ജനുവരി പത്തൊൻപത് ഞായറാഴ്ച കേരളാബ്ലാസ്റ്റേഴ്സും തമ്മിലേറ്റുമുട്ടുകയാണ്. ജാംഷെഡ്പൂരിലെ ജെആർഡി ടാറ്റ കോംപ്ലക്സ് സ്റ്റെഡിയത്തിൽ വച്ചാണ് മത്സരം. അവസാന നാലിലേക്കെത്തിപ്പെടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ നിർണായക മത്സരങ്ങളിലൊന്നാണിത്.

ജംഷദ്പൂർ എഫ്സി എഫ്സി

അവസാനം നടന്ന മൂന്നു മത്സരങ്ങളിൽ തുടർച്ചയായി ജംഷദ്‌പൂർ പരാജയപ്പെട്ടിരുന്നു. ഒപ്പം തന്നെ അവസാന ആറു മത്സരങ്ങൾ അവർക്ക് ജയിക്കാനുമായിരുന്നില്ല. ബെംഗളൂരുവിനെതിരായ അവസാന മത്സരത്തിൽ രണ്ടു ഗോളുകൾ വഴങ്ങി പരാജയപ്പെട്ട ടീമിന് ഗോൾ കണ്ടെത്താനായിരുന്നില്ല. അവസാനമായി ജംഷഡ്‌പൂർ കേരളബ്ലാസ്റ്റേഴ്സിനെ നേരിട്ട മത്സരത്തിൽ രണ്ടു ഗോളുകൾ വീതം നേടി ഇരു ടീമുകളും സമനില വഴങ്ങിയിരുന്നു. പ്ലേ ഓഫുകളിൽ ഇടംനേടാൻ ശ്രമിക്കുന്ന ജംഷെഡ്പൂരിന് ഈ ജയം പ്രതീക്ഷകൾ നിലനിർത്താൻ അനിവാര്യമാണ്. .

സ്റ്റാർ സ്ട്രൈക്കർ സെർജിയോ കാസ്റ്റലിന് പരിക്കേറ്റതിനാൽ ഇത്തവണ കളിക്കാനാകില്ല. പരിക്കിനാൽ വലയുന്ന പിറ്റിയും നാളത്തെ മത്സരത്തിൽ കളിക്കാനിടയില്ല.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി

വിജയം കാണാത്ത ഒൻപതു മത്സരങ്ങൾക്കപ്പുറം അഞ്ചു ഗോളുകൾക്ക് ഹൈദ്രാബാദിനെതിരായ അത്യുഗ്രൻ വിജയം കരസ്ഥമാക്കിയ ടീം കൊൽക്കത്തക്കെതിരെ നടന്ന അവസാനമത്സരത്തിൽ ഒരു ഗോളിന് വിജയം നേടിയിരുന്നു. തുടര്ചയ രണ്ടു വിജയത്തിന്റെ പിൻബലത്തിൽ സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ടീം അവസാന നാലിലേക്ക് കടക്കാനായുള്ള പ്രയത്നത്തിലാണ്.

സാധ്യമായ ലൈനപ്പുകൾ:

ജംഷദ്‌പൂർ എഫ്‌സി: സുബ്രത പോൾ (ജി കെ), റ്റിരി, ജോയ്‌നർ ലോറെൻകോ, മെമ്മോ മൗറ, ജിതേന്ദ്ര സിംഗ്, നരേന്ദർ ഗഹ്‌ലോട്ട്, എയിറ്റർ മൺറോയ്, റോബിൻ ഗുരുങ്, മൊബാഷീർ റഹ്മാൻ, ഫാറൂഖ് ചൗധരി, സി കെ വിനീത്

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി: ടി പി രെഹനേഷ് (ജി കെ), ജെസ്സൽ കാർനെറോ, വ്ലാറ്റ്കോ ഡ്രോബറോവ്, മുഹമ്മദ് റാകിപ്പ്, ഗിയാനി സുവർ‌ലൂൺ, മരിയോ ആർക്കസ്, സീതാസെൻ സിംഗ്, പ്രശാന്ത് കരുതടത്കുനി, സഹൽ അബ്ദുൾ സമദ്, മെസ്സി ബൗളി, ബാർ‌ത്തലോമി ഓഗ്‌ബെച്ചേ

നിങ്ങൾക്കറിയുമോ?

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ വിജയിച്ച് രണ്ടു സ്ഥങ്ങൾ മെച്ചപ്പെടുത്തി. 

ജെംഷെഡ്പൂരിന് കഴിഞ്ഞ ആറു മത്സരങ്ങളിൽ വിജയിക്കാനായിട്ടില്ല. വിജയാരഹിതമായ ഈ സീസണിലെ മൂന്നാമത്തെ ഏറ്റവും ദൈർഖ്യമേറിയ പ്രയാണമാണത്.

ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

ഫാൻ സ്പീക്ക്:

ആർക്കാണ്, ഞായറാഴ്ച വിജയം നേടാനാകുക?

കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.

ജെംഷെഡ്പൂർ എഫ്.സി.

താഴെ കമന്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ.

തത്സമയ പ്രക്ഷേപണ ഷെഡ്യൂൾ:

ഹീറോ ഐ‌എസ്‌എൽ 2019-20 മത്സരം :  ജെംഷെഡ്പൂർ എഫ്.സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി

തീയതി: ജനുവരി 19 (ഞായർ)

സമയം: വൈകുന്നേരം 7:30 മുതൽ

ചാനലുകൾ: സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്ക്

സ്ട്രീമിംഗ്: ഹോട്ട്സ്റ്റാർ, ജിയോ ടിവി