ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ന്റെ 50-ാം മൽസരത്തിൽ, ആദ്യ സ്ഥാനങ്ങളിൽ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ ഫുട്ബോൾ അരീനയിൽ ആതിഥേയരായ മുംബൈ സിറ്റി എഫ്സി, ബംഗളൂരു എഫ്സിയ്‌ക്കെതിരേ കച്ച മുറുക്കും. മുൻ മൽസരത്തിൽ, കേരള ബ്ലാസ്‌റ്റേഴ്സിനോട് 0-1ന് പരാജയം രുചിച്ചിട്ടാണ് മുംബൈ സിറ്റി എഫ്സി ബംഗളൂരുവുമായി കൂടിക്കാണുന്നത്.  അതേ സമയം, ഡൽഹി ഡൈനാമോസിൽ നിന്ന് 2-0 എന്ന ഗോൾ നിലയിൽ ഏറ്റ അപ്രതീക്ഷിത തോൽവിയുടെ മുറിവുണങ്ങാതെ  മുംബൈയിലെത്തുന്നത ബംഗളൂരു എഫ്സി-ക്ക് മുകളിൽ ഒരു വിജയം രചിച്ച് മൂന്ന് പോയിന്റുകൾ നേടുകയെന്നതായിരിക്കും ആതിഥേയരുടെ ലക്ഷ്യം. എന്നാൽ ഈ മൽസരത്തിൽ വിജയിക്കുന്നുവെങ്കിൽ, ലീഗിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനമുറപ്പിക്കാവുന്ന നിലയിലാണ് ഇപ്പോഴും ബംഗളൂരു പക്ഷം. ചുവപ്പ് കാർഡുകൾ കണ്ട് പുറത്തിരിക്കേണ്ടി വന്ന ലെഫ്റ്റ്  ബാക്ക് സുബാഷിഷ് ബോസിന്റെ സേവനങ്ങൾ അവർക്ക് ലഭ്യമാകില്ല. ഈ സീസണിൽ തന്നെയുളള ഏറ്റവുമൊടുവിലത്തെ രണ്ട് ടീമുകളുടേയും പോരാട്ടത്തിൽ, ബംഗളൂരു പക്ഷത്തിന് 2 ഗോളുകളുടെ വിജയം നേടാനായത് അവർക്ക് പ്രതീക്ഷകൾ നൽകും.

നേർക്കു നേർ:

മുംബൈ സിറ്റി എഫ്സി 0 -1 ബംഗളൂരു എഫ്സി

മുഖ്യ താരങ്ങൾ:

എവർട്ടൺ സാന്റോസ് (മുംബൈ സിറ്റി എഫ്സി)

മുംബൈ പക്ഷത്തിന്റെ ആക്രമണ നിരയിൽ വലിയ പ്രഭാവമാണ് ഈ ബ്രസീൽ താരമുണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ വേഗതയോട് തുല്യം നിൽക്കുന്നതിന് കഴിയാതെ എതിർ പക്ഷം വലയുന്നു. കൃത്യമായ പാസ്സുകൾ സ്വീകരിക്കുന്നതിന് ജാഗ്രത പുലർത്തുന്ന കണ്ണുകളാണ് ഈ താരത്തിനുളളത്. എതിൽ പക്ഷത്തിന് അപകടകരമായി ഫിനിഷ് ചെയ്യുന്നതിൽ വൈദഗ്ധ്യം പുലർത്തുന്ന എവർട്ടൺ ഈ സീസണിൽ രണ്ട് പ്രാവശ്യം എതിർ പക്ഷത്തിന്റെ വല ചലിപ്പിക്കുകയും നാല് അസിസ്റ്റുകൾ സൃഷ്ടിക്കുകയും ചെയ്തു.  കരുത്തരായ ബംഗളൂരു ടീമുമായി കൊമ്പു കോർക്കുമ്പോൾ തന്റെ മികച്ച പ്രകടനം തന്നെ കളിക്കളത്തിൽ അദ്ദേഹത്തിന് കാഴ്ച വെക്കേണ്ടതുണ്ട്.

സുനിൽ ഛെത്രി (ബംഗളൂരു എഫ്സി)

ബ്ലൂസിന്റെ നായക സ്ഥാനം വഹിക്കുന്ന ഈ 33-കാരന്റെ പ്രതിഭയുടെ തിളക്കം ഈ സീസണിൽ നിരവധി പ്രാവശ്യം കളിക്കളത്തിൽ ജ്വലിച്ചു കഴിഞ്ഞു. വേഗതയുളള കാലുകളും പാസ്സിംഗിലും ഫിനിഷിംഗിലും ഒരേ പോലെയുളള വൈദഗ്ദ്ധ്യവും കൈമുതലായുളള ഛെത്രി, നിരന്തരമായി എതിർ പക്ഷത്തെ പരീക്ഷിക്കുന്നു. ഈ സീസണിൽ അഞ്ച് പ്രാവശ്യമാണ് തന്റെ പക്ഷത്തിന് വേണ്ടി, ഛെത്രി പന്ത് ഗോൾ വര കടത്തിയത്. ഒപ്പം ഒരു അസിസ്റ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 

സാദ്ധ്യതയുളള ലൈനപ്പുകൾ

മുംബൈ സിറ്റി എഫ്‌സി

മുഖ്യ പരിശീലകൻ അലക്‌സാണ്ട്രെ ഗുയിമാരെസ്, മുംബൈയുടെ ടീമിനെ കളിക്കത്തിൽ 4-2-3-1 എന്ന ശൈലിയിൽ അണി നിരത്തുന്നതിനാണ് എല്ലാ സാദ്ധ്യതയും.  ഇത് ആക്രമിക്കാനുളള പഴുതുകൾ ഒരുക്കുകയും പ്രതിരോധത്തിന് ശക്തി പകരുകയും ചെയ്യും.

ഗോൾകീപ്പർ: അമീരന്ദർ സിംഗ്

ഡിഫന്റർമാർ: രാജു ഗായ്ക്കവാഡ്, ലൂസിയൻ ഗോയിൻ, ജർസൺ വിയേര, സഞ്ചു പ്രധാൻ

മിഡ്ഫീൽഡർമാർ: അബിനാഷ് റൂയിദാസ്, എവർട്ടൺ സാന്റോസ്, അചിലെ എമാന, തിയാഗോ സാന്റോസ്, സാഹിൽ തവോര

ഫോർവാർഡ്: ബൽവന്ത് സിംഗ്

മുംബൈയുടെ മുഖ്യ പരിശീലകൻ അലക്‌സാണ്ട്രെ ഗുയിമാരെസ്: 'ടീമിന്റെ പ്രകടനം വിലയിരുത്തിയാൽ വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. എന്നാൽ ഈ പുരോഗതിക്ക് അനുസരിച്ചുള്ള ഫലം അല്ല ചിലപ്പോൾ കാണുവാൻ കഴിയുന്നത്. നിലവിലുളള സാഹചര്യത്തിനനുസരിച്ച് ഞങ്ങൾക്ക് ഉറച്ചുനിൽക്കണം അതിനു കഴിയും. ടീമിനു അൽപ്പം ഒരു പാകപ്പിഴ സംഭവിച്ചാൽ എല്ലാം അവസാനിച്ചു. അത് ഒരിക്കലും അനുവദിക്കില്ല. ആദ്യ നാല് സ്ഥാനങ്ങളിൽ എത്താൻ ഞങ്ങളുടെ കൈവശമുള്ള എല്ലാ വിഭവങ്ങളും ഉപയോഗിക്കും.''

ബംഗളൂരു എഫ്‌സി

മുഖ്യ പരിശീലകൻ ആൽബർട്ട് റോക്ക 4-1-4-1 എന്ന ശൈലിയിൽ ടീമിനെ അണിനിരത്തിയേക്കാം. ഇത് മിഡ്ഫീൽഡിലും ഫ്ളാങ്കുകളിലും മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ച് സ്ട്രൈക്കർക്ക് വൻ പിന്തുണ നൽകും.

ഗോൾകീപ്പർ: ഗുർപ്രീത് സിംഗ് സന്തു

ഡിഫന്റർമാർ: ഹർമൻജോത് ഖാബ്ര, രാഹുൽ ബ്ഭേക്കെ, ജുവാനൻ, നിഷു കുമാർ

മിഡ്ഫീൽഡർമാർ: ഡിമാസ് ഡെൽഗാഡോ, എഡ്യൂ ഗാർസിയ, എറിക് പാർട്ടാലു, സുനിൽ ഛെത്രി, ഉദാന്ത സിംഗ്

ഫോർവാർഡ്: മിക്കു

കഴിഞ്ഞ മൽസരത്തിലേറ്റ തിരിച്ചടിയിൽ നിന്ന് മടങ്ങി വരുന്നതിനെക്കുറിച്ച് ബംഗളൂരു മുഖ്യ പരിശീലകൻ ആൽബർട്ട് റോക്ക: ''വളരെ ചെറിയ സീസണിൽ ഇതെല്ലാം സംഭവിക്കും. എന്നാൽ ഇത് മറികടന്നു തിരിച്ചുവരാൻ വേണ്ട ഗുണമേന്മകൾ ടീമിനുണ്ട്. എന്നാൽ, സമ്മർദ്ദം ഒരുവശത്ത് ഉണ്ടെങ്കിലും മികച്ച കളി കാഴ്ചവെക്കാൻ വേണ്ട ഗുണനിലവാരം ടീമിനുണ്ട്. സെമിഫൈനലിനായി യോഗ്യത നേടുന്ന നാല് ടീമുകളിലൊന്നായി തീരണമെങ്കിൽ, അദ്ധ്വാനിക്കുകയും നല്ല ഫലം നേടുകയും ചെയ്യണം. എല്ലാ ടീമുകൾക്കും അതിനുളള സാദ്ധ്യതയുണ്ട്. മുംബൈയ്ക്ക് എതിരായ മത്സരം വളരെ കഠിനമായിരിക്കുമെങ്കിലും അനുകൂലമായ മികച്ച ഫലം ഉണ്ടാക്കാൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. ഇതൊരു വെല്ലുവിളിയാണ്.''  

മുഖ്യ വിശേഷതകൾ: 

  • ഈ സീസണിൽ രണ്ട് ടീമുകളും നാല് ഗെയിമുകളിൽ തോറ്റു. രണ്ടെണ്ണം സ്വന്തം നാട്ടിലും രണ്ടെണ്ണം പുറത്തും.
  • ഈ സീസണിൽ സമനില പിടിക്കാത്ത ഒരേയൊരു ടീമാണ് ബ്ലൂസ്.
  • ഈ സീസണിൽ ഇരു ടീമുകളും ആദ്യത്തെ മൽസരം കളിച്ചത് പരസ്പരം ഏറ്റുമുട്ടിക്കൊണ്ടായിരുന്നു. 

ഏറ്റവുമൊടുവിലത്തെ കൂടിക്കാഴ്ച:

ബംഗളൂരു എഫ്സി 2 - 0  മുംബൈ സിറ്റി എഫ്സി (ശ്രീ കണ്ഠീരവ സ്‌റ്റേഡിയം, ബംഗളൂരു; 19 നവംബർ 2017)     

ഫോം ഗൈഡ് (കഴിഞ്ഞ അഞ്ച് മൽസരങ്ങൾ)

മുംബൈ സിറ്റി എഫ്സി:      തോൽവി  ജയം  ജയം  തോൽവി  തോൽവി     

ബംഗളൂരു എഫ്സി:           തോൽവി  സമനില  ജയം ജയം തോൽവി