ഗോവയിലെ ഫത്തോർഡ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ഒഡിഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. മത്സരത്തിന് ശേഷം നടന്ന പത്ര സമ്മേളനത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുന പങ്കെടുത്തു.

"പോയിന്റുകൾ നേടുന്നതിനായി ഞങ്ങൾ മത്സരത്തിൽ വിജയിക്കാൻ ആഗ്രഹിച്ചു. മത്സരത്തിന്റെ രണ്ട് ഭാഗങ്ങളിലും ഞങ്ങൾ ഒഡീഷയേക്കാൾ മികച്ചവരായിരുന്നു. ഞങ്ങൾ വളരെയധികം അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ രണ്ട് ഗോളുകൾ മാത്രമാണ് നേടിയത്. കൂടുതൽ അവസരൾ സൃഷ്ടിക്കാതെ ഒഡിഷ രണ്ട് ഗോളുകൾ നേടി. ഇത് ബുദ്ധിമുട്ടാണ് മനസിലാക്കാൻ. ഈ സാഹചര്യം വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്, ദഹിക്കാൻ പ്രയാസമാണ്.” വികുന പറഞ്ഞു.

"ഞങ്ങൾ കളിച്ച രീതിയിൽ ഞാൻ സംതൃപ്തനാണ്. ഞങ്ങൾ വളരെയധികം അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷേ, ഒരുപക്ഷേ, ബാലൻസുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് പ്രശ്‌നമുണ്ടായിരുന്നു. ഞങ്ങൾ വളരെയധികം ഗോളുകൾ വഴങ്ങുകയാണെന്ന് ഞാൻ കരുതുന്നു. എല്ലാ കളികളിലും രണ്ട് ഗോളുകൾ വഴങ്ങാൻ കഴിയില്ല കാരണം ഗോൾ നേടുന്നത് ബുദ്ധിമുട്ടാണ്. ഗോളുകൾ നേടുന്നതിൽ ഞങ്ങൾ മികച്ചവരാണ്. ഞങ്ങൾ ഗോളുകൾ നേടുന്നു. എതിരാളിയുടെ പകുതിയിൽ ഞങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സീസണിലെ ഒഡീഷയ്‌ക്കെതിരായ രണ്ട് കളികളിൽ നിന്നുള്ള പ്രകടനങ്ങൾ വിശകലനം ചെയ്തും വികുന സംസാരിച്ചു. "ഞങ്ങൾ വ്യത്യസ്തരാണെന്ന് ഞാൻ കരുതുന്നു. ആദ്യ മത്സരത്തിലും ഞങ്ങൾ മികച്ചവരായിരുന്നുവെന്ന് ഞാൻ കരുതുന്നു. വളരെ മികച്ചത്. എല്ലാ കാര്യങ്ങളിലും, പന്ത് കൈവശം വയ്ക്കുന്നതിലും, അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഞങ്ങൾ മികച്ച ടീമായിരുന്നുവെന്ന് ഞാൻ കരുതുന്നു." അദ്ദേഹം പറഞ്ഞു.

മിഡ്ഫീൽഡർ ജീക്സൺ സിങ്ങിൽ വികുന വിശ്വാസം പ്രകടിപ്പിച്ച വികുന അദ്ദേഹത്തെക്കുറിച്ചും സംസാരിച്ചു. "രണ്ട് സ്ഥാനങ്ങളിലും നന്നായി കളിക്കാൻ കഴിയുന്ന കളിക്കാരനാണ് അദ്ദേഹം (ജീക്സൺ). ഒരു പുതിയ സ്ഥാനത്ത് കളിക്കാൻ ഒരു താരത്തിന്  സമയം ആവശ്യമാണ്, കൂടുതൽ മത്സരങ്ങൾ ആവശ്യമാണ്, ജോലി മനസിലാക്കേണ്ടതുണ്ട്. പക്ഷേ, അദ്ദേഹത്തിനത് കഴിയുമെന്ന് ഞാൻ കരുതുന്നു. മികച്ച പ്രതിരോധ മിഡ്ഫീൽഡർ ആണ് അദ്ദേഹം. രണ്ട് സ്ഥാനങ്ങളിലും കളിക്കാൻ കഴിയും” അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ വളരെയധികം അവസരങ്ങൾ സൃഷ്ടിച്ചുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് 2-1 എന്ന നിലയിൽ കളി അവസാനിപ്പിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. എന്നാൽ മത്സരം ആരംഭിക്കുമ്പോൾ എല്ലാം സാധ്യമാണ്. സമനിലയിൽ അവർ സന്തുഷ്ടരായിരുന്നു. ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ ആവശ്യമായിരുന്നതിനാൽ ഞങ്ങൾ അതൃപ്തരാണ്" വികുന പറഞ്ഞു.

"ഇനി ഒൻപത് പോയിന്റുകൾ. ഇത് വളരെ വ്യക്തമാണ്. ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. ഞങ്ങൾ ഏറ്റവും മികച്ച സ്ഥാനത്ത് ലീഗ് പൂർത്തിയാക്കേണ്ടതുണ്ട്. ഞങ്ങൾ ആരാധകർക്കായി കളിക്കുകയാണ്, ഞങ്ങൾ ക്ലബിനായി കളിക്കുന്നു, ഞങ്ങൾ ഞങ്ങൾക്കായി കളിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ അഭിമാനത്തിനായി കളിക്കുന്നു. അതിനാൽ ഞങ്ങൾ എല്ലാ കളികളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.