ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് എട്ടുമണിക്ക് ഗോവയിലെ ഫത്തോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽവച്ച് എഫ്സി ഗോവയും യുഎഇ ക്ലബ് അൽ വഹ്ദയും തമ്മിൽ നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഇയിലെ മത്സരം സമനിലയിൽ കലാശിച്ചിരുന്നു. മത്സരത്തിന് ശേഷം ഗോവൻ പരിശീലകൻ ജുവാൻ ഫെർനാണ്ടോ മാധ്യമപ്രവർത്തകരുമായി സംസാരിച്ചു.

“ഞങ്ങൾ വളരെ നല്ല ടീമിനെതിരെയാണ് കളിച്ചത്. സത്യത്തിൽ AFC ചാമ്പ്യൻസ് ലീഗിലെ എല്ലാ ടീമുകളും ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളാണ്. ആക്രമണത്തിൽ ചില പോയിന്റുകൾ നേടാനായതിൽ എനിക്ക് സന്തോഷമുണ്ട്. പൊസിഷണൽ ആക്രമണത്തിൽ ഞങ്ങൾ മികച്ചവരായിരുന്നു. എഫ്സി ഗോവ ടീം വിജയിക്കാൻ ആഗ്രഹിക്കുന്നു, അവർക്ക് ലക്ഷ്യങ്ങളുണ്ട്. എന്നാൽ മനസ്സിൽ പുതിയ ലക്ഷ്യങ്ങൾ ഉന്നംവച്ച് ഞങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു.

“ഫെറാൻഡോയുടെ മികവിൽ അതിശയിക്കാനില്ല. കാരണം എന്റെ സ്ക്വാഡ് എല്ലാ ദിവസവും മെച്ചപ്പെടാൻ ആഗ്രഹിക്കുന്നുണ്ട്. ഈ കോച്ചിംഗ് സ്റ്റാഫിനും കളിക്കാർക്കുമൊപ്പം പ്രവർത്തിക്കുന്നത് എനിക്ക് സന്തോഷകരമാണ്. ഞങ്ങൾ സന്തുഷ്ടരാണ്. പക്ഷേ രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് പെർസെപോളിസിനെതിരെ കളിക്കണം എന്നത് മറക്കുന്നില്ല. എല്ലാത്തിനുമൊടുവിൽ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കണം. ചില ഡീറ്റെയിൽസ് ആവർത്തിക്കുകയും പെർസെപോളിസിനായുള്ള പദ്ധതി മാറ്റേണ്ടതും ആവശ്യമാണ്. ഞങ്ങൾ ഇതേ രീതിയിൽ തന്നെ തുടരേണ്ടതുണ്ട്. കാരണം ഇത് വളരെ ബുദ്ധിമുട്ടുള്ള മത്സരമാണ് ”അദ്ദേഹം പറഞ്ഞു.

“അൽ വഹ്ദയ്ക്ക് 2-3 നല്ല അവസരങ്ങൾ ഉണ്ടായിരുന്നു, പ്രത്യേകിച്ച് അവസാന നിമിഷത്തിൽ. എന്നാൽ ധീരജ് ഇന്നൊരു സൂപ്പർമാനായിരുന്നു. ഞങ്ങൾക്കും ചില അവസരങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ അവസരങ്ങൾ സെറ്റ് പീസുകളിൽ നിന്നല്ല, മറിച്ച് ഞങ്ങളുടെ ബിൽഡ്-അപ്പിൽ നിന്നാണെന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവസാന മൂന്നിൽ ഞങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്, പക്ഷേ ബാലൻസിനെക്കുറിച്ചും ഓർക്കേണ്ടതുണ്ട്. ചില ഭാഗങ്ങൾ മെച്ചപ്പെടുത്തുകയാണ് ഞങ്ങളുടെ പുതിയ ലക്ഷ്യം" അദ്ദേഹം പറഞ്ഞു.

"ധീരജിന്റെ ഇൻജുറി-ടൈം സേവ് വളരെ മികച്ചതായിരുന്നു. അദ്ദേഹാം പാസിംഗിൽ അൽപ്പം മെച്ചപ്പെടേണ്ടതുണ്ട്, കാരണം ഞങ്ങളുടെ ശൈലി പിന്നിൽ നിന്ന് കെട്ടിപ്പടുക്കുക എന്നതാണ്. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അദ്ദേഹം കൂടുതൽ കളിച്ചില്ല എന്ന് എല്ലാവർക്കും അറിയാം. ഒരു നല്ല ഗോൾകീപ്പറാണ് അദ്ദേഹം. ധീരജിന് വെറും 20 വയസ്സ് മാത്രമേ പ്രായമുള്ളുവെന്നതിനാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് അതിശയകരമാണ്” ഫെറാണ്ടോ കൂട്ടിച്ചേർത്തു.