ചൊവ്വാഴ്ച നടക്കുന്ന ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരളാബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ കിബു വികുന പങ്കെടുത്തു.

"ഞങ്ങൾ അവർക്കു വേണ്ടി കളിക്കുന്നു എന്നതാണ് ആരാധകർക്കുള്ള സന്ദേശം. സാധ്യമായ ഏറ്റവും മികച്ച സ്ഥലത്ത് ഫിനിഷ് ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ ഞങ്ങൾക്ക് ഇനിയും അവസരങ്ങളുണ്ട്. ഒപ്പം (ഒമ്പത്) പോയിന്റുകൾ നേടുന്നതിനായി ഞങ്ങൾ എല്ലാ കളികളിലും നന്നായി പോരാടും.” അദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ പ്ലേയ് ഓഫ് സാധ്യതകളെക്കുറിച്ച് പറഞ്ഞു.

എന്നാൽ 17 കളികളിൽ നിന്ന് 16 പോയിന്റുമായി ഒൻപതാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന് പ്ലേഓഫിലേക്ക് പ്രവേശിക്കാൻ ശേഷിക്കുന്ന ഹൈദരാബാദ്, ചെന്നൈയിൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളിൽ വിജയിക്കണം. എന്നാൽ പോലും പ്രവേശന സാധ്യത മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചുമായിരിക്കും.

"ഞങ്ങൾ ഇനിയുള്ള മൂന്ന് ഗെയിമുകളിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, പ്രധാനമായി നാളെ നടക്കുന്ന ഹൈദരാബാദിനെതിരായ മത്സരത്തിൽ. അവസാന മത്സരത്തിന് ശേഷം (ഒഡീഷയ്‌ക്കെതിരെ 2-2ന് സമനില നേടിയ മത്സരം), ഞങ്ങൾ മത്സരം  മെച്ചപ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ച് വിശകലനം ചെയ്തു. ഈ മൂന്ന് മത്സരങ്ങളും നന്നായി കളിക്കാനും ഒമ്പത് പോയിന്റുകൾ നേടാനും, ഞങ്ങൾ ശ്രമിക്കും” അദ്ദേഹം ആവർത്തിച്ചു.

നിലവിൽ ലീഗിൽ പ്ലേ ഓഫിനായി പോരാടുന്ന ടീമുകളെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന മോശം പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിന്റെത്. ഇതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു."ഞങ്ങളുടെ പക്കലുള്ള കളിക്കാരുമായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. എനിക്ക് ടീമിൽ ഉണ്ടായിരിക്കേണ്ട അല്ലെങ്കിൽ ടീമിൽ ഉണ്ടായിരിന്ന കളിക്കാരെക്കുറിച്ച് ഒഴികഴിവുകൾ ഇഷ്ടമല്ല. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ബാലൻസ് കുറവാണെന്നത് സത്യമാണ്. പ്രത്യേകിച്ച് രണ്ടാം റൗണ്ടിൽ.

"ഞങ്ങൾ എതിരാളിയെക്കാൾ കൂടുതൽ അവസരങ്ങൾ സൃഷ്ടിന്നു. പക്ഷേ പോയിന്റുകൾ ലഭിക്കുന്നില്ല. ഈ തെറ്റുകൾ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുക എന്നതാണ് ഞങ്ങൾ ചെയ്യേണ്ടത്. ഞങ്ങൾ സൃഷ്ടിക്കുന്ന അവസരങ്ങൾക്കും ഗോളുകൾക്കും ഇടയിൽ കൂടുതൽ പോസിറ്റീവ് ശതമാനം സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു" വികുന പ്രതികരിച്ചു .

അതേസമയം, ഇനി ബാക്കിയുള്ള സീസണിലും നിഷു കുമാറിനെ ഒഴിവാക്കിയിയെന്നും ഞായറാഴ്ച ചെന്നൈയിനെതിരായ മത്സരത്തിൽ ഫാകുണ്ടോ പെരേര കളത്തിലിറങ്ങാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"നിഷുവിന് ഇപ്പോഴും പരിക്കിന്റെ പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന് ഇതുവരെ പൂർണ്ണ പരിശീലനം നൽകിയിട്ടില്ല. അദ്ദേഹത്തിന് ഇപ്പോഴും വേദനയുണ്ട്. അതിനാൽ സീസണിൽ ബാക്കിയുള്ള അടുത്ത മൂന്ന് കളികളിൽ അദ്ദേഹം പങ്കെടുക്കില്ല. പതിമൂന്നാം തീയതി ഫാക്കുണ്ടോ തന്റെ കക്വാറന്റൈൻ പൂർത്തിയാക്കി. വ്യക്തിഗതമായി പരിശീലനം നടത്തുന്നുണ്ടെങ്കിലും ഇനിയും കുറച്ച് സമയം അദ്ദേഹത്തിന് ആവശ്യമാണ്. അടുത്ത മത്സരത്തിൽ അദ്ദേഹം ഇറങ്ങില്ല. പക്ഷേ ശേഷമുള്ള രണ്ട് കളികളിൽ ടീമിനെ സഹായിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” വികുന പറഞ്ഞു.