ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടർ ഫൈനലിൽ മുഹമ്മദൻസിനോട്‌ മൂന്ന്‌ ഗോളിന് തോൽവി വഴങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. നൈജീരിയൻ മുന്നേറ്റ താരം അബിയോള ദൗദയുടെ ഇരട്ടഗോളുകളും എസ്‌കെ ഫയാസിന്റെ ഗോളുമാണ് ടീമിന് വിജയം നേടിക്കൊടുത്തത്.

ക്വാർട്ടർ ഫൈനലിൽ പരാജപ്പെട്ടെങ്കിലും മികച്ച പ്രകടനമായിരുന്നു ടൂര്ണമെന്റിലുടനീളം യുവ ബ്ലാസ്‌റ്റേഴ്‌സ്‌ നിര കാഴ്ചവച്ചത്. രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ സമ്പാദ്യം.

കേരള ബ്ലാസ്‌റ്റേഴ്‌സ്‌ നിര: സച്ചിൻ സുരേഷ്‌, എച്ച്‌ മർവാൻ, തേജസ്‌ കൃഷ്ണ, പി ടി ബാസിത്, അരിത്ര ദാസ്, മുഹമ്മദ് അസ്ഹർ, വിബിൻ മോഹനൻ, ഗൗരവ്, മുഹമ്മദ് അയ്‌മെൻ, റോഷൻ ഗിഗി, മുഹമ്മദ് അജ്‌സൽ എന്നിവർ കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിൽ തുടർന്നു.

മുഹമ്മെദൻസ് എസ്‌സി നിര: മാവിയ, സഫിയുൾ, എൻഡിയായെ, അംബേകർ, നൂറുദ്ധീൻ, ഷഹീൻ, എസ്‌ കെ ഫയാസ്‌, മാർക്‌സ്‌ ജോസഫ്‌, ഥാപ്പ, ഗോപി, അസ്‌ഹർ എന്നിവരും കളത്തിലെത്തി.

മികച്ച പ്രകടനമാണ് തുടക്കം മുതൽ മുഹമ്മദൻസ് കാഴ്ച വച്ചത്. എന്നാൽ 17ആം മിനിറ്റിൽ എസ്‌കെ ഫയാസിന്റെ മുഹമ്മദൻസ് ആദ്യ ഗോൾ നേടി. മാർക്കസിന്റെ ഇടതു വശത്തു നിന്നുള്ള ക്രോസ്‌ ഫയാസ്‌ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി മുഹമ്മദൻസിന്റെ ഒരു ഗോളിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ പകരക്കാരനായി അബിയോള ദൗദ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തിന് പലപ്പോഴും അപകടകാരിയായ. 59ആം മിനിറ്റിൽ ഫയാസിന്റെ അസിസ്റ്റിൽ ദൗദ ലക്‌ഷ്യം കണ്ടു. 83ആം മുഹമ്മദൻസിനായി ദൗദ മൂന്നാം ഗോളും നേടി.

മത്സരം അവസാനിക്കുമ്പോൾ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് മുഹമ്മദൻസ് വിജയം സ്വന്തമാക്കി.