മാർച്ചിൽ നടക്കാനിരിക്കുന്ന U23 2020 എഎഫ്സി ചാംപ്യൻഷിപ്പിലേക്കുള്ള അംഗങ്ങളുടെ ആദ്യ മുപ്പത്തിയേഴുപേരുടെ സാധ്യതാ ലിസ്റ്റ് പുറത്തുവിട്ടു. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ യുവതാരങ്ങൾ ആണ് ലിസ്റ്റിൽ പ്രധാനമായും ഉൾപെട്ടിട്ടുള്ളത്. 

ഇന്ത്യൻ ഫുട്ബോളിന് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഫുട്ബോൾ മാമാങ്കമായിരുന്നു ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ്. മധ്യനിരയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സഹൽ ആണ് കേരളത്തിന് ആവേശമുണർത്തുന്ന ആദ്യ താരം. ആഷിക് കാരുണിയനും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ആഷിക്കും അനിരുദ്ധ് ഥാപ്പയും ഉൾപ്പെടുന്ന യുവസഖ്യം ടീമിന് മുതൽക്കൂട്ടാവുമെന്നു ഉറപ്പാണ്. 

മുപ്പത്തിയേഴുപേരുടെ സാധ്യതാപട്ടിക 

ഗോൾകീപ്പേഴ്‌സ്: ധീരജ് സിംഗ്, പ്രഭാസുഖാൻ സിംഗ് ഗിൽ, മുഹമ്മദ് നവാസ്‌, അർശ്ദീപ്‌ സിംഗ് 

ഡിഫെൻഡേഴ്‌സ്: നിഷൂ കുമാർ, കമൽപ്രീത്, പ്രോവാട് ലാക്ര, ബോറിസ് സിംഗ്, സാജിദ് ധോത്, സായ്രുവാത്ത്കിമ, സാർത്ഥക് ഗോല്യ്, ഗൗരവ് ബോറ, നരേന്ദർ ഗലോത്, മെഹ്‌താബ് സിംഗ്, അൻവർ അലി, വുങ് മുയ്റാങ്, ആശിഷ് റായ്‌, ജെറി ലാൽറിൻസുലാ, സാഹിൽ പൻവർ  

മിഡ്‌ഫീൽഡേഴ്സ്: ലിസ്റ്റോൺ കോളാക്കോ, ലാലിൻസുല ചാങ്‌തെ, ആഷിഖ് കുരുണിയൻ, വിനീത് റായ്‌, അനിരുദ്ധ് താപ്പ, സഹൽ അബ്ദുൽ സമദ്, അമർജിത് സിംഗ്, ദീപക് ടാങ്ഗ്രി, രോഹിത് കുമാർ, സുരേഷ് സിംഗ്, കോമൾ തട്ടാൽ, രാഹുൽ KP 

ഫോവേഡ്സ്: ഡാനിയേൽ, ഹിതേഷ് ശർമ്മ, റഹിം അലി, സാമുവേൽ J ലിങ്‌ദോഹ്, രോഹിത് ധനു, ജെറി