ലൈവ് അപ്ഡേറ്റിനായി റിഫ്രഷ് ചെയ്യുക

കളി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

ആറു മിനിറ്റ് അധികസമയം നൽകിയെങ്കിലും ഗോളുകളൊന്നും കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല.

85 മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ സെമിന്ലെന്നിനു പകരം ബോഡോ കളത്തിൽ.

85 മിനിറ്റിൽ പ്രശാന്തിന്‌ മഞ്ഞക്കാർഡ്.

80 മിനിറ്റിൽ സഹൽ അബ്ദുൽ സമ്മദിനു പകരം പ്രശാന്ത് കളത്തിൽ.

71 മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോൾകീപ്പർ  പവൻ കുമാറിന് പരിക്കേറ്റതിനെ തുടർന്ന് ഗുർമീത് കളത്തിൽ.

59 മിനിറ്റിൽ സിറിൽ കാളിക്ക് പകരം മുഹമ്മദ് രാകിപ് കളിക്കളത്തിൽ. 

56 മിനിറ്റിൽ പോപ്ലാറ്റ്‌നിക്കിന്റെ ഗോൾ ശ്രമം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച് എളുപ്പത്തിൽ തടുക്കുന്നു.

47 മിനിറ്റിൽ നോർത്ത്ഈസ്റ്റിന്റെ ഗോൾ ശ്രമം പാഴാകുന്നു.

രണ്ടാം പകുതി ആരംഭിച്ചു.

47 ആം മിനിറ്റിൽ ആദ്യപകുതി ഗോൾ രഹിതമായി അവസാനിക്കുന്നു.

39 മിനിറ്റിൽ പോപ്ലാറ്റ്‌ നിക്കിന്റെ ഗോൾ ശ്രമം പാഴാവുന്നു.

32 മിനിറ്റിൽ സന്ദേശ് ജിംഗന് മഞ്ഞക്കാർഡ്.

23 മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ ഗുർവീന്ദർ സിങ്ങിന് റെഡ് കാർഡ്. ബ്ലാസ്റ്റേഴ്‌സ് താരം പോപ്ലട്നിക്കിനെ തടഞ്ഞു ബോൾ വരുതിയിലാക്കാൻ ശ്രമിച്ചത് പോപ്ലാറ്റിനിക് തെറിച്ചു വീഴാൻ കാരണമായി. ഇതിനാണ് റെഡ് കാർഡ് കിട്ടിയത്.

12 മിനിറ്റിൽ മറ്റേജ് പോപ്ലട്നിക്കിന്റെ അസ്സിസ്റ്റിൽ കറേജ് പേക്കുസൺ നടത്തിയ ഗോൾ ശ്രമം പാഴാകുന്നു.

5 മിനിറ്റിൽ നോർത്ത് എസ്സിന് അനുകൂലമായ ആദ്യ കോർണർ.

കഴിഞ്ഞ കളികളെ വച്ച് പരിഗണിക്കുമ്പോൾ താരതമ്യേന മികച്ച പ്രതികരണമാണ് ഫാൻസിന്റെ ഭാഗത്ത് നിന്ന്. അടുത്ത സീസണിൽ ഞങ്ങൾ മടങ്ങിയെത്തും എന്ന് പ്രഖാപിക്കുന്ന പോസ്റ്ററുകളും കയ്യിലേന്തി ആരാധകർ.

ഹീറോ ഐഎസ്എൽ അഞ്ചാം സീസണിലെ കേരളബ്ലാസ്റ്റേഴ്സിന്റെ അവസാനമത്സരം കൊച്ചിയിൽ അരങ്ങേറാൻ പോകുന്നു. ഈ സീസൺ കേരളബ്ലാസ്റ്റേഴ്സിനു അനുകൂലമായിരുന്നില്ല. ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം പിന്നീട് പതിനഞ്ചോളം മത്സരങ്ങൾക്ക് ശേഷമാണു ഒരു വിജയം പിന്നീട് ബ്ലാസ്റ്റേഴ്സിന് നേടാനായത്. ഇന്നത്തെ മാച്ചിൽ മികച്ച വിജയം കാഴ്ച വച്ച് തങ്ങളുടെ ആരാധകവൃന്ദത്തിനെ തൃപ്തിപ്പെടുത്താൻ ടീം ശ്രമിക്കും