മുംബൈ ഫുട്‌ബോൾ അരീനയിൽ വ്യാഴാഴ്ച നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐ.എസ്.എൽ) 2019-20 സീസണിലെ മുപ്പത്തിരണ്ടാം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും കൊമ്പുകോർക്കും. മുംബൈ സിറ്റിയും ബ്ലാസ്റ്റേഴ്സും നിലവിൽ വേർതിരിക്കപ്പെടുന്നത് ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മാത്രമാണ്. അതുകൊണ്ടുതന്നെ രണ്ട് ടീമുകളും വിജയം നേടാനായി പരമാവധി ശ്രമിക്കുമെന്നുറപ്പാണ്.

ഇരു ടീമുകളുടെയും തുടക്കം നന്നായിരുന്നുവെങ്കിലും പിന്നീടങ്ങോട്ടുള്ള പ്രകടനം വിജയകരമായിരുന്നില്ല. ഈ സീസണിൽ ഒരിക്കൽ കേരളത്തെ തോൽപ്പിച്ച മുംബൈ സിറ്റി എഫ്‌സിയുടെ ആത്മവിശ്വാസം കുറച്ചു മുന്നിൽനിൽക്കുമെന്നുറപ്പാണ്.

മുംബൈ സിറ്റി എഫ്‌സി

മുംബൈ സിറ്റി എഫ്‌സി കഴിഞ്ഞ രണ്ടു മാച്ചുകളിൽ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രധിരോധ മേഖലയിൽ ശക്തമായാ പ്രകടനം നടത്തുന്ന മുംബൈക്ക്  റൗളിൻ ബോർജസ്, മോഡൗസൗഗ എന്നിവരുടെ പൂർണ്ണ ശാരീരിക ക്ഷമത നേടിയുള്ള തിരിച്ചുവരവ് അവരുടെ പുനരുജ്ജീവനത്തിന് ആക്കം കൂട്ടിയിരുന്നു.

കൂടാതെ, അമിൻ ചെർമിറ്റി, പൗലോ മച്ചാഡോ, സെർജ് കെവിൻ എന്നിവരും അവരുടെ അവസാന രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഈ മൂവരുടെയും നേരിട്ടുള്ള സമീപനത്തെ നേരിടാൻ എതിരാളികൾക്ക് ബുദ്ധിമുട്ടാണ്.  നിലവിൽ പരിക്കുകളാൽ വലയുന്ന കൊച്ചി ആസ്ഥാനമായുള്ള ക്ലബ്ബിനെ, മുംബൈ ഹെഡ് കോച്ച് ജോർജ്ജ് കോസ്റ്റ അവരുടെ മികച്ച ആക്രമണശൈലിയിലൂടെ തളക്കുമോയെന്നു കാത്തിരുന്ന് കാണാം.

എന്നാൽ മുംബൈയുടെ പ്രതിരോധനിര ഇപ്പോഴും കോസ്റ്റയെ സംബന്ധിച്ചിടത്തോളം പ്രധാന ആശങ്കയാണ്.  മികച്ച സ്ട്രൈക്കെർമാരായ ഓഗ്‌ബെച്ചെ പോലെയുള്ള താരങ്ങൾക്കെതിരെ കൊമ്പുകോർക്കുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ പ്രധിരോധനിരയുടെ കരുത്ത് കണക്കിലെടുത്ത് മുംബൈ കഠിനമായി പരിശ്രമിക്കുമെന്നുറപ്പാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.

രണ്ടു ഗോളുകൾ നേടിയിട്ടും, എഫ്‌സി ഗോവയ്‌ക്കെതിരായ അവസാന മത്സരത്തിൽ മൂന്ന് പോയിന്റുകൾ ശേഖരിക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. അഞ്ച് ഗെയിമുകളിൽ നിന്ന് ഒരു വിജയം പോലുമില്ലാതെ നിൽക്കുന്ന എൽക്കോ ഷറ്റോരിയുടെ ടീമിന് ഈ വിജയം വിലമതിക്കാനാവാത്തതാണ്. പരിക്കുകൾ ടീമിനെ വലക്കുന്നതും വിദേശകളിക്കാരുടെ അലഭ്യതയും ടീമിനെ ബാധിക്കുന്നതിനാൽ നിലവിൽ സാധ്യമായ മികച്ച ടീമിനെയാകും ഷറ്റോരി പുറത്തെടുക്കുക.

വിജയം റാങ്കിങിലുള്ള ഉയർച്ച നല്കുമെന്നതിനപ്പുറം കളിക്കാരുടെ മാനസികാവസ്ഥയും ആത്മവിശ്വാസവും മെച്ചപ്പെടുത്തായി ആവശ്യമാണ്. ലക്ഷ്യങ്ങൾ നേടിക്കൊടുക്കാൻ സാധിക്കുന്ന ഒഗ്‌ബെച്ചെയുടെയും മെസ്സിയുടെയും ശാരീരികശേഷിയും കഴിവുകളും മുംബൈയുടെ യുവ പ്രതിരോധത്തിനെതിരെ അഴിച്ചുവിടാൻ കഴിയുന്ന മാരകായുധമാണ്. ജീക്സൺ സിങ്ങും സെർജിയോ സിഡോഞ്ചയും ആക്രമണത്തിലും പ്രതിരോധത്തിലും നെടുംതൂണായി നിലനില്കുമെന്നുറപ്പാണ്.

സാധ്യമായ ലൈനപ്പുകൾ:

മുംബൈ സിറ്റി എഫ്‌സി: അമ്രീന്ദർ സിംഗ് (ജി കെ), പ്രതിക് ചൗധരി, സുഭാഷിഷ് ബോസ്, സർതക് ഗോലുയി, സൗവിക് ചക്രബർത്തി, റൗളിൻ ബോർജസ്, പോളോ മച്ചാഡോ, മോഡൗസൗഗ, മുഹമ്മദ് ലാർബി, അമിൻ ചെർമിറ്റി, ഡീഗോ കാർലോസ്

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി: ടി പി രെഹനേഷ് (ജി കെ), മുഹമ്മദ് റാകിപ്, രാജു ഗെയ്ക്വാഡ്, ജെസ്സൽ കാർനെറോ, അബ്ദുൽ ഹക്കു, ജീക്സൺ സിംഗ്, സെർജിയോ സിഡോഞ്ച, രാഹുൽ കെ പി, പ്രശാന്ത് കരുത്തടതുകുനി, മെസ്സി ബൗളി, ബാർത്തലോമിവ് ഒഗ്‌ബെചെ

നിനക്കറിയുമോ?

ഈ സീസണിൽ ഇതുവരെ മുംബൈ നേടിയ ഒമ്പത് ഗോളുകളിൽ രണ്ടെണ്ണം മാത്രമാണ് ആദ്യ പകുതിയിൽ വന്നത്.

ഇതുവരെ ബ്ലാസ്റ്റേഴ്സ് നേടിയ ഏഴ് ഗോളുകളിൽ അഞ്ചെണ്ണവും രണ്ടാം പകുതിയിൽ നിന്നാണ്.

മുംബൈ തങ്ങളുടെ അവസാന നാല് മത്സരങ്ങളിൽ രണ്ടോ അതിലധികമോ ഗോളുകൾ നേടിയിട്ടുണ്ട്.

ഫാൻ സ്പീക്ക്:

ഏത് ടീമാകും അവരുടെ സമീപകാല ഫലങ്ങൾ അവസാനിപ്പിച്ച് മൂന്ന് പോയിന്റുകളും നേടുക?

ചുവടെയുള്ള കമന്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായം പറയുക.

തത്സമയ പ്രക്ഷേപണ ഷെഡ്യൂൾ:

ഹീറോ ഐ‌എസ്‌എൽ 2019-20 മത്സരം 32: മുംബൈ സിറ്റി എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

സമയം: ഡിസംബർ 5,  7:30 മുതൽ.

ചാനലുകൾ: സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക്, ഏഷ്യാനെറ്റ് പ്ലസ്

സ്ട്രീമിംഗ്: ഹോട്ട്സ്റ്റാർ, ജിയോ ടിവി