ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ന്റെ ഞായറാഴ്ചത്തെ ആദ്യ മൽസരത്തിൽ, ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സി, ജാംഷെഡ്പൂർ എഫ്‌സി-യുമായി 1-1 എന്ന സമനിലയിൽ കളിയവസാനിപ്പിച്ചു. 32-ാം മിനിറ്റിൽ വെല്ലിംഗ്ടൺ പ്രെയോറിയിലൂടെ ജാംഷെഡ്പൂർ എഫ്‌സിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ, കളിയവസാനിക്കാൻ ഒരു മിനിറ്റ് ബാക്കി നിൽക്കെ മലയാളിയായ മുഹമ്മദ് റാഫിയുടെ ഒരു ലൂപ്പിംഗ് ഹെഡ്ഡറിലൂടെ, മറുപടി ഗോൾ ജാംഷെഡ്പൂർ പക്ഷത്തിന്റെ വലയിലെത്തിച്ചു.

രണ്ട് ടീമുകളും മിഡ്ഫീൽഡിൽ തന്നെ പന്ത് പരസ്പരം കൈമാറുന്നതിൽ തൃപ്തിയടയുന്നതു കണ്ടു കൊണ്ടാണ് മൽസരത്തിന്റെ തുടക്കത്തിൽ നിരവധി മിനിറ്റുകൾ പിന്നിട്ടത്. 16-ാം മിനിറ്റിൽ റാഫേൽ അഗസ്‌റ്റോ ബോക്‌സിന് പുറത്തു നിന്ന് തൊടുത്ത പന്ത് ഗോൾ ലക്ഷ്യത്തിലെത്താതെ പുറത്തേക്ക് പോയി.

പത്ത് മിനിറ്റുകൾക്ക് ശേഷം ജാംഷെഡ്പൂരിന് ഗംഭീരമായ ഒരു അവസരം. ജെറി മോവ്മിംഗ്താംഗ സുന്ദരമായ ഒരു പന്ത് വലത് ഫ്‌ളാങ്കിൽ നിന്ന് നൽകിയത് സ്വീകരിച്ച ഫറൂക്ക് ചൗധരിയുടെ മുൻപിൽ ലഭിച്ച ആ സാദ്ധ്യത എങ്ങിനെയോ നഷ്ടപ്പെടുത്തിക്കളഞ്ഞു.

എന്നാൽ മൽസരം അര മണിക്കൂറെത്തിയപ്പോൾ  സന്ദർശകർക്ക് ലീഡ് നേടാൻ കഴിഞ്ഞു. ഒരു ഫ്രീ കിക്കിൽ നിന്നും ചെന്നൈ ബോക്സിലെത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ പിഴവാണ് അവർക്ക് ഗോൾ വഴങ്ങേണ്ടി വന്നത്. ബോക്സിന് പുറത്ത് വന്ന പന്ത് പിടിച്ചെടുത്ത ജാംഷെഡ്പൂരിന്റെ ബ്രസീലിയൻ താരം വെല്ലിംഗ്ടൺ പ്രെയോറിയുടെ വോളി ചെന്നൈയുടെ വല കുലുക്കി. ചെന്നൈ ഗോൾ മുഖം കാത്ത കരൺജിത് സിംഗ് നിസ്സഹായകനായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഐഎസ്എൽ 2017-18-ന്റെ 200-ാമത്തെ ഗോളായി മാറി അത്.  അങ്ങനെ, ജാംഷെഡ്പൂരിന് നേട്ടം നൽകിക്കൊണ്ട് ആദ്യപകുതി സമാപിച്ചു.

മൽസരം പുനരാരംഭിച്ച് 11 മിനിറ്റുകൾ കഴിഞ്ഞ്  ജെയ്മി ഗാവിലൻ ഫ്രീ കിക്കിലൂടെ നൽകിയ പന്ത് മെയിൽസൺ ആൽവ്‌സിന്റെ അരികിലെത്തി. തന്റെ തല കൊണ്ട് പന്ത് ഫ്‌ളിക്ക് ചെയ്യാൻ അദ്ദേഹം നടത്തിയ ശ്രമം, ക്രോസ് ബാറിന്റെ മുകളിലൂടെ പറന്നു. 69-ാം മിനിറ്റിൽ പകരക്കാരനായി റെനെ മിഹിലിച് നൽകി ഒരു പാസ് ജെജെ ലാൽപെക്‌ളുവ ഗോൾ മുഖത്തേക്ക് കുറുകെ അടിച്ചത്, ജാംഷെഡ്പൂർ ഗോൾ പോസ്റ്റിനുളളിലേക്ക് തട്ടിയിടുന്നതിന് ആരും ഉണ്ടായിരുന്നില്ല.

പൂർണ്ണ സമയം എത്തുന്നതിന് രണ്ട് മിനിറ്റുകൾക്ക് ബാക്കി നിൽക്കെ,  ചെന്നൈയിൻ പക്ഷത്തിനായി പകരക്കാരനായി ഇറങ്ങിയ രണ്ട് കളിക്കാരുടെ സഖ്യമാണ് ഗോൾ സൃഷ്ടിച്ചത്. റെനെ മിഹിലിച് എടുത്ത കോർണറിൽ നിന്നെത്തിയ പന്തിലേക്ക് മലയാളിയായ മുഹമ്മദ് റാഫിയുടെ തല കാട്ടി. സ്ഥാനം തെറ്റി നിന്ന ജാംഷെഡ്പൂർ ഗോളി സുബ്രതാ പോളിന് അധികമൊന്നും ചെയ്യാൻ കഴിയാത്ത നിലയിൽ, രാജു യുംനാന്റെ മുകളിലൂടെ റാഫി പന്ത് വലയിലേക്കിട്ടു.  

ഇൻജുറി സമയത്ത്, പ്രയോറി തൊടുത്ത ഒരു ഷോട്ട് ചെന്നൈ ഗോൾ കീപ്പർ കരൺജിത് സിംഗ് ഒരു കോർണറാക്കി തട്ടിക്കളഞ്ഞു. അധികം താമസിയാതെ, ചെന്നൈയ്ക്കും ഗംഭീരൻ അവസരം മുൻപിൽ വന്നു വീണു. റെനെ മിഹിലിച് നീട്ടിക്കൊടുത്ത പന്ത്, മറ്റാരും മാർക്ക് ചെയ്യാതെ നിന്ന ഹെന്റിക്വ് സെറിനോയുടെ പക്കലെത്തിയപ്പോൾ, അത് ഗോൾ വര കടത്തുന്നതിന് അതിഥേയരുടെ നായകന് കഴിയാതെ പോയതോടെ പോയിന്റുകൾ പരസ്പരം പങ്കു വെച്ചു കൊണ്ട് മൽസരത്തിന് സമാപനമായി.

മാച്ച് അവാർഡുകൾ

ക്ലബ്ബ് അവാർഡ്: ജാംഷെഡ്പൂർ എഫ്സിയും ചെന്നൈ എഫ്സി

സ്വിഫ്റ്റ് മൊമന്റ് ഓഫ് ദ് മാച്ച്: മുഹമ്മദ് റാഫി

ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ് മാച്ച് അവാർഡ്:  ജെറി മോവ്മിംഗ്താംഗ

അമുൽ ഫിറ്റസ്റ്റ് പ്ലെയർ:  ഇനിഗോ കാൽഡെറോൺ

എമേർജിംഗ് പ്ലെയർ: ഫറൂക്ക് ചൗധരി

ഹീറോ ഓഫ് ഓഫ് ദ് മാച്ച്: വെല്ലിംഗ്ടൺ പ്രയോറി

ഇവിടെ മാച്ച് ഹൈലൈറ്റുകൾ കാണുക: