ചരിത്രത്തിലാദ്യമായി തുടർച്ചയായി എഎഫ്‌സി ഏഷ്യൻ കപ്പ് യോഗത്തെ മത്സരങ്ങളിൽ വിജയിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ പ്രതിരോധ നിരയുടെ നേതാവായിരുന്നു അർജുൻ അവാർഡ് ജേതാവ് സന്ദേശ് ജിംഗൻ. ജിങ്കന്റെ നേതൃത്വത്തിലുള്ള മികച്ച പിൻനിരയുടെ പിൻബലത്തിൽ ഇന്ത്യൻ പ്രധിരോധം ടൂർണ്ണമെന്റിലുടനീളം ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. 28 കാരനായ അദ്ദേഹം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിന് വേണ്ടി വളരെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് അടുത്തിടെ സമാപിച്ച യോഗ്യതാ മത്സരങ്ങളിൽ, യുവ അൻവർ അലിയുമായി മികച്ച പങ്കാളിത്തം സ്ഥാപിച്ചെടുക്കാനും അദ്ദേഹത്തിനായി. ഈ പങ്കാളിത്തം ഭാവിയിൽ ദേശീയ ടീമിനെ മുതൽക്കൂട്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

തന്റെ ആദ്യ കാല ഫുട്ബോൾ ജീവിതത്തെക്കുറിച്ചും പരാജയങ്ങളെ എങ്ങനെയാണ് താൻ തരണം ചെയ്തുവെന്നതും ഫോർബ്സ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നു. സ്വന്തം രാജ്യത്തെ  പ്രതിനിധീകരിക്കുവാൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർ ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും തിരിച്ചടികൾ നേരിടാൻ തയ്യാറായിരിക്കണമെന്നും അഭിമുഖഹത്തിൽ സന്ദേശ് ജിംഗൻ വ്യക്തമാക്കി.

"ഞാൻ വളരുന്ന സമയത്ത് , സാധാരണയായി എന്റെ പ്രായത്തിലുള്ള കുട്ടികൾക്ക്, യൂറോപ്പിലെ മാൻ യുണൈറ്റഡിനെ പോലെയുള്ള വലിയ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു ആഗ്രഹം. എന്നാൽ വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ദേശീയ ടീം മാത്രമായിരുന്നു മനസ്സിൽ. നിങ്ങൾക്കറിയാമോ, ഞാൻ ഇന്ത്യൻ ടീമിന്റെ ഒരു വലിയ ആരാധകനായിരുന്നു. 1.3 ബില്യൺ ആളുകളെ പ്രതിനിധീകരിക്കുന്ന ഒരേയൊരു നീല ജേഴ്‌സി ധരിക്കാൻ ഞാൻ ഭ്രാന്താമായി ആഗ്രഹിച്ചു. അതായിരുന്നു എന്റെ സ്വപ്നവും അഭിനിവേശവും. ഈ അഭിനിവേശം എന്റെ സ്വപ്ന സാഫല്യത്തിനായി ഭ്രാന്തമായി കാര്യങ്ങൾ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചു. വർക്ക്ഔട്ട് ചെയ്യാൻ ആ പ്രായത്തിലും എനിക്ക് 4 മണിക്ക് എഴുന്നേൽക്കേണ്ടി വന്നു. മുൻപോട്ട് എന്ന നയിച്ച ഇന്ധനം എന്റെ സ്വപ്നങ്ങളായിരുന്നു."

സന്ദേശ് ജിങ്കൻഒരു തരത്തിലുമുള്ള ഫുട്ബോൾ അക്കാദമി പശ്ചാത്തലത്തിൽ നിന്നും വന്ന താരമായിരുന്നില്ല. ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാതെ, രാജ്യത്തെ പ്രതിനിധീകരിക്കുന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അത്രയെളുപ്പമായിരുന്നില്ല.

"ഞാൻ ഒരു അക്കാദമി ഉൽപ്പന്നമല്ല. ഞാൻ കൂടുതൽ തെരുവ് ഫുട്ബോൾ കളിക്കാരനാണ്, അതിനാൽ എനിക്ക് അത്ര ശക്തമായ അടിത്തറയുണ്ടായിരുന്നില്ല.  അതിനാൽ അടിസ്ഥാന പരിശീലനങ്ങൾ ഞാൻ സ്വയം  പരിശീലിച്ചു, എന്റെ സുഹൃത്തുക്കളോടൊപ്പം, സീനിയേഴ്സിനൊപ്പം, ഞാൻ പരിശീലനം തുടർന്നു.  ഞാൻ 4-5 മാസം സ്വന്തമായി പരിശീലനം നടത്തി, എനിക്ക് വേണ്ടത്ര ഫിറ്റ്നസ് നേടി."

"പിന്നെ ഞാൻ കൊൽക്കത്തയിലേക്ക് വണ്ടി കയറി. എനിക്ക് നല്ല പ്രതീക്ഷയുള്ള ഒന്നായിരുന്നു അത്. എന്റെ പ്രായത്തിലുള്ള 250 കളിക്കാർ അവിടെ ട്രയൽസിന് എത്തിയിരുന്നു. എന്റെ മൂല്യം എന്താണെന്ന് കാണിക്കാനുള്ള ശരിയായ ഷോട്ട് പോലും എനിക്ക് ലഭിച്ചില്ല. എന്നെ അവർ നിരസിച്ചു, പക്ഷേ ഞാൻ തകർന്നില്ല. എനിക്ക് അവിടെ ആരെ കാണാൻ പറ്റും എന്നറിയില്ലായിരുന്നു. അവിടെ നേരത്തെ തന്നെ ധാരാളം പഞ്ചാബികളും ഉത്തരേന്ത്യക്കാരുമായ സീനിയേഴ്സ് ഉണ്ടായിരുന്നു. ഞാൻ ചില സീനിയേഴ്സിനെ വിളിച്ച് അഭ്യർത്ഥിച്ചുകൊണ്ടിരുന്നു."

"എന്നാൽ ആരും എന്നിൽ വലിയ താല്പര്യം കാണിച്ചില്ല. ഒടുവിൽ ഞാൻ ഒരു ക്ലബ്ബിൽ കൊൽക്കത്ത ലീഗിന്റെ രണ്ടാം ഡിവിഷനിലേക്ക് ചേരുന്നുവെന്ന നിലയിൽ എത്തി. അവർ എന്നോട് കുറച്ചു കാലം അവിടെ നിൽക്കാൻ പറഞ്ഞു. ഒരു ദിവസം ഞാൻ അവിടെ പരിശീലനം നടത്തുന്ന സമയം ഞാൻ കഴിച്ച ഭക്ഷണത്തിൽ പോലും അവർ അസന്തുഷ്ടരായി. പിറ്റേന്ന് രാവിലെ മാനേജർ എന്റെ അടുത്ത് വന്ന് എന്റെ ബാഗുകൾ പാക്ക് ചെയ്യാൻ പറഞ്ഞു. അത്രമാത്രം. പിന്നെ അംബാലയിൽ നിന്ന് ചണ്ഡിഗഡിലേക്കുള്ള ട്രെയിനിന് പണമില്ലാതെ ബസ് കണ്ടക്ടറോട് വഴക്കിട്ട് വീട്ടിലേക്ക് മടങ്ങി. ഒടുവിൽ, ഒന്നര മാസത്തിനുശേഷം ഞാൻ വീട്ടിലെത്തി, പക്ഷേ അതൊന്നും എന്നെ തകർത്തില്ല."

"തീർച്ചയായും, അതെന്നെ സങ്കടപ്പെടുത്തി. ഇല്ല ഇല്ലെയെന്ന് തുടർച്ചയായി കേൾക്കുമ്പോൾ, നിങ്ങൾ ദേശീയ ടീമിന് പുറത്താണ്. ഞാൻ സ്കൂൾ വിട്ട് കുടുംബത്തെ സഹായിക്കാൻ ആഗ്രഹിച്ചു. പക്ഷെ കാര്യങ്ങൾ എന്റെ വഴിക്ക് പോയില്ല. എനിക്ക് എല്ലാം ഉപേക്ഷിക്കാമായിരുന്നു, എനിക്കത് ജീവൻ മരണ പോരാട്ടമായിരുന്നു.  മുന്നിൽ മറ്റു വഴികൾ ഉണ്ടായിരുന്നില്ല. എത്ര തിരസ്‌കരണങ്ങൾ വന്നാലും എനിക്ക് മുന്നോട്ട് പോകേണ്ടി വന്നു. എന്തു സംഭവിക്കുമ്പോഴും, ആ അനുഭവങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ഉണ്ടെന്ന് ഞാൻ എന്റെ ജീവിതത്തിൽ നിന്ന് ക്രമേണ പഠിച്ചു"

തന്റെ ഫുട്ബോൾ കരിയറിൽ സംഭവിച്ച വഴിത്തിരിവിനെക്കുറിച്ചും സന്ദേശ് മനസ് തുറന്നു.

"സാൻഡിയിൽ നിന്ന് സന്ദേശ് ജിംഗനിലേക്ക് എന്നെ മാറ്റിയ എന്റെ ജീവിതത്തിലെ കാലഘട്ടമാണ് എന്റെ ഫുട്ബോൾ ജിവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിനു കാരണമായത്. അടിസ്ഥാനപരമായി എന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമെന്ന് പുറത്ത് നിന്ന് നിങ്ങൾ പറയുന്ന ആ മൂന്ന് വർഷങ്ങളെ ഏറ്റവും മികച്ച കാലമെന്ന് ഞാൻ വിളിക്കും. അവിടെ നിന്ന് ഞാൻ പുറത്തിറങ്ങിയപ്പോൾ പുനർജനിച്ചതുപോലെയാണ് എനിക്ക് തോന്നിയത്. ആ മൂന്ന് വർഷം, അതിനെ പരാജയമെന്നോ തിരസ്കാരമെന്നോ പരിക്കെന്നോ വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, മാത്രമല്ല ഇതിനെ തീവ്രമായ പഠന പ്രക്രിയയുടെ മൂന്ന് വർഷമെന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു."

"വർഷങ്ങളോളം എന്റെ ഫോണിലെ വാൾപേപ്പറായിരുന്ന മിസ്റ്റർ ബൈച്ചുങ് ബൂട്ടിയയ്ക്കൊപ്പം യുണൈറ്റഡ് സിക്കിമിൽ ഐ-ലീഗിന്റെ ഡിവിഷൻ II-ൽ ഞാൻ ട്രയൽസിന് പോയി. പിന്നീട് അവർ എന്നെ ട്രയലുകൾക്ക് ക്ഷണിച്ചു, മൂന്ന് വ്യത്യസ്ത പരിശീലകർ ഉള്ളതിനാൽ ഞാൻ രണ്ടര മാസത്തേക്ക് ട്രയൽസ് നൽകി. ആദ്യം ഞാൻ ഒരു ട്രയൽ നൽകി, അവർ എന്നെ കരാർ ഒപ്പിടുമെന്ന് പറഞ്ഞെങ്കിലും പിന്നീട്  പുറത്താക്കി. അപ്പോൾ ഞങ്ങളുടെ മറ്റൊരു പോർച്ചുഗീസ് പരിശീലകൻ എന്നെ സൈൻ ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞു, ഒരു ടൂർണമെന്റിന് ശേഷം അവരും എന്നെ പുറതത്തക്കി. തുടർന്ന് ഫിലിപ്പ് ഡി റിഡർ, ബെൽജിയൻ കോച്ച്, അദ്ദേഹത്തിനു വേണ്ടിയും ഞാൻ ഒരു മാസത്തേക്ക് ട്രയൽസ് നൽകി. ഒടുവിൽ, എനിക്ക് കരാർ ലഭിച്ചു, പിന്നീട് ഞാൻ തിരിഞ്ഞുനോക്കിയിട്ടില്ല."

സന്ദേശ് ജിംഗൻ തന്റെ കരിയറിൽ ഒരുപാട് ഉയർന്ന താഴ്ചകൾ അഭിമുഖീകരിച്ചിട്ടുണ്ട്. ഇതിനെയെല്ലാം മറികടന്ന് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

"ഒരിക്കലും സ്വപ്നം കാണാതെ പോകരുത്, എന്ത് സംഭവിച്ചാലും ഒരു കാരണത്താലാണ് സംഭവിക്കുന്നത്. നിങ്ങൾക്ക് ആയിരം തിരിച്ചടികൾ നേരിടേണ്ടിവരും. നിങ്ങൾ വളരെ ശക്തമായി എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ, മറ്റൊന്നും നിങ്ങൾക്ക് വലുതായി തോന്നുന്നില്ല. നിങ്ങൾ ആ സ്വപ്നത്തിൽ മാത്രമായിരിക്കും. ഫുട്ബോളിലൂടെ ആ ചിന്താഗതി കൈവരിക്കാൻ ഇത് എന്നെ സഹായിച്ചു, അത് ഞാൻ പഠിച്ചു. നിങ്ങൾക്ക് ഒരു ദേശീയ തലത്തിലുള്ള കളിക്കാരനാകണമെങ്കിൽ, നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കണമെങ്കിൽ മറ്റൊന്നും ചിന്തിക്കാതെ ശ്രദ്ധ കേന്ദ്രീകരിക്കുക. അത് ഒരു കാര്യമാണ്, ഞാൻ എന്റെ രാജ്യത്തിനായി കളിക്കാൻ ആഗ്രഹിച്ചപ്പോൾ, ഒരു പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനാകാൻ ഞാൻ ആഗ്രഹിച്ചപ്പോൾ ശ്രമിച്ചപ്പോൾ, എന്തുതന്നെയായാലും അത് ഒരു മികച്ച പഠനമായിരുന്നു, സ്‌പോർട്‌സ് എപ്പോഴും എന്നെ പഠിപ്പിച്ചു"

"ഇപ്പോൾ ഒരു മണിക്കൂറിനുള്ളിൽ എനിക്ക് എന്റെ പരിശീലനത്തിന് പോകണം. ഇന്നെനിക്ക് വളരെ മോശമായ ഒരു സെഷൻ ഉണ്ടായേക്കാം, ആരെങ്കിലും എന്നെ തല്ലിയേക്കാം, എനിക്ക് ദേഷ്യം തോന്നിയേക്കാം. എന്നാൽ അടുത്ത ദിവസം, ഒരു നല്ല സെഷൻ നമ്മെ കാത്തിരിക്കുന്നു. ഇത് തുടർന്നുകൊണ്ടേയിരിക്കുന്നു, അതിനാൽ സംഭവിക്കുന്ന ഒരു കാര്യവും, അമിതമായി ഹൃദയത്തിലേക്ക് എടുക്കാതിരിക്കാൻ പഠിക്കേണ്ടതുണ്ട്. നാളെ എപ്പോഴും ഒരു പുതിയ ദിവസമാണ്."