ഞായറാഴ്ച നടന്ന 2020-21 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തിൽ ജെയ്‌ക്‌സൺ സിംഗ് നേടിയ ഗോളിൽ സമനില നേടി കേരളാ ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന മത്സരത്തെപറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവച്ചു.

"ജീക്സൺ നേടിയത് അർഹതപ്പെട്ട ഗോളാണെന്ന് ഞാൻ കരുതുന്നു. രണ്ടാം പകുതിയിൽ എന്റെ കളിക്കാരുടെ പോരാട്ട മനോഭാവത്തിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ വേണമായിരുന്നു. പക്ഷേ ഞങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഞങ്ങൾ തെളിയിച്ചു" കോച്ച് പറഞ്ഞു .

"തന്ത്രപരമായ കാരണങ്ങളാലാണ് ടീം സ്ട്രൈക്കർ സിസ്റ്റത്തിലേക്ക് മടങ്ങിയത്. എതിരാളിയേക്കാൾ കൂടുതൽ പന്ത് കൈവശം വയ്ക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങൾക്ക് വ്യത്യസ്ത സാധ്യതകളുണ്ടായിരുന്നു, ഇത് മികച്ച സാധ്യതയാണെന്ന് ഞാൻ കരുതി.

ഹൂപ്പറിനെ ഇന്ന് കളിയിൽ നിന്നൊഴിവാക്കിയതിന്റെ കാരണങ്ങളും കിബു വിശദീകരിച്ചു."(ഹൂപ്പർ) ഒരു നല്ല കളിക്കാരനാണ്, അദ്ദേഹം ടീമിന്റെ പ്രധാന കളിക്കാരനായിരുന്നു. എന്നാൽ അദ്ദേഹത്തിന് പേശി പ്രശ്‌നങ്ങളുണ്ടായിരുന്നു, അതിനാലാണ് ഞാൻ അദ്ദേഹത്തിന് പകരം മറെയെ നിയമിച്ചത്."

ഇന്നത്തെ മത്സരത്തോടു കൂടി ഒരു പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തു തുടർന്ന്. ഈസ്റ്റ് ബംഗാൾ ഒരു പോയിന്റ് നേടി ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനത്തേക്കുയർന്നു.