മുംബൈ ഫുട്‌ബോൾ അരീനയിൽ വ്യാഴാഴ്ച മുംബൈ സിറ്റി എഫ്‌സിയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒരുങ്ങുന്നു. റാങ്കിങ്ങിൽ ഏഴും എട്ടും സ്ഥാനത്തു നിലകൊള്ളുന്ന ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.  ആദ്യ മത്സരത്തിനപ്പുറം ഇരു ടീമുകൾക്കും വിജയം നേടാനായിട്ടില്ല എന്നത് ഈ പോരാട്ടം എത്ര കഠിനമാകുമെന്നത് ഓർമിപ്പിക്കുന്നു.

ഫോമിലെ മാന്ദ്യം ആശങ്കാജനകമാണെങ്കിലും, പരിക്കുകൾ തന്റെ ടീമിനെ പ്രതിസന്ധിയിലാഴ്ത്തിയെന്ന യാഥാർഥ്യത്തെക്കുറിച്ചു പ്രീ-മാച്ച് പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് എൽകോ ഷറ്റോരി സമ്മതിച്ചു.

അദ്ദേഹം പറഞ്ഞു, “അതെ, ഇത് ഒരു ലളിതമായ യാഥാർത്ഥ്യമാണ്. ഞങ്ങൾ ആറ് ഗെയിമുകൾ കളിച്ചിട്ടുണ്ട്, ഓരോ തവണയും ഞാൻ ലൈനപ്പ് മാറ്റേണ്ടതായി വന്നു. ഞങ്ങൾ ഒരു പടി മുന്നോട്ട് പോകുമ്പോഴെല്ലാം, ആ യാഥാർഥ്യം ഞങ്ങളെ രണ്ട് ചുവടുകൾ പിന്നോട്ട് നീക്കി.”

“എന്നാൽ കൂടി ടീമിന് വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ബെംഗളൂരുവിനെതിരായ മത്സരത്തിലും കഴിഞ്ഞ ആഴ്ച അവസാന മത്സരത്തിൽ ഗോവയ്‌ക്കെതിരെയും ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ആ ഗെയിം വിജയിക്കാത്തത് ഞങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. എനിക്കൊപ്പമുള്ളവർക്കൊപ്പം ഞാൻ മുന്നോട്ടു പോയെ മതിയാകു. ഞാൻ പരാതിപ്പെടുന്നില്ല. ഒപ്പം എല്ലായ്പ്പോഴും യാഥാർത്ഥ്യം മനസിലാക്കുന്നു ”അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹം ഈ സീസണിൽ മുംബൈ ഇതുവരെ നടത്തിയ പ്രകടനത്തെ പ്രശംസിച്ചു.

“മുംബൈ ഞങ്ങൾക്ക് സമാനമായ അവസ്ഥയിലാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്കെതിരെ കളിക്കുമ്പോൾ പോലും അവർക്ക് പരിക്കുകളുണ്ടായിരുന്നു. അവർക്കും ചില പ്രധാന കളിക്കാരെ നഷ്ടപ്പെട്ടു. ബോർജസ് (റൗളിൻ) , മാറ്റോ (ഗ്രിജിക്) തുടങ്ങിയവർ. സത്യം പറഞ്ഞാൽ, കഴിഞ്ഞ വർഷത്തേക്കാൾ ഈ സീസണിൽ മുംബൈ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നത് കുറച്ചുകൂടി ആകർഷകമാണ്. അവസാന ഗെയിമിൽ പോലും, അവരുടെ കളിയിൽ ചില നല്ല ഭാഗങ്ങൾ ഉണ്ടായിരുന്നു. അവരും അല്പം നിർഭാഗ്യരായിരുന്നു. മുംബൈക്ക് നല്ലൊരു ടീം ഉണ്ട്. അവരുടെ എല്ലാ കളിക്കാരും പൂർണ ക്ഷമതയിലായിരുന്നുവെങ്കിൽ അവർക്ക് കൂടുതൽ ഉയർന്ന നിലയിലാകാൻ കഴിയുമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ”

സെറ്റ് പീസുകളിൽ നിന്ന് തന്റെ ടീം നിരവധി ഗോളുകൾ നേടിയതിന്റെ കാരണം തിരിച്ചറിഞ്ഞ ഡച്ചുകാരൻ പറഞ്ഞു,

“വളരെ രസകരമായ ഒരു സ്ഥിതിവിവരക്കണക്ക് ഉണ്ട്. കഴിഞ്ഞ വർഷം, സെറ്റ് പീസുകളിൽ ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ റെക്കോർഡ് എനിക്കുണ്ടായിരുന്നു. ഇപ്പോഴും ഞാൻ വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ല. ഇത് പക്വതയെക്കുറിച്ചുള്ളതാണ്. ഞങ്ങൾക്ക് യുവ കളിക്കാരുണ്ട്. അവർ അതിനായി കഠിനമായി പരിശ്രമിക്കുന്നു. കളിക്കാരെ അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. പക്ഷേ, ഒടുവിൽ, എനിക്ക് സെറ്റ് പീസ്, സാഹചര്യത്തെക്കുറിച്ച് വിശകലനം ചെയ്യേണ്ടി വരുകയും എന്തുചെയ്യണമെന്ന് മനസിലാക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് നല്ല ഓർഗനൈസേഷൻ ഉണ്ട്. ചിലപ്പോൾ ഒരു ഗെയിമിൽ കാര്യങ്ങൾ മാറുന്നു. ഇതിനർത്ഥം പ്രതിപക്ഷത്തിന് അവരുടെ സജ്ജീകരണം മാറ്റാൻ കഴിയും, പെട്ടെന്ന് ഞങ്ങൾ അതു മനസിലാക്കി പ്രവർത്തിക്കുന്നില്ല.  ഞങ്ങൾ പെട്ടന്ന് പ്രതികരിക്കേണ്ടതുണ്ട്, അതാണ് അനുഭവവും പക്വതയും."

 “ഫുട്ബോളിൽ മൂന്ന് ഘടകങ്ങൾ വളരെ പ്രധാനമാണ്. അതിലൊന്നാണ് സ്‌കോറിംഗ് സ്‌ട്രൈക്കർ, ഗോളിനെ തടയാൻ കഴിയുന്ന ഒരു ഗോൾകീപ്പർ, വിതരണം ചെയ്യാൻ കഴിയുന്ന ഒരാൾ. ഇപ്പോൾ വിതരണം, ഉണ്ടായിരിക്കേണ്ടതുപോലെയല്ല ഉള്ളത്. മരിയോ ആർക്വസിന്റെ അഭാവവുമായി ഇത് വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സിഡോ (സെർജിയോ സിഡോഞ്ച) നിർദ്ദിഷ്ട കളിക്കാരനല്ല. അവൻ ഗോൾ നേടുന്നതിനോട് കൂടുതൽ അടുക്കേണ്ട ഒരു കളിക്കാരനാണ്. പക്ഷേ പരിക്കുകൾ കാരണം ഞാൻ അവനെയും അൽപ്പം പിൻവലിക്കണമെന്ന അവസ്ഥയിലാണ്. ”

അതേസമയം, മാധ്യമ സമ്മേളനത്തിൽ ഷട്ടോറിയുടെ കൂടെയുണ്ടായിരുന്ന പ്രതിരോധ താരം രാജു ഗെയ്ക്വാഡ്, മുംബൈയ്‌ക്കെതിരായ ആയുധമായി ലോംഗ് ത്രോ-ഇന്നുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടു. “ഞങ്ങൾ വളരെക്കാലമായി സെറ്റ് പീസുകളിൽ പ്രവർത്തിക്കുന്നു. ഗോവ മത്സരത്തിൽ, ഞങ്ങൾ അങ്ങനെ സ്കോർ ചെയ്തു. ഒരുപക്ഷേ, വരുന്ന മത്സരത്തിലും ഞങ്ങൾ അതാവർത്തിക്കും.”

മാച്ച് പ്രിവ്യൂ ഇവിടെ വായിക്കുക.