ഇന്ത്യൻ സൂപ്പർ ലീഗിൽ JRD ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ 2024 മാർച്ച് 30 വൈകുന്നേരം ജംഷഡ്പൂർ എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്‌സ് അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോൽവി നേരിട്ടിരുന്നു. അവസാന രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പത്താം സീസണിൽ നിലവിൽ 18 കളികളിൽ നിന്ന് 29 പോയിന്റുമായി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്.

ജംഷെഡ്പൂരിനെതിരായ മത്സരത്തിലെ വിജയം കേരളാ ബ്ലാസ്റ്റേഴ്സിനെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ സഹായിക്കും. അങ്ങനെ സംഭവിച്ചാൽ തുടർച്ചയായി കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നു തവണ പ്ലേ ഓഫിൽ എത്തുന്ന ചരിത്രമാകുമത്.

മറുവശത്ത് ജംഷഡ്പൂർ എഫ്‌സി പത്താം സീസണിൽ 19 കളികളിൽ നിന്ന് 20 പോയിന്റുകൾ നേടി എട്ടാം സ്ഥാനത്താണ്. ടീം അവസാന അഞ്ച് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ വിജയിക്കുകയും രണ്ടു മത്സരങ്ങളിൽ തോൽവി വഴങ്ങുകയും ചെയ്തു. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ജംഷെഡ്പൂർ എഫ്‌സിക്ക് ഈ വിജയം അനിവാര്യമാണ്.

ഹെഡ് റ്റു ഹെഡ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ അഞ്ചു മത്സരങ്ങളിലാണ് കേരളാ ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂരും ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചു മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ മൂന്നു മത്സരങ്ങൾ ജംഷെഡ്പൂർ വിജയിച്ചു. ഏഴു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന അഞ്ചുമത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ ജംഷഡ്പൂർ എഫ്‌സിക്ക് വിജയിക്കാനായിട്ടില്ല.

ഇരു ടീമുകളും ഏറ്റുമുട്ടിയ പതിനഞ്ചു മത്സരങ്ങളിൽ നിന്നായി ജംഷഡ്പൂർ എഫ്‌സി 18 ഗോളുകൾ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 19 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ അവസാന പതിനഞ്ചു മിനിറ്റിൽ ഒൻപതു തവണയാണ് ജംഷെഡ്പൂർ എഫ്‌സി ഗോളുകൾ നേടിയത്. ഇത് മറ്റേതു ടീമിനെക്കാളും കൂടുതലാണ്.

കളിച്ച ആകെ മത്സരങ്ങൾ - 15

ജംഷഡ്പൂർ എഫ്‌സി വിജയിച്ചത് - 3

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വിജയിച്ചത് – 5

സമനില - 7

സാധ്യതാ ലൈനപ്പ്

ജംഷഡ്പൂർ എഫ്സി (4-2-3-1)

രഹനേഷ് ടിപി (ജികെ), പ്രൊവത് ലക്ര, പ്രതീക് ചൗധരി, പി സി ലാൽഡിൻപുയ, മുഹമ്മദ് ഉവൈസ്, ജെറമി മൻസോറോ, എൽസിഞ്ഞോ, ഇമ്രാൻ ഖാൻ, റെയ് തച്ചിക്കാവ, മുഹമ്മദ് സനാൻ, ഹാവിയർ സിവേരിയോ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (4-4-2)

കരൺജിത് സിംഗ് (ജി.കെ), സന്ദീപ് സിംഗ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻസിച്ച്, പ്രബീർ ദാസ്, ഡെയ്‌സുകെ സകായ്, ജീക്‌സൺ സിംഗ്, വിബിൻ മോഹനൻ, രാഹുൽ കെ.പി, ഫെഡോർ സെർണിച്ച്, ദിമിട്രിയോസ് ഡയമന്റകോസ്

മത്സരത്തിന്റെ വിശദാംശങ്ങൾ

ഐഎസ്എൽ 2023-24 പത്താം സീസണിലെ ജംഷെഡ്പൂർ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം മാർച്ച് 30 ശനിയാഴ്ച നടക്കും. മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7:30ന് ആരംഭിക്കും. JRD ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ മത്സരം സംപ്രേക്ഷണം ചെയ്യും. വിഎച്ച്1 ചാനലിലും മത്സരം സംപ്രേക്ഷണം ചെയ്യും. സ്പോർട്സ് 18 ഖേൽ (ഹിന്ദി കമന്ററി), സൂര്യ മൂവീസ് (മലയാള കമന്ററി), ഡിഡി ബംഗ്ലാ (ബംഗാളി കമന്ററി) എന്നിവയിലും പ്രാദേശീക ഭാഷയിൽ ആരാധകർക്ക് മത്സരം കാണാം. JioCinema ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സ്ട്രീം ചെയ്യാം.