കേറ്റ മറ്റു താരങ്ങളെക്കുറിച്ചും ഇവാൻ വുകോമാനോവിച്ച് സംസാരിച്ചു. “മാർച്ച് 15 മുതൽ അഡ്രിയൻ ലൂണ ഞങ്ങൾക്കൊപ്പം ഉണ്ടാകും. ആദ്യം മെഡിക്കൽ സ്റ്റാഫുകൾക്കൊപ്പമുള്ള പരിശീലന സെഷനുകളിൽ നിന്നാണ് അദ്ദേഹം ആരംഭിക്കുക, അടുത്ത പത്തു ദിവസത്തിനുള്ളിൽ, മിക്കവാറും ഏപ്രിലിൽ, അയാൾക്ക് പൂർണ്ണമായും ടീമിനൊപ്പം ചേരാൻ കഴിയുമോ എന്ന് ഞങ്ങൾ നോക്കികാണും. ജൗഷുവ സോട്ടിരിയോയും വൈകാതെ ടീമിൽ ചേരും. സച്ചിൻ സുരേഷ് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തന്റെ തോളിലെ ശസ്ത്രക്രിയയ്ക്കായി പോകും. ഇനി സീസണിന്റെ അവസാനം വരെ ഞങ്ങൾക്ക് മറ്റാരെയും നഷ്ടപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."

മുൻ മോഹൻ ബഗാൻ ക്യാപ്റ്റനും നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രധിരോധ നിരയുടെ നേതാവുമായ പ്രീതം മത്സരത്തെക്കുറിച്ചുള്ള വിശകലനങ്ങൾ പങ്കുവച്ചു. "മോഹൻ ബഗാൻ മികച്ച ടീമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ നടത്തിയ പരിശീലനം പരിഗണിച്ച് സംസാരിച്ചാൽ ഞങ്ങൾ എല്ലാവരും തയ്യാറാണ്. ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകാനും മൂന്ന് പോയിന്റുകൾ നേടാനും ഞങ്ങൾ ശ്രമിക്കും, പ്രത്യേകിച്ച് ഞങ്ങളുടെ ഹോം ഗ്രൗണ്ടിൽ. നാളെ ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ആവശ്യമാണ്