• ഇന്ത്യയിലെ ഒരു സ്പോർട്സ് ലീഗിന് ആദ്യമായി വീഡിയോ ഹൈലൈറ്റുകൾ ഹിന്ദിയിലും, ബംഗാളിയിലും, മലയാളത്തിലും @IndSuperLeague ട്വീറ്റ് ചെയ്യും.
  • #LetsFootballനുള്ള പ്രത്യേക ട്വിറ്റർ ഇമോജി
  • #ISLInsider - ട്വിറ്ററിനു മാത്രമായി സീസണിൽ മുഴുവൻ പശ്ചാത്തലരംഗവീഡിയോകൾ
  • നിമിഷങ്ങൾ - ട്വിറ്റർ മോമന്റ് സ് ഉപയോഗിച്ച്, ഓരോ മത്സരത്തിന്റേയും, ആരാധകരുടെ ട്വീറ്റുകൾ ഉൾപ്പെടുത്തിയുള്ള പുനരാഖ്യാനം

ഇത് ഫുട്ബോളിന്റെ കാലമാണ്, ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (@IndSuperLeague) 2017 - 18ലെ നാലാം പതിപ്പിന്റെ ആവേശകരമായ ഒരു തുടക്കത്തിന് ഇന്ത്യ സജ്ജമാവുകയാണ്. #HeroISL ഓരോ വർഷം കഴിയുന്തോറും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്, നാലാമത്തെ സീസൺ, കളിക്കളത്തിനകത്തും, പുറത്തും, ഇവയെല്ലാറ്റിനേക്കാളും ഗംഭീരമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. @IndSuperLeagueന്റെ ട്വിറ്റർ അക്കൗണ്ട്, ആരാധകരെ എല്ലാ വേദികളിലൂടേയും പര്യടനം ചെയ്യിക്കുകയും, സീസണിലെ പുത്തൻ വസ്തുതകൾ അതാതു സമയത്ത് ധരിപ്പിക്കുകയും ചെയ്യും.

#HeroISLൽ ഫുട്ബോളിന്റെ അനുഭവങ്ങൾ കൂടുതലാക്കുവാൻ വേണ്ടി ഐ എസ് എൽ, ട്വിറ്ററിൽ ആരാധകരുമായി ഇടപഴകുന്ന അനുഭവങ്ങൾ ചേർത്തുള്ള നവീകരണങ്ങൾ ആരംഭിക്കുകയാണ്. ആരാധകർ, മുഖ്യമായ വീഡിയോ ഹൈലൈറ്റുകളും ((#ISLRecap and #ISLMoments), #LetsFootballനോടൊത്ത് ഐ എസ് എൽ ട്രോഫിക്കുള്ള ഒരു വിശേഷപ്പെട്ട ട്വിറ്റർ ഇമോജിയും, Twitter Momentsനോടു കൂടിയുള്ള മത്സരത്തിന്റെ പുനരാഖ്യാനങ്ങളും, മറ്റ് #OnlyOnTwitter അനുഭവങ്ങളും ആസ്വദിക്കും.

അടുത്ത ഏതാനും മാസങ്ങളിൽ  #HeroISLൽ ആരാധകർക്ക് ഉറ്റുനോക്കാവുന്നവ ഇവയാണ്:

നാലു ഭാഷകളിൽ മത്സരത്തിന്റെ വീഡിയോഹൈലൈറ്റുകൾ: ഇന്ത്യയിലെ ഒരു സ്പോർട്സ് ലീഗിൽ ആദ്യമായി, ആരാധകർക്ക് ഇംഗ്ളീഷ്, ഹിന്ദി, ബംഗാളി, മലയാളം എന്നിവയുൾപ്പെടെ യുള്ള നാലു വ്യത്യസ്തഭാഷകളിൽ മത്സരത്തിന്റെ വീഡിയോ ഹൈലൈറ്റുകൾ കാണാം. ഇത് ട്വിറ്ററിലൂടെ #HeroISL ഇന്ത്യയിലെ ആരാധകർക്ക് അപൂർവ്വമായ ഒരു അനുഭവം നൽകുന്ന രീതികളിൽ ഒന്നാണ്.

#LetsFootballനുള്ള ഒരു ട്വിറ്റർ ഇമോജി: #HeroISLനെക്കുറിച്ചുള്ള ട്വിറ്റർ സംഭാഷണത്തിൽ, #HeroISL ട്രോഫി എന്ന ഒരു പുതിയ ട്വിറ്റർ ഇമോജി സൃഷ്ടിച്ചു കൊണ്ട്, #LetsFootballനോടൊത്ത് ട്വീറ്റ് ചെയ്യുമ്പോൾ, ആരാധകർക്ക് കുറച്ച് നിറക്കൂട്ടു ചേർക്കാം.

ട്വിറ്റർ ക്യാം കൊണ്ടുള്ള പശ്ചാത്തലരംഗവീഡിയോകൾ

#ISLInsider കൊണ്ടുള്ള പശ്ചാത്തലരംഗനേരമ്പോക്കുകളിലേക്കും @IndSuperLeague ആരാധകരെ കൂടുതൽ അടുപ്പിച്ചുകൊണ്ട്, ഈ സീസണിൽ വിനോദം കളിക്കളത്തിനു വെളിയിലും തുടരുന്നു. ഇത്, ട്വിറ്റർ ക്യാം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട, വ്യക്തിപരമായ വീഡിയോകൾ പ്രദർശിപ്പിക്കുന്ന ഒരു വീഡിയോ സീരീസ് ആണ്.

മോമന്റ്സ്:

#HeroISLനിലെ ആക്ഷനുകൾ വിട്ടുപോയോ, അതോ, വീണ്ടും ആസ്വദിക്കണോ? വ്യാകുലപ്പെടേണ്ട! #HeroISL അതിന്റെ വേദിയിൽ എല്ലാറ്റിനും ഒരു വൺ-സ്റ്റോപ്പ് ഷോപ്പ് നിങ്ങൾക്ക് നൽകുന്നു. ആരാധകർക്ക് ഓരോ മത്സരത്തിന്റേയും എല്ലാ ഹൈലൈറ്റുകളും, ഏറ്റവും നല്ല ട്വീറ്റുകളും, ആരാധകരുടെ ശബ്ദവും കേൾക്കാം. സീസണിൽ ഓരോ രാത്രിയും ട്വിറ്റർ മോമന്റ്സ് ഉപയോഗിച്ച്, മത്സരത്തിന്റെ പുനരാഖ്യാനത്തിനായി @IndSuperLeague വിവരണം ശ്രദ്ധിക്കുക!

പങ്കാളിത്തത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട്, ട്വിറ്ററിന്റെ ഏഷ്യാ പെസിഫിക് സ്പോർട്സ് പാർട്ണർ ഷിപ്സിന്റെ ഹെഡ്ഡ് ആയ അനീഷ് മദാനി പറഞ്ഞു: "ട്വിറ്റർ, ആരാധകരെ ആക്ഷന്റെ കൂടുതൽ സമീപത്തേക്ക് കൊണ്ടുവരുകയാണ്, ഈ സീസണിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുവാൻ പോകുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗുമായുള്ള പങ്കാളിത്തം അടുത്ത തലത്തിലേക്ക് ഉയർത്തുന്നതിൽ ഞങ്ങൾ വളരെ ഉത്തേജിതരാണ്. ഐ എസ് എൽ ആരാധകർക്ക് കൂടുതൽ പ്രാപ്യമാകത്തക്കവണ്ണം വീഡിയോ ഹൈലൈറ്റുകൾ ഇന്ത്യൻ ഭാഷകളിൽ വരുന്നത് കൂടുതൽ ആവേശകരമാണ്, അതിൽ ഒരു പാട് പ്രതീക്ഷകളുണ്ട്.

ഒരു എസ് എൽ വക്താവ് പറഞ്ഞു, "ഫുട്ബോളിന്റെ ഒരു സീസണിൽ ആദ്യമായി, ഞങ്ങൾ ട്വിറ്ററിലൂടെ ആരാധകർക്ക് ആവേശകരമായ അനുഭവങ്ങൾ കൊണ്ടുവരുകയാണ്. ആദ്യമായി നാലു വ്യത്യസ്തഭാഷകളിൽ ട്വിറ്റർ വീഡിയോകൾ ആരാധകരിലേക്ക് കൊണ്ടുവരുകയും, ട്വിറ്റർ മോമന്റ്സിലൂടെ ആക്ഷൻ പെട്ടെന്ന് കാണുവാനുമുള്ള സൗകര്യം ഒരുക്കുകയും ചെയ്ത ആദ്യത്തെ ഇന്ത്യൻ സ്പോർട്സ് ലീഗ് ആയതിൽ ഞങ്ങൾ ആവേശഭരിതരാണ്. അരാധകർക്ക് #LetsFootball ലൂടെ ലീഗിനെക്കുറിച്ചുള്ള സംഭാഷണത്തിലേർപ്പെടുകയും, പ്രത്യേകമായ ഒരു ട്വിറ്റർ ഇമോജി സൃഷ്ടിക്കുകയും ചെയ്യാം. ആവേശകരമായ ഒരു സീസൺ വരുന്നു."

ഈ സീസണിലെ ഏതു ടീം ആയിരിക്കും ഏറ്റവും ആസ്വാദ്യകരമായിരിക്കുക?

ഈ ശിശിരകാലത്ത് ഐ എസ് എൽ ആരംഭിക്കുന്നതോടെ തത്സമയസംഭാഷണത്തിലൂടെ നമുക്ക് കണ്ടുപിടിക്കാം. നമുക്ക് അവിടെ കാണാം!