2022 ജനുവരി 16 ഞായറാഴ്ച വാസ്കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുവാൻ ഇരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലുള്ള അറുപത്തിരണ്ടാം മത്സരം മാറ്റിവയ്ക്കാൻ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) തീരുമാനിച്ചു.  മത്സരം പിന്നീടുള്ള തീയതിയിലേക്ക് മാറ്റുവാൻ ശ്രമിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് മത്സരത്തിന് ആവശ്യമായ കളിക്കാരുടെ ലഭ്യത ഇല്ലെന്ന് വിലയിരുത്തിയതിനെ തുടർന്ന് ലീഗിന്റെ മെഡിക്കൽ ടീമുമായി കൂടിയാലോചിച്ചാണ് പ്രസ്തുത തീരുമാനം.

 സ്ക്വാഡിലെ എല്ലാ കളിക്കാരുടെയും സപ്പോർട്ട് സ്റ്റാഫുകളുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും സുരക്ഷ നിരീക്ഷിക്കാനും ഉറപ്പാക്കാനും ഇന്ത്യൻ സൂപ്പർ ലീഗ് മെഡിക്കൽ വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കും.