ഇഷ്ഫാഖ് അഹമ്മദ്: ഇവാൻ കളിക്കാരുടെ പരിശീലകനാണ്, കഴിവുള്ള പരിശീലകനാണ്, വരും മത്സരങ്ങളിൽ അത് വ്യക്തമായി ഗ്രൗണ്ടിലും പുറത്തും പ്രതിഫലിക്കും

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഉദ്‌ഘാടന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ കളത്തിലിറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. മത്സരത്തെ വിലയിരുത്തി ഇന്ത്യൻ സൂപ്പർ ലീഗ് പ്രധിനിതികൾക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചു.

അഭിമുഖത്തതിന്റെ പ്രധാനഭാഗങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസൺ ആരംഭിച്ചു, ആദ്യ മത്സരം അവസാനിച്ചു. അസിസ്റ്റന്റ് കോച്ചെന്ന നിലയിൽ ആദ്യ മത്സരത്തിലെ ടീമിന്റെ പ്രകടനത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

"ചില റഫറിയിംഗ് തീരുമാനങ്ങൾ ഞങ്ങൾക്ക് എതിരായത് ഞങ്ങൾ നിർഭാഗ്യകരമാണ്. എന്നാൽ ഞാൻ വിലയിരുത്തിയ മറ്റൊരു കാര്യം ഞങ്ങളുടെ പ്രതിരോധ ഭാഗം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്നതാണ്. രാഹുലിന്റെ പരിക്കും ടീമിന് വലിയ നഷ്ടമായിരുന്നു."

ടീമിലെ യുവതാരങ്ങളുടെ പ്രകടനത്തെ എങ്ങനെ വിശകലനം ചെയ്യുന്നു?

"രണ്ടു യുവ താരങ്ങൾ രാഹുലും സഹലും വളരെ നന്നായി കളിക്കുന്നു. രാഹുലിന്റെ അസിസ്റ്റും സഹൽസിന്റെ ഗോളും മത്സരത്തിലെ ഏറ്റവും മികച്ച നേട്ടമായിരുന്നു. എന്നിരുന്നാലും, യുവ കളിക്കാർക്ക് ആവശ്യത്തിന് സമയം നൽകേണ്ടതുണ്ട്, എന്നാൽ അവർക്ക് അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും."

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടാനോ ടീമിനെ മികച്ച റാങ്കിങ്ങിലെത്തിക്കാനോ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നു?

"ടീമിൽ ഇപ്പോൾ 4 അന്താരാഷ്ട്ര കളിക്കാർ മാത്രമേ ഉള്ളൂ, അതിനാൽ യുവ ഇന്ത്യൻ കളിക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കഠിനാധ്വാനം ചെയ്യുകയും അവർക്ക് അത് ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ കളിക്കുകയും വേണം. അവർക്കത് സാധിക്കുമെന്നാണ് എന്റെ വിശ്വാസം."

വിദേശ താരങ്ങളും ദേശീയ താരങ്ങളും തമ്മിലുള്ള സഹകരണം എങ്ങിനെയാണ്? കഴിഞ്ഞ മത്സരത്തിലെ വിദേശ താരങ്ങളുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

"അതെ. ഇന്ത്യൻ കളിക്കാരും വിദേശ കളിക്കാരും തമ്മിലുള്ള സഹകരണം വളരെ മികച്ചതാണ്. എന്നാൽ പ്രകടനം വിലയിരുത്താനുള്ള സമയമായിട്ടില്ല. ആദ്യ മത്സരത്തിൽ താരങ്ങൾ മികച്ച പ്രകടനം പുറത്തെടുവെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു."

ഇവാൻ വുകോമാനോവിച്ചിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന ഏറ്റവും മികച്ച പരിശീലന നിലവാരം എന്താണ്?

"അദ്ദേഹം കളിക്കാരുടെ പരിശീലകനാണ്. വളരെ നല്ല മനുഷ്യനാണ്. കഴിവുള്ള പരിശീലകനാണ്. വരും മത്സരങ്ങളിൽ അത് വ്യക്തമായി ഗ്രൗണ്ടിലും പുറത്തും പ്രതിഫലിക്കും."

ഇഷ്ഫാഖ് അഹമ്മദ് എന്ന ഫുട്ബോൾ താരം

 

ജമ്മു കശ്മീരിലെ ശ്രീനഗറിലെ ബാർബർ ഷാ എന്ന പ്രദേശത്തു ജനിച്ച ഇഷ്ഫാഖ് അഹമ്മദ് ഒരു ക്രിക്കറ്റ് കളിക്കാരനായാണ് തന്റെ കായിക ജീവിതം ആരംഭിച്ചത്. എന്നാൽ ഫുട്ബാളിനോട് തോന്നിയ പ്രായം ക്രിക്കറ്റിനും മേലെ വളർന്നപ്പോൾ ഇഷ്ഫാഖ് ഫുട്ബോൾ തന്റെ മേഖലയായി തിരഞ്ഞെടുത്തു. പ്രാദേശിക ടീമായ YMCA യിലും കളിക്കുമ്പോൾ തന്നെ ബിസ്കോ സ്കൂളിലും അദ്ദേഹം ഫുട്ബോൾ കളിയ്ക്കാൻ തുടങ്ങി. പതിനേഴാമത്തെ വയസ്സിൽ, YMCAയെ സംസ്ഥാന ലീഗ് കിരീടത്തിലേക്ക് നയിച്ച ഇഷ്ഫാഖ് അഹമ്മദ് പിന്നീട്  ജമ്മു കശ്മീർ ബാങ്ക് ഫുട്ബോൾ ടീമിനായി കളിക്കാൻ തുടങ്ങി. ടീമിനൊപ്പമുള്ള മികച്ച പ്രകടനത്തിന് ശേഷം, ദത്ത റേ ട്രോഫിക്ക് വേണ്ടി ജമ്മു കശ്മീർ അണ്ടർ-21 ടീമിലേക്ക് ക്യാപ്റ്റനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ദത്ത റേ ട്രോഫിയിലെ മികച്ച പ്രകടനം കാരണം ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള അവാർഡ് അഹമ്മദിന് നേടിക്കൊടുത്തു. ദത്ത റേ ടൂർണമെന്റിന് ശേഷം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി (HAL) കരാർ ഒപ്പുവച്ച അഹമ്മദ് HAL-ലെ തന്റെ ഏക സീസണിൽ, ഈസ്റ്റ് ബംഗാൾ, ഡെംപോ, ചർച്ചിൽ ബ്രദേഴ്‌സ് തുടങ്ങിയ പ്രമുഖ ടീമുകൾക്കെതിരെയുള്ള സ്‌ട്രൈക്കുകൾ ഉൾപ്പെടെ ഏഴ് ഗോളുകൾ നേടിയിരുന്നു.

എച്ച്എഎല്ലിനൊപ്പമുള്ള ഒരു സീസണിന് ശേഷം ഡെംപോയുമായി കരാർ ഒപ്പുവച്ച അഹമ്മദ് നാല് സീസണുകൾ ക്ലബ്ബിൽ തുടർന്നു. ക്ലബ്ബിനൊപ്പം രണ്ട് തവണ നാഷണൽ ഫുട്ബോൾ ലീഗ് കിരീടം, ഒരു ഫെഡറേഷൻ കപ്പ്, ഒരു ഡുറാൻഡ് കപ്പ് എന്നിവ അദ്ദേഹം നേടി. 2006-07 സീസണിന് ശേഷം, അഹമ്മദിന് ഡെംപോയുമായുള്ള കരാർ എക്സ്ടെന്റ് ചെയ്യാനുള്ള ഓഫർ നിരസിച്ച ഇഷ്ഫാഖ് അഹമ്മദ്  മോഹൻ ബഗാൻ സെക്രട്ടറി ദേബാശിഷ് ​​ദത്ത അഹമ്മദുമായുള്ള ചർച്ചയുടെ ഫലമായി മോഹൻ ബഗാൻ ടീമുമായി ഒരുവർഷത്തെ കരാർ ഒപ്പുവച്ചു. മോഹൻ ബഗാനിലെ ആദ്യ സീസണിൽ 37 മത്സരങ്ങൾ കളിച്ച അഹമ്മദ് 2008-ൽ ഫെഡറേഷൻ കപ്പ് നേടിയ ടീമിന്റെയും 2008-09 ഐ-ലീഗ് സീസണിൽ റണ്ണേഴ്സ് അപ്പ് ആയ ടീമിന്റെയും ഭാഗമായിരുന്നു. 2008ലെ സന്തോഷ് ട്രോഫിയിൽ മികച്ച കളിക്കാരനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2010-11 സീസണിൽ, മോഹൻ ബഗാൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അഹമ്മദ്  ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ കശ്മീരി ക്യാപ്റ്റനുമായി.

മോഹൻ ബഗാനൊപ്പമുള്ള നാല് വർഷത്തിന് ശേഷം, ഐ-ലീഗ് ടീമായ സാൽഗോക്കറുമായി അഹമ്മദ് കരാർ ഒപ്പിട്ടു . 2011-ൽ ഫെഡറേഷൻ കപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു ഇഷ്ഫാഖ് അഹമ്മദ്. തുടർന്ന് ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പിട്ട തരാം ടീമിന്റെ മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സീസൺ അവസാനിച്ചതിന് ശേഷം, ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകാനായി ഇഷ്ഫാഖ് അഹമ്മദ് IMG-റിലയൻസുമായി കരാർ ഒപ്പിട്ടു.

2014 ജൂലൈയിൽ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായ ഇഷ്ഫാഖ് അഹമ്മദ് 2014 ഒക്‌ടോബർ 30-ന് പൂനെ സിറ്റിക്കെതിരെ ടീമിനായി അരങ്ങേറ്റം കുറിച്ചു. 2-1ന് ബ്ലാസ്റ്റേഴ്‌സ് ജയിച്ച മത്സരത്തിൽ രമൺദീപ് സിങ്ങിന് പകരക്കാരനായി 25ആം മിനിറ്റിലാണ് അദ്ദേഹം കളത്തിലിറങ്ങിയത്. 2014 ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ-ഓഫ് മത്സരത്തിൽ ചെന്നൈയിന് എതിരായ ലെഗ് 1 മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഇഷ്ഫാഖ് അഹമ്മദ് ആദ്യ ഗോൾ നേടി. 27ആം മിനിറ്റിലെ അദ്ദേഹത്തിന്റെ ഗോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈ ടീമിനെ 3-0ന് പരാജയപ്പെടുത്തിയ മത്സരത്തിലെ ആദ്യ ഗോളായിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചതിന് ശേഷം ഐ-ലീഗിനു മുന്നോടിയായിഇഷ്ഫാഖ്  അഹമ്മദ് പൂനെയിൽ ചേർന്നു. 2015ൽ, ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിൽ, അഹമ്മദ് കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പ്ലെയർ-അസിസ്റ്റന്റ് കോച്ചായി.

2015-ൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പ്ലെയർ കം അസിസ്റ്റന്റ് മാനേജരായാണ് അദ്ദേഹം തന്റെ കോച്ചിംഗ് കരിയർ ആരംഭിച്ചത്. പിന്നീട് ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം, സ്റ്റീവ് കോപ്പലിന്റെ കീഴിൽ അസിസ്റ്റന്റ് കോച്ചായി ജംഷഡ്പൂർ എഫ്സിയിൽ അദ്ദേഹം ചേർന്നു. കോപ്പൽ ജംഷഡ്പൂരിൽ നിന്ന് പോയതിന് ശേഷം അദ്ദേഹവും ക്ലബ് വിട്ടു. 2019-ൽ ഇഷ്ഫാഖ് മുഖ്യ പരിശീലകൻ എൽകോ ഷട്ടോറിയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അസിസ്റ്റന്റ് കോച്ചായി മടങ്ങിയെത്തി. 2020-ൽ ബ്ലാസ്റ്റേഴ്സുമായുള്ള അദ്ദേഹത്തിന്റെ കരാർ 3 വർഷത്തേക്ക് കൂടി നീട്ടി. 2021 ഫെബ്രുവരി 17 ന്, ഹെഡ് കോച്ച് കിബു വികുനയും കേരളാ ബ്ലാസ്റ്റേഴ്സും പരസ്പര ധാരണയിൽ വഴിപിരിയാൻ തീരുമാനിച്ചതിനെത്തുടർന്ന് ഇഷ്ഫാഖ് ബ്ലാസ്റ്റേഴ്സിൽ ഇടക്കാല ഹെഡ് കോച്ചായും ചുമതലയേറ്റു. ഏഴാം സീസണിലെ അവസാന രണ്ട് മത്സരങ്ങളിലും ക്ലബ് നിയന്ത്രിച്ച അദ്ദേഹം എട്ടാം സീസണിലും ടീമിന്റെ അസിസ്റ്റന്റ് കോച്ചായി തുടരുന്നു.

Your Comments