അഞ്ചാം സീസണിലെ കേരളാബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ഇന്ന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ച് നടന്നു. ആദ്യമത്സരത്തിൽ എടികെ ക്കെതിരായി നേടിയ മത്സരത്തിന് ശേഷം ചെന്നൈയ്‌ക്കെതിരായ വിജയത്തിന് പതിനഞ്ചു കളികൾ കാത്തിരിക്കേണ്ടി വന്നു കേരളാബ്ലാസ്റ്റേഴ്സിന്. അതിനു ശേഷം ഗോവക്കെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോൽക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ പ്ലേയ് ഓഫ് യോഗ്യത റൗണ്ടിൽ കടന്നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഉള്ളത്.

കഴിഞ്ഞകളികളിൽ നിന്ന് വ്യത്യസ്തമായി മികച്ച ഫാൻസ്‌ സപ്പോർട്ട് ഇന്ന് ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. അടുത്ത സീസണിൽ ഞങ്ങൾ മടങ്ങിയെത്തും എന്ന് പ്രഖാപിക്കുന്ന ബാനറുകളുമായാണ് മഞ്ഞപ്പടയെത്തിയത്.

ഇരു ടീമുകളും പൂർവാധികം ആവേശത്തോടെ മുന്നേറിയ കളിയിൽ കൂടുതൽ അവസരങ്ങൾ നേടിയെടുത്തത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നെങ്കിലും ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിനായില്ല.

പ്രധാന നിമിഷങ്ങൾ

  • 5 മിനിറ്റിൽ നോർത്ത് എസ്സിന് അനുകൂലമായ ആദ്യ കോർണർ.
  • 12 മിനിറ്റിൽ മറ്റേജ് പോപ്ലട്നിക്കിന്റെ അസ്സിസ്റ്റിൽ കറേജ് പേക്കുസൺ നടത്തിയ ഗോൾ ശ്രമം പാഴാകുന്നു.
  • 23 മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ ഗുർവീന്ദർ സിങ്ങിന് റെഡ് കാർഡ്.
  • ബ്ലാസ്റ്റേഴ്‌സ് താരം പോപ്ലട്നിക്കിനെ തടഞ്ഞു ബോൾ വരുതിയിലാക്കാൻ ശ്രമിച്ചത് പോപ്ലാറ്റിനിക് തെറിച്ചു വീഴാൻ കാരണമായി. ഇതിനാണ് റെഡ് കാർഡ് കിട്ടിയത്.
  • 32 മിനിറ്റിൽ സന്ദേശ് ജിംഗന് മഞ്ഞക്കാർഡ്.
  • 39 മിനിറ്റിൽ പോപ്ലാറ്റ്‌ നിക്കിന്റെ ഗോൾ ശ്രമം പാഴാവുന്നു.
  • 47 ആം മിനിറ്റിൽ ആദ്യപകുതി ഗോൾ രഹിതമായി അവസാനിക്കുന്നു.
  • രണ്ടാം പകുതി ആരംഭിച്ചു.
  • 47 മിനിറ്റിൽ നോർത്ത്ഈസ്റ്റിന്റെ ഗോൾ ശ്രമം പാഴാകുന്നു.
  • 56 മിനിറ്റിൽ പോപ്ലാറ്റ്‌നിക്കിന്റെ ഗോൾ ശ്രമം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ കീപ്പർ എളുപ്പത്തിൽ തടുക്കുന്നു.
  • 59 മിനിറ്റിൽ സിറിൽ കാളിക്ക് പകരം മുഹമ്മദ് രാകിപ് കളിക്കളത്തിൽ.
  • 66 മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ ട്രിയാഡിസിനു പകരം നിഖിൽ കാദം കളത്തിൽ.
  • 71 മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോൾകീപ്പർ പവൻ കുമാറിന് പരിക്കേറ്റതിനെ തുടർന്ന് ഗുർമീത് കളത്തിൽ.
  • 80 മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ സഹൽ അബ്ദുൽ സമ്മദിനു പകരം പ്രശാന്ത് കളത്തിൽ.
  • 85 മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ പ്രശാന്തിന്‌ മഞ്ഞക്കാർഡ്.
  • 85 മിനിറ്റിൽ കേരളാബ്ലാസ്റ്റേഴ്സിന്റെ സെമിന്ലെന്നിനു പകരം ബോഡോ കളത്തിൽ.
  • ആറു മിനിറ്റ് അധികസമയം നൽകിയെങ്കിലും ഗോളുകളൊന്നും കണ്ടെത്താൻ ഇരു ടീമുകൾക്കുമായില്ല.
  • കളി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

അവാർഡുകൾ

ദി ക്ലബ് അവാർഡ് : കേരളബ്ലാസ്റ്റേഴ്‌സ് എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി

ദി സ്വിഫ്റ്റ് ലിമിറ്റ് ലെസ്സ് പ്ലേയർ ഓഫ് ദി മാച്ച് : റൗളിന് ബ്ലോഗ്സ്

DHL വിന്നിങ് പാസ് ഓഫ് ദി മാച്ച് : കെസീറോൺ കിസീറ്റോ

എമേർജിങ് പ്ലേയർ : സഹൽ അബ്ദുൽ സമദ്

ഹീറോ ഓഫ് ദി മാച്ച് : ലാൽത്തത്തങ്ങ  ഖാൽറിങ്

ഇവിടെ മാച്ച് ഹൈലൈറ്റുകൾ കാണുക: