(ലൈവ് അപ്ഡേറ്റുകൾക്കായി റിഫ്രഷ് ചെയ്യുക)

അവാർഡുകൾ

ദി ക്ലബ് അവാർഡ് : കേരളാബ്ലാസ്റ്റേഴ്‌സ് എഫ്സി 

ദി സ്വിഫ്റ്റ് ലിമിറ്റ് ലെസ്സ് പ്ലേയർ ഓഫ് ദി മാച്ച് :  സെമിൻലെൻ ഡൗങ്ങേൽ

DHL വിന്നിങ് പാസ് ഓഫ് ദി മാച്ച്: സെമിൻലെൻ ഡൗങ്ങേൽ

എമേർജിങ് പ്ലേയർ: സഹൽ അബ്ദുൽ സമദ്

ഹീറോ ഓഫ് ദി മാച്ച് : മറ്റെജ് പോപ്ലട്നിക്.

അധിക സമയമായി ചേർത്ത നാലു മിനിട്ടിനു ശേഷം കളി അവസാനിക്കുന്നു. കളിയുടെ ആദ്യാവസാനം മുന്നോട്ടു നിന്നതു കേരളാബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു. പോപ്ലാട്നിക്ക് നേടിയ രണ്ടു ഗോളുകൾ ബ്ലാസ്റ്റേഴ്സിന്റെ വിജയം അനായാസമാക്കി.  സീസണിൽ ആദ്യമായി ഗോൾ നേടി സഹൽ അബ്ദുൽ സമദ് കളിയിലെ താരമായി. ഇത് പതിനാലു കളികൾക്കപ്പുറം നേടിയ വിജയം എന്നതിനപ്പുറം ഈ സീസണിൽ ആദ്യമായി കേരളാബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണിൽ നേടിയ മാധുര്യമേറിയ വിജയം. കേരളാബ്ലാസ്റ്റേഴ്‌സ് തന്റെ ആരാധകർക്ക് നൽകുന്ന മികച്ച പ്രണയസമ്മാനം.

നാലു മിനിറ്റ് അധിക സമയം ചേർക്കപ്പെടുന്നു.

കളി പുരോഗമിക്കുമ്പോൾ ഗോളുകൾക്കായി ആറു ശ്രമങ്ങൾ നടത്തി മൂന്നു ഗോൾ നേടി കേരളാബ്ലാസ്റ്റേഴ്സും മൂന്നു ശ്രമങ്ങൾ നടത്തി ഗോളുകൾ ഒന്നും നേടാതെ ചെന്നൈയിൻ എഫ്‌സിയും.

82' ആം മിനിറ്റിൽ സെമിൻലെൻ ഡൗങ്ങലിനു പകരം പ്രശാന്ത് കേരളാബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കളത്തിലിറങ്ങി.

ഗോൾ...! 71 ആം മിനിറ്റിൽ ഗോൾ നേടി കേരളാബ്ലാസ്റ്റേഴ്സിന്റെ സഹൽ അബ്ദുൽ സമദ്.

ആദ്യ ഗോൾ നേടിയതും നൂറാമതു ഗോൾ നേടിയതും മറ്റെജ് പോപ്ലട്നിക്. അതൊരു ഫുട്ബോൾ മാജിക്.

ഗോൾ..! 55 ആം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിനു വേണ്ടി രണ്ടാമതും ഗോൾ നേടി മറ്റെജ് പോപ്ലട്നിക്. ഇന്നത്തെ കളി ബ്ലാസ്റ്റേഴ്സിന് സ്വന്തം. 

45' രണ്ടു മിനിറ്റ് അധികസമയത്തോടുകൂടി ആദ്യ പകുതി അവസാനിക്കുന്നു.

35' ആം മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ കിസിസ്റ്റോയുടെ ഗോൾ ശ്രമം ചെന്നൈയിൻ ഗോൾ കീപ്പർ തടുക്കുന്നു.

ഗോൾ ! 22' ആം മിനിറ്റിൽ കേരളബ്ലാസ്റ്റേഴ്സിന്റെ മറ്റെജ് പോപ്ലട്നിക് ആദ്യ ഗോൾ നേടുന്നു. മുഹമ്മദ് രാകിപ് ബോൾ ലോങ്ങ് ത്രോ ചെയ്തു. ബോൾ കൈക്കലാക്കിയ കിസീറ്റോ അത് പോപ്ലട്നിക്കിന് കൈമാറി. കരൺജിത്തിന്റെ കണക്കുകൂട്ടൽ തെറ്റിയ നിമിഷം പോപ്ലട്നിക് ബോൾ വലയിലെത്തിച്ചു.

13' ആം മിനിറ്റിൽ ചെന്നൈയിൻ എഫ്‌സിയുടെ ക്രിസ്റ്റഫർ ഹെർഡിനു മഞ്ഞക്കാർഡ്. 

സ്വന്തം മണ്ണിൽ ആദ്യ വിജയം തേടി കേരളബ്ലാസ്റ്റേഴ്‌സ്. എല്ലാവർക്കും കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ചെന്നൈയിൻ എഫ്‌സിയും ഏറ്റുമുട്ടുന്ന മത്സരത്തിന്റെ തത്സമയവിവരണത്തിലേക്കു സ്വാഗതം.

വൈകിട്ട് ഏഴരക്ക് കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചാണ് റാങ്കിങ്ങിൽ പത്താം സ്ഥാനക്കാരായ ചെന്നൈയിൻ എഫ്‌സിയും ഒൻപതാം സ്ഥാനക്കാരായ കേരളബ്ലാസ്റ്റേഴ്‌സ്എഫ്‌സിയും ഏറ്റുമുട്ടുന്നത്.

പ്ലേയ് ഓഫ് സാധ്യതകളിൽ നിന്ന് പുറത്തായെങ്കിലും മികച്ച വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അവസാന സ്ഥാനക്കാരായ ടീമുകൾ കാഴ്ചവെക്കുന്നത്. തീപാറുന്ന പോരാട്ടം ഇരു ടീമുകളും ഇന്ന് കാഴ്ചവക്കുമെന്നു പ്രതീക്ഷിക്കാം.

എന്നാൽ രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ നിൽക്കുന്ന ഇരു ടീമുകളും അവസാനസ്ഥാനം ഒഴിവാക്കാൻ വേണ്ടി മികച്ച പ്രകടനം കാഴ്ചവക്കുമെന്നുറപ്പാണ്. ഈ കളി ജയിക്കാനായാൽ പതിനൊന്നു പോയിന്റ് നേടി ഒൻപതാം സ്ഥാനത്തേക്ക് കരകയറുവാൻ മുൻ ചാമ്പ്യന്മാർക്കു കഴിയും. ഈ കളി ജയിക്കാനായാൽ ഡൽഹിയെ മറികടന്നു എട്ടാം സ്ഥാനം നേടാൻ ബ്ലാസ്റ്റേഴ്സിന് ആകും.