ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ അറുപത്തിയേഴാം മത്സരം ഗോവ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തി വച്ചരങ്ങേറി. എഫ്‌സി ഗോവയും കേരളാബ്ലാസ്റ്റേഴ്സും തമ്മിലായിരുന്നു മത്സരം. ഇരു ടീമുകൾക്കും വിജയം അനിവാര്യമായ മത്സരത്തിൽ തീപാറുന്ന പോരാട്ടത്തിനാണ് ഗോവൻ ഹോം ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി (പ്ലേയിംഗ് ഇലവൻ)

ടി പി റെഹനേഷ് (ജി കെ), മുഹമ്മദ് റാകിപ്പ്, രാജു ഗെയ്ക്വാഡ്, ജെസ്സൽ കാർനെറോ, വ്ലാറ്റ്കോ ഡ്രോബറോവ്, മൊഹമദോ ജിന്നിംഗ്, സീതാസെൻ സിംഗ്, ഹാലിചരൻ നർസാരി, സെർജിയോ സിഡോഞ്ച, ബാർത്തലോമിവ് ഒഗ്‌ബെച്ചെ (സി), മെസ്സി ബൗളി.

എഫ്‌സി ഗോവ (പ്ലേയിംഗ് ഇലവൻ)

മുഹമ്മദ് നവാസ് (ജി കെ), കാർലോസ് പെന, സെറിറ്റൺ ഫെർണാണ്ടസ്, മൊർതട ഫാൾ, ഹ്യൂഗോ ബൗമസ്, അഹമ്മദ് ജഹോ, ബ്രാൻഡൻ ഫെർണാണ്ടസ്, ജാക്കിചന്ദ് സിംഗ്, ലെന്നി റോഡ്രിഗസ്, മന്ദർ റാവു ഡെസ്സായി (സി), ഫെറാൻ കൊറോമിനാസ്.

ആദ്യപകുതിയിൽത്തന്നെ ഇരു ഗോളുകളുടെ ലീഡ് ഗോവ നേടിയെങ്കിലും രണ്ടാം പകുതിയിൽ ഗോവയെ വിറപ്പിക്കുന്ന പ്രകടനമാണ് കേരളാബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. ഇരുപത്തിയാറാം മിനിറ്റിൽ ഹ്യൂഗോ ബൗമസാണ് എഫ്‌സി ഗോവക്ക് വേണ്ടി കളിയിലെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനയ്ക്കുന്നതിനു നിമിഷങ്ങൾക്ക് മുൻപ് നാല്പത്തിയഞ്ചാം മിനിറ്റിൽ കോറോയുടെ അസിസ്റ്റിൽ ജാക്കിചന്ദ് സിംഗ് ഗോവക്കായി രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ സ്ഥിതിഗതി മാറിമറിഞ്ഞു. ഗോവൻ ടീമിനെ മുൾമുനയിൽ നിർത്തി രണ്ടാം പകുതിയിൽ കേരളാബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾ നേടി സമനിലയിലെത്തി. അൻപത്തിമൂന്നാം മിനിറ്റിൽ ഓഗ്‌ബെച്ചെയുടെ അസിസ്റ്റിൽ മെസ്സി  ബൗളിയും അറുപത്തിയൊമ്പതാം മിനിറ്റിൽ സിഡോയുടെ അസിസ്റ്റിൽ ഓഗ്‌ബെചെയും കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടി.  എന്നാൽ കളിയുടെ അവസാനസമയത്ത് അഹമ്മദ് ജഹോയുടെ അസിസ്റ്റിൽ ബൗമസ് ഗോവൻ ടീമിനായി  നേടിയ രണ്ടാമത്തെ ഗോൾ ആ പ്രതീക്ഷകളെ തകർത്തു. പിന്നീട് സമനിലഗോളിനായി അവസാനനിമിഷം വരെയും ബ്ലാസ്റ്റേഴ്‌സ് പരമാവധി ശ്രമിച്ചെങ്കിലും നേടാനായില്ല. മൂന്ന് മിനിറ്റ് അധികസമയവും കഴിഞ്ഞ് കാളി അവസാനിക്കുമ്പോൾ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഗോവൻ ടീം വിജയം സ്വന്തമാക്കി. 

ഈ തോൽവിയോടുകൂടി ബ്ലാസ്റ്റേഴ്സിന്റെ അവസാന നാലിലേക്കുള്ള പ്രവേശനസാധ്യത പൂർണമായും അസ്തമിച്ചുവെന്നു പറയാനാകും. ഈ ജയത്തോടുകൂടി ഗോവ വീണ്ടും റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. 

അവാർഡുകൾ

രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മാത്രം സ്വന്തമാക്കിയ എഫ്‌സി ഗോവ ക്ലബ് അവാർഡ് നേടി. മാരുതി സുസുക്കി ലിമിറ്റ്ലെസ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡിന് ബാർത്തലോമിവ് ഒഗ്‌ബെച്ചെ അർഹനായി. ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡ് അഹമ്മദ് ജഹോ നേടി. ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് മുഹമ്മദ് റാകിപ് നൽകിയപ്പോൾ ഹ്യൂഗോ ബൗമസിന് ഹീറോ ഓഫ് ദ മാച്ച് അവാർഡ് നൽകി.

ഇതോടുകൂടി പതിനാലു മാച്ചുകളിൽ നിന്നായി ഇരുപത്തിയേഴു പോയിന്റുകൾ നേടി ഗോവ ഒന്നാം സ്ഥാനത്തും പതിനാലു കളികളിൽ നിന്നായി പതിനാലു പോയിന്റുകൾ നേടി കേരളാബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും തുടരുന്നു. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വച്ചു നടക്കുന്ന അടുത്ത മത്സരത്തിൽ കേരളബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്‌സിയെ നേരിടും.