Picture Courtesy: AFC Media

എഎഫ്സി ഏഷ്യൻ കപ്പ് ആരംഭിക്കുന്നത് 1956 - ഇൽ ആണ്.അന്നുമുതൽ ഇന്നുവരെ 1964, 1984, 2011, 2019 എന്നീ വർഷങ്ങളിൽ ആണ് ഇന്ത്യ  എഎഫ്സി ഏഷ്യൻ ക്യാപ്പിലേക്കു യോഗ്യത നേടുന്നത്.

ആദ്യമായി ടീം ഏഷ്യൻ കപ്പ് കളിക്കുന്നത് 1964 ഇൽ ആണ്. അതിൽ അന്പത്തിയഞ്ചു വര്ഷങ്ങള്ക്കു മുൻപ് റണ്ണേഴ്‌സ് അപ് ആയതാണ് ഇന്ത്യ എ എഫ് സി ഏഷ്യൻ കപ്പിൽ നേടിയ വലിയ നേട്ടം. 1964 ഇൽ ഇന്ത്യ നേരിട്ട് ഫൈനലിലേക്ക് ക്വാളിഫിക്കേഷൻ നേടി. മറ്റുള്ള പല ടീമുകളും രാഷ്ട്രീയ കാരണങ്ങളാൽ മുകളിൽ നിന്ന് ഒഴിവായതാണ് അതിനു കാരണം.

പതിനാലു വര്ഷങ്ങള്ക്കു ശേഷം ഇംഗ്ലീഷ് കോച്ച് ഹാരി റൈറ്റിന്റെ കീഴിൽ ഇന്ത്യൻ ടീം  എഎഫ്സി ഏഷ്യൻ കപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. സൗത്ത് കൊറിയക്കും ഹോംഗ് കൊങ്ങിനും എതിരെയുള്ള ജയമാണ് ഇന്ത്യയെ രണ്ടാം സ്ഥാനത്തു എത്തിച്ചത്. രണ്ടു ഗോളുകൾ നേടിയ ഇന്ദർ സിങ് ആയിരുന്നു ടോപ് സ്‌കോറർ.

ഒരിക്കൽ കൂടി യോഗ്യത നേടാനായി ഇന്ത്യൻ ടീം ഇരുപതു വര്ഷം കാത്തിരുന്നു. പത്തു ടീമുകൾ കളിയ്ക്കാൻ ഉണ്ടായിരുന്ന ആ വര്ഷം ഏറ്റവും മികച്ച ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് ബിയിൽ ആണ് ഇന്ത്യ ഉണ്ടായിരുന്നത്. ചൈന, ഇറാൻ, യുഎഇ, സിംഗപ്പുർ എന്നിവയായിരുന്നു മറ്റു ടീമുകൾ. മൂന്നു കളികൾ നഷ്ടപ്പെട്ട ഇന്ത്യ ഇറാനോട് ഗോളുകൾ ഒന്നും വഴങ്ങാതെ സമനില നേടി. ചൈനയെ തകർത്തു യുഎഇ അത്തവണ കിരീടം ചൂടി. ഇന്ത്യയും ചൈനയും പോലുള്ള മികച്ച ടീമുകളുമായി പോരാടിയ അത്തവണത്തെ ഇന്ത്യൻ ടീമിന്റെ കോച്ച് ആയിരുന്നു മിലോവാൻ സിറിക്.

തുടർന്ന് 2008 ലും 2011 ലും ഇന്ത്യ എഎഫ്സി കപ്പ് യോഗ്യത നേടി. സുനിൽ ഛേത്രിയും ബൈച്ചുങ് ബുട്ടിയായും നേടിയ ഗോളുകളുടെ പിൻബലത്തിൽ താജിക്കിസ്ഥാനെ തകർത്താണ് ഇന്ത്യ എഎഫ്സി കപ്പ് ചലെഞ്ചിൽ യോഗ്യത നേടിയത്. ഇരുപത്തിയേഴു വർഷങ്ങൾക്കു ശേഷമായിരുന്നു അത്. പിന്നീട് ഒൻപതു വർഷങ്ങൾക്കു ശേഷം 2019 ഇൽ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ പരിശീലനത്തിന് കീഴിൽ ഇന്ത്യ എഎഫ്സി ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടി. തായ്‌ലണ്ടിനെതിരായ ആദ്യ മത്സരം നാലു ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചത്. അന്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷമായിരുന്നു അത്. എന്നാൽ പിന്നീട് മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങി ഇന്ത്യ നോക് ഔട്ട് സ്റ്റേജിൽ നിന്ന് പുറത്തായി.

കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈൻ തുടർന്ന് രാജി വക്കുകയും സീനിയർ തരാം അനസ് എടത്തൊടിക വിരമിക്കുകയും ചെയ്തു.

കഴിഞ്ഞ നാലു വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോളിന് ഉണ്ടായ മാറ്റങ്ങൾ അത്ഭുതാവഹമാണ്. അടുത്ത അവസരം ഇന്ത്യക്കാണ് എന്ന് ഉറച്ച അപ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ലോകം.