മലേഷ്യൻ പര്യടനത്തിന് മുന്നോടിയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വരാനിരിക്കുന്ന U23 ടീമിലേക്കുള്ള 26 അംഗ സാധ്യതാ പട്ടിക വ്യാഴാഴ്ച പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ
ഇന്ത്യൻ U23 ടീം യഥാക്രമം മാർച്ച് 22, മാർച്ച് 25 തീയതികളിൽ മലേഷ്യ U23 ടീമിനെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കും.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അസിസ്റ്റന്റ്‌ കോച്ച് നൗഷാദ് മൂസ ഇന്ത്യൻ അണ്ടർ 23 ടീമിനെ നയിക്കാൻ പുതുതായി നിയമിതനായി. നോയൽ വിൽസൺ അസിസ്റ്റന്റ്‌ കോച്ചായും ദിപാങ്കർ ചൗധരി ഗോൾകീപ്പിംഗ് കോച്ചായും അദ്ദേഹത്തോടൊപ്പം ചേർന്നു.

വരാനിരിക്കുന്ന പര്യടനത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിനായുള്ള 26 അംഗ ടീമിനെ മൂസ പ്രഖ്യാപിച്ചു. ക്യാമ്പ് മാർച്ച് 15ന് ന്യൂഡൽഹിയിൽ ആരംഭിക്കും. മാർച്ച് 20 ന് മലേഷ്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അന്തിമ 23 അംഗ പട്ടിക പ്രഖ്യാപിക്കും.

26 അംഗ സാധ്യതാ പട്ടിക:

ഗോൾകീപ്പർമാർ: അർഷ് അൻവർ ഷെയ്ഖ്, പ്രഭ്സുഖൻ സിംഗ് ഗിൽ, വിശാൽ യാദവ്

ഡിഫൻഡർമാർ: ബികാഷ് യുംനം, ചിങ്ങംബം ശിവാൽഡോ സിംഗ്, ഹോർമിപം റൂയിവ, നരേന്ദർ, റോബിൻ യാദവ്, സന്ദീപ് മാണ്ഡി

മിഡ്ഫീൽഡർമാർ: അഭിഷേക് സൂര്യവംശി, ബ്രിസൺ ഫെർണാണ്ടസ്, മാർക്ക് സോതൻപുയ, മുഹമ്മദ് ഐമെൻ, ഫിജാം സനാതോയ് മീതേയ്, തോയ്ബ സിംഗ് മൊയ്രാങ്തെം, വിബിൻ മോഹനൻ

ഫോർവേഡുകൾ: അബ്ദുൾ റബീഹ്, ഗുർകിരത് സിംഗ്, ഇർഫാൻ യാദ്വാദ്, ഐസക് വൻലാൽറുഅത്ഫെല, ഖുമന്തേം മീതേയ്, മുഹമ്മദ് സനൻ, പാർഥിബ് സുന്ദർ ഗൊഗോയ്, സമീർ മുർമു, ശിവശക്തി നാരായണൻ, വിഷ്ണു പുതിയവളപ്പിൽ

മുഖ്യ പരിശീലകൻ: നൗഷാദ് മൂസ

ലിസ്റ്റിൽ ഇടം നേടിയ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ISL സീസണിൽ നിന്നുള്ള U23 കളിക്കാർ

പ്രഭ്സുഖൻ സിങ് ഗിൽ - ഈസ്റ്റ് ബംഗാൾ എഫ്സി

ഈസ്റ്റ് ബംഗാളിന്റെ ഗോൾകീപ്പറായ പ്രഭ്സുഖൻ ഗിൽ ഈ സീസണിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ആരംഭനിരയുടെ ഭാഗമായിരുന്നു. 19 മത്സരങ്ങളിൽ നിന്ന്, ഓരോ മത്സരത്തിലും 68% എന്ന സേവ് റേഷ്യോയിൽ 47 സേവുകൾ നടത്തിയ താരം ഈ സീസണിൽ ഇതുവരെ 7 ക്ലീൻ ഷീറ്റുകൾ നിലനിർത്തി.

ഐസക് വൻലാൽറുത്ഫെല - ഒഡീഷ എഫ്സിയിലെ മികച്ച U23 കളിക്കാരിൽ ഒരാൾ മാത്രമല്ല, നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ കളിക്കാരിലൊരാളുമാണ് ഐസക്‌. വിംഗർ സെർജിയോ ലൊബേരയുടെ ടീമിലെ അവിഭാജ്യ ഘടകമായ ഐസക് ഈ സീസണിൽ 18 മത്സരങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഈ സീസണിൽ രണ്ട് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്ത ഈ 22-കാരൻ ഡിസംബറിലെ ഇന്ത്യൻ സൂപ്പർ ലീഗ് എമർജിംഗ് പ്ലെയർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടു.

വിബിൻ മോഹനൻ - കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

21-കാരനായ മിഡ്ഫീൽഡറായ വിബിൻ മോഹനൻ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി 14 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ ഹോം ഗ്രൗണ്ടിൽ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരത്തിലാണ് മോഹനൻ ഐഎസ്എല്ലിലെ സീനിയർ ടീമിനായി തന്റെ ആദ്യ ഗോൾ നേടിയത്. 42 ഡ്യുവലുകൾ, 85 റിക്കവറികൾ, ഏഴ് ഗോൾ സ്‌കോറിംഗ് അവസരങ്ങൾ എന്നിവയ്‌ക്കൊപ്പം ഒരു മത്സരത്തിൽ ശരാശരി 85% പാസിംഗ് കൃത്യതയും താരം നിലനിർത്തി. പത്താം സീസണിലെ മികച്ച പ്രകടനം വിബിൻ മോഹനനെ നവംബർ മാസത്തിലെ എമർജിംഗ് പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കാൻ കാരണമായി.

മുഹമ്മദ് സനൻ - ജംഷഡ്പൂർ എഫ്സി

ഈ സീസണിൽ ജംഷഡ്പൂർ എഫ്‌സിക്ക് വേണ്ടി മുഹമ്മദ് സനാൻ അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഏത് പ്രതിരോധത്തിനും ഭീഷണിയുയർത്തി വിങ്ങുകളിൽ സമയോചിതമായ മുന്നേറ്റങ്ങൾ അദ്ദേഹം നടത്തി. 19 കാരനായ വിംഗർ 810 മിനിറ്റ് പ്ലേ ടൈമിൽ രണ്ട് ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു. 126 വിജയകരമായ പാസുകളും അദ്ദേഹം ഈ സീസണിൽ 10 ഗോൾ സ്‌കോറിംഗ് അവസരങ്ങൾക്ക് വഴിയൊരുക്കി. കൂടാതെ, അദ്ദേഹം 37 ഡ്യുവലുകളും 45 റിക്കവറികൾ നടത്തുകയും ചെയ്തു. പഞ്ചാബ് എഫ്‌സിക്കും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനുമെതിരെ ഓരോ ഗോൾ വീതം നേടിയതാണ് മെൻ ഓഫ് സ്റ്റീലിനായുള്ള അദ്ദേഹത്തിന്റെ മികച്ച പ്രകടനം.

പാർത്ഥിബ് ഗൊഗോയ് - നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി

ഈ സീസണിൽ 25% എന്ന ഗോൾ കൺവേർഷൻ നിരക്ക് നിലനിർത്തിയ താരം, ബോക്സിന് പുറത്ത് നിന്ന് നേരിട്ട് വന്ന നാല് ഗോളുകളും ശക്തമായ വലത് കാലിലൂടെയാണ് നേടിയത്. ഇന്നുവരെ 15 മത്സരങ്ങളിൽ നിന്ന് 16 ഗോൾ സ്‌കോറിംഗ് അവസരങ്ങൾക്കൊപ്പം 21-കാരൻ ഒരു അസിസ്റ്റും നൽകി. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി, പഞ്ചാബ് എഫ്‌സി എന്നീ ടീമുകൾക്കെതിരെയാണ്. ഈ മത്സരങ്ങളിൽ അദ്ദേഹം തുടർച്ചയായി സ്‌കോർ ചെയ്തു.

ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ വിഷ്ണു പിവി, മോഹൻ ബഗാൻ എസ്‌ജിയുടെ അഭിഷേക് സൂര്യവൻഷി എന്നിവരും സമീപകാല മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്