AIFF Media

ജോർദാനെതിരെ മെയ് 28 ന് ഖത്തറിലെ ദോഹയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനുള്ള 25 അംഗ ഇന്ത്യൻ ദേശീയ ടീമിനെ മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു. എ‌എഫ്‌സി ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ട് യോഗ്യതാ റൗണ്ടിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, എടികെ മോഹൻ ബഗാൻ, ഹീറോ ഐ-ലീഗ്, ഓൾ-സ്റ്റാർസ് ടീം, പശ്ചിമ ബംഗാൾ ടീം എന്നിവയ്‌ക്കെതിരെ പരിശീലന മത്സരങ്ങൾ കളിച്ച ബ്ലൂ ടൈഗേഴ്‌സ് ബെല്ലാരിയിലും കൊൽക്കത്തയിലും ക്യാമ്പ് ചെയ്യുകയായിരുന്നു. .മെയ് 25 ചൊവ്വാഴ്‌ചയാകും ബ്ലൂ ടൈഗേഴ്‌സ് ദോഹയിലേക്ക് പോവുക. ​​അവിടെ ജോർദാനുമായി ഏറ്റുമുട്ടുന്നതിന് മുമ്പായി അവർ പരിശീലനം തുടരും.

സൗഹൃദ മത്സരം പൂർത്തിയാക്കിയതിനു ശേഷം, മെയ് 30 ന് എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള പരിശീലനം പുനരാരംഭിക്കുന്നതിന്  ടീം കൊൽക്കത്തയിലേക്ക് മടങ്ങും. ജൂൺ എട്ടിന് കൊൽക്കത്തയിൽ നടക്കുന്ന ആദ്യ ക്വാളിഫയറിൽ ഇന്ത്യ കംബോഡിയയെ നേരിടും.

25 അംഗ സ്ക്വാഡ്:

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, ലക്ഷ്മികാന്ത് കട്ടിമണി, അമരീന്ദർ സിംഗ്.

ഡിഫൻഡർമാർ: രാഹുൽ ഭേകെ, ആകാശ് മിശ്ര, ഹർമൻജോത് സിംഗ് ഖബ്ര, റോഷൻ സിംഗ്, അൻവർ അലി, സന്ദേശ് ജിംഗൻ, സുഭാഷിഷ് ബോസ്, പ്രീതം കോട്ടാൽ.

മിഡ്ഫീൽഡർമാർ: ജീക്‌സൺ സിംഗ്, അനിരുദ്ധ് ഥാപ്പ, ഗ്ലാൻ മാർട്ടിൻസ്, ബ്രാൻഡൻ ഫെർണാണ്ടസ്, റിത്വിക് ദാസ്, ഉദാന്ത സിംഗ്, യാസിർ മുഹമ്മദ്, സഹൽ അബ്ദുൾ സമദ്, സുരേഷ് വാങ്ജാം, ആഷിഖ് കുരുണിയൻ, ലിസ്റ്റൺ കൊളാക്കോ.

ഫോവേഡേർസ്: ഇഷാൻ പണ്ഡിത, സുനിൽ ഛേത്രി, മൻവീർ സിംഗ്