ജനുവരി പതിനഞ്ചിന് നടന്ന കലിംഗ സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ  ജംഷഡ്പൂർ എഫ്സിയോട് മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ജംഷെഡ്പൂരിനായി ഡാനിയേൽ ചീമ ഇരട്ട ഗോളുകളും ജെറെമി മൻസോറോ ഒരു ഗോളും നേടി. മറുവശത്ത് കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റക്കൊസ് ഇരട്ട ഗോളുകൾ നേടി. മത്സര വിജയത്തോടെ മൂന്നു പോയിന്റുകൾകൂടി നേടിയ ജംഷെഡ്പൂർ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തി

ആരംഭനിര 

ജംഷെഡ്പൂർ എഫ്സി: രഹനേഷ് (ജി.കെ), പ്രതീക് ചൗധരി, പ്രൊവത് ലക്ര, മുഹമ്മദ് ഉവൈസ്, എൽസിഞ്ഞോ, ജെറമി മൻസോറോ, റെയ് തച്ചികാവ, ജർമൻപ്രീത്, ലെൻ ഡൗംഗൽ, ഇമ്രാൻ ഖാൻ, ഡാനിയൽ ചിമ

കേരള ബ്ലാസ്റ്റേഴ്സ്: സച്ചിൻ സുരേഷ് (ജികെ), പ്രബീർ ദാസ്, മിലോസ് ഡ്രിൻസിച്ച്, മാർക്കോ ലെസ്കോവിച്ച്, നോച്ച, മുഹമ്മദ് അസ്ഹർ, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് ഐമെൻ, ഡെയ്സുകെ സകായ്, ദിമിട്രിയോസ് ഡയമന്റകോസ്, ക്വാം പെപ്ര

ഷില്ലോങ്ങ് ലജോങ്ങിനെതിരായ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ നിന്ന് പ്രധാന മാറ്റം വരുത്തിയാണ് കേരളബ്ലാസ്റ്റേഴ്സ് ടീം കളത്തിലിറങ്ങിയത്. ഹോർമിപാം റൂയിവ ആരംഭനിരയിൽ നിന്ന് പുറത്തായപ്പോൾ മാർലോലെസ്കോവിച്ച് മടങ്ങിയെത്തി. മുന്നേറ്റ നിരയിൽ ദിമിത്രിയോസ് ഡയമാന്റകോസും ക്വാമെ പെപ്രയും ഇടം നേടിയപ്പോൾ പ്രതിരോധത്തിൽ ലെസ്കോയ്ക്കൊപ്പം പതിവുപോലെ മിലോസ് ഡ്രിൻസിച്ച്, പ്രബീർ ദാസ്, നവോച്ച സിങ് എന്നിവർ അണിനിരന്നു. മധ്യനിരയിൽ മലയാളി താരങ്ങളായ മൊഹമ്മദ് അസർ, മൊഹമ്മദ് ഐമൻ, ഡാനിഷ് ഫാറൂഖ്, ഡൈസുകെ സകായ് എന്നിവരിറങ്ങി

മത്സരത്തിലുടനീളം ഇരു ടീമുകളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് ജംഷെഡ്പൂർ താരം ഇമ്രാൻ ഖാൻ ഡെയ്സുകെ സക്കായിയെ ഫൗൾ ചെയ്തതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിനനുകൂലമായി പെനാൽറ്റി ചാൻസ് ലഭിച്ചുഅവസരം മുതലാക്കിയ ദിമിത്രിയോസ് ഡയമെന്റക്കോസിന്റെ ഷോട്ട് വല തുളക്കുകയായിരുന്നു. മത്സരത്തിന്റെ മുപ്പത്തിമ്മൂന്നാം മിനിറ്റിൽ ഡാനിയൽ ചിമ ജംഷെഡ്പൂരിനായി സമനില ഗോൾ നേടി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി ആദ്യ പകുതി സമനിലയിൽ അവസാനിച്ചു

മത്സരത്തിന്റെ അൻപത്തിയേഴാം മിനിറ്റിലാണ് ജംഷെഡ്പൂർ രണ്ടാം ഗോൾ നേടിയത്. ചീമയുടെ സ്ട്രൈക്ക് തടയാൻ ശ്രമിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിന്റെ കൈകളിൽ തൊട്ടെങ്കിലും പിന്നിൽ വലയിൽ പതിച്ചു. അറുപത്തിരണ്ടാം മിനിറ്റിൽ ദിമിത്രിയോസ് കേരളാ ബ്ലാസ്റ്റേഴ്സിനായി വീണ്ടും സമനില ഗോൾ നേടി. എന്നാൽ വെറും ആറു മിനിറ്റിൽ ജെറെമി മൻസോറോയിലൂടെ ജംഷെഡ്പൂർ ലീഡ് നേടി. സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും നടന്നില്ല. ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ ഒരു ഗോളിന്റെ ലീഡിൽ ജംഷെഡ്പൂർ വിജയം സ്വന്തമാക്കി

മത്സരവിജയത്തോടെ രണ്ട് കളികളിൽ നിന്നായി ആറ് പോയിന്റോടെ ജംഷെഡ്പൂർ എഫ്സി കലിംഗ സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു. മൂന്ന് പോയിന്റുള്ളകേരളാ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിൽ രണ്ടാമതാണ്. ജനുവരി 20ന് നടക്കുന്ന മൂന്നാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയെ നേരിടും.