ഐഎസ്എൽ അഞ്ചാം സീസണിലെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ് കേരളബ്ലാസ്റ്റേഴ്‌സ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മുപ്പതിന് ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആയ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

ഈ സീസണിൽ ഇതുവരെയുള്ള മത്സരങ്ങളിൽ നിന്നായി പതിനാലു പോയിന്റ്  മാത്രമാണ് കേരളാബ്ലാസ്റ്റേഴ്സിനു നേടാനായിട്ടുള്ളത്. പതിനേഴു മത്സരങ്ങളിൽ നിന്നായി രണ്ടു ജയവും എട്ടു സമനിലകളും എഴു തോൽവികളും നേടിയ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒൻപതാം സ്ഥാനത്താണ്. ആദ്യ പകുതിയിൽ മികച്ചപ്രകടനം കാഴ്ചവെക്കാനാകാതെവന്ന ടീമിന് കഠിന വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കോച്ച് ഡേവിഡ് ജെയിംസ് രാജി വച്ചിരുന്നു. തുടർന്ന് നെലോ വിൻഗാഡ ടീം കോച്ച് ആയി സ്ഥാനേറ്റിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം മെച്ചപ്പെട്ടിരുന്നു.

ചെന്നൈയ്‌ക്കെതിരായ വിജയത്തിന് ശേഷം ഗോവക്കെതിരായി നടന്ന അവസാന മത്സരത്തിലെ തോൽവി ആരാധകരെ നിരാശരാക്കിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്റ്റേഡിയം അറ്റെൻഡെൻസ് രേഖപ്പെടുത്തിയത് അവസാന ഹോം ഗ്രൗണ്ട് മത്സരത്തിലായിരുന്നു.

എന്നാൽ നാളെ നടക്കാനിരിക്കുന്ന അവസാന മത്‌സരത്തിൽ മികച്ച വിജയം നേടി തിരിച്ചുപോക്ക് സ്വന്തം ആരാധകർക്കുള്ള സമ്മാനമാക്കി ബ്ലാസ്റ്റേഴ്‌സ് മാറ്റുമെന്നുറപ്പാണ്. നാളെ നടക്കുന്ന മത്സരത്തിന് ശേഷം പിന്നീട് രണ്ടു മത്സരങ്ങളോടുകൂടി സെമിഫൈനലിലേക്കുള്ള യോഗ്യതാ മത്സരങ്ങൾ അവസാനിക്കും.