ചെന്നൈയിൻ എഫ്‌സിക്കെതിരായ മാച്ചിന് മുന്നോടിയായി കേരളാബ്ലാസ്റ്റേഴ്‌സ് താരം കറേജ് പെക്കൂസൺ ഐഎസ്എൽ മീഡിയ ടീമുമായി സംസാരിച്ചു. 

കഴിഞ്ഞ മാച്ചിൽ നേടിയ ഗോളിനെ പറ്റി പറയാമോ? 

വ്യക്തമായി പറഞ്ഞാൽ, ലൈൻ (സെമിൻലൈൻ ഡൗങ്ങൽ) ബോൾ കൈക്കലാക്കുകയും എന്നാൽ ഗോളിനായി ഷൂട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. മധ്യനിരപ്രധിരോധ താരങ്ങളായ ഞങ്ങൾ പിന്തുണക്കേണ്ട സമയം ആയിരുന്നുവത്. അവൻ ബോൾ പാസ് ചെയ്യുന്ന സമയത്ത് ഗോൾകീപ്പർ ഫസ്റ്റ് പോസ്റ്റിൽ നിന്ന് നീങ്ങി അവിടെ ഒരു വലിയ ഇടം അവശേഷിക്കുന്നത് ഞാൻ കണ്ടു. ഒട്ടുംചിന്തിക്കാതെ ഞാൻ ബോൾ വലക്കുള്ളിലേക്ക് തൊടുത്തു. 

ക്യാമ്പിലെ നിലവിലെ സാഹചര്യം എന്താണ്? 

ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ട്. കഴിഞ്ഞ കളിയിൽ ആദ്യ പകുതി നന്നായിരുന്നു. എന്നാൽ രണ്ടാം പകുതി അങ്ങനെ ആയിരുന്നില്ല. പക്ഷെ ധാരാളം കാര്യങ്ങൾ പഠിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ക്യാമ്പിൽ നിന്ന് ലഭിച്ച ആത്മവിശ്വാസം അടുത്ത കളിയിൽ ഞങ്ങളെ സഹായിക്കും. 

പുതിയ കോച്ചിനെ പറ്റിയും അദ്ദേഹത്തിന്റെ രീതികളെ പറ്റിയും എന്ത് ചിന്തിക്കുന്നു? 

പ്രധാനമായും താരങ്ങളെ കൃത്യ സ്ഥാനത്ത് നിർത്താനും, മൂവ്മെന്റുകൾ നടത്തേണ്ട ഉചിതമായ സമയത്തെപ്പറ്റിയും അദ്ദേഹം ഞങ്ങളെ മനസിലാക്കി തരുന്നു. നന്നായി കളിയ്ക്കാൻ അദ്ദേഹം ഞങ്ങളെ സഹായിക്കുന്നുണ്ട്. 

പഴയ ടീം മേറ്റ്സ് ആയ സി കെ വിനീതിനും ഹാലിചരണും ഒപ്പം കളിക്കുന്നതിനെപ്പറ്റി എന്ത് കരുതുന്നു? 

പഴയ കൂട്ടുകാർ കൂടെയുള്ളത് ഇപ്പോഴും സന്തോഷമാണ്. അവരുടെ ഒപ്പം കളിക്കുന്നതും അവരെ നേരിടുന്നതും ഒരു വെല്ലുവിളിയായി കാണുന്നു. ഇതൊരു നല്ല കളിയായിരിക്കും എന്നതിനോടൊപ്പം അവരെ വീണ്ടും കാണുന്നതിൽ സന്തോഷവുമുണ്ട്.

ചെന്നൈയിൻ എഫ്‌സിക്കെതിരെ കളിക്കുന്നതിനെ പറ്റി എന്ത് കരുതുന്നു?

അത് ഒരിക്കലും എളുപ്പമാക്കാൻ ഇടയില്ല. അവരൊരു മികച്ച ടീം ആണെന്ന് അവർ തെളിയിച്ചു കഴിഞ്ഞു. മറ്റുള്ളവർ ചിന്തിക്കുന്ന അത്ര എളുപ്പമല്ല അത്. ആരാധകരെ സന്തോഷിപ്പിക്കാൻ വേണ്ടിയെങ്കിലും ഈ കളി നേടിയേ മതിയാകു.