ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിനായി (ഐ‌എസ്‌എൽ) ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) ബുധനാഴ്ച ‘ലീഗ് വിന്നേഴ്‌സ് ഷീൽഡ്’ പുറത്തിറക്കി.
ലീഗ് ഘട്ടത്തിൽ വിജയിച്ച ക്ലബിന് 50 ലക്ഷം രൂപ ക്യാഷ് പ്രൈസോടോപ്പമാണ് ഈ സിൽവർ ഷീൽഡ് സമ്മാനിക്കുക. എ‌എഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടങ്ങളിൽ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്ലബ്ബായിരിക്കും വിജയികൾ.

ഇന്ത്യൻ ഫുട്‌ബോളിൽ ചരിത്രപരമായ സ്ഥാനം നേടാനുള്ള അവസരം നേടിയെടുക്കാനായി നിലവിൽ, എ‌ടി‌കെയും എഫ്‌സി ഗോവയും തീവ്രമായ പോരാട്ടത്തിലാണ്. നിലവിൽ 17 കളികളിൽ നിന്ന് 36 പോയിന്റുകൾ നേടിയ എഫ്‌സി ഗോവ ഹീറോ ഐ‌എസ്‌എൽ നോക്ഔട്ട് ഘട്ടത്തിലേക്ക് 3 പോയിന്റ് ലീഡോടെ ഇതിനകം പ്രവേശിച്ചിട്ടുണ്ട്. ഗോവയുടെ അടുത്ത കളി ജംഷദ്‌പൂർ എഫ്‌സിക്കെതിരെയാണ്. ഈ സീസണിലെ തുടക്കത്തിൽ ഗോവക്ക് നേരിടേണ്ടിവന്ന ആദ്യ തോൽവി (0-1) ജംഷഡ്പൂരിനോടായിരുന്നു. മറുവശത്ത്, 33 പോയിന്റുകളുള്ള എ‌ടി‌കെ, ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തുകയും ഗോവ ജംഷദ്‌പൂരിനോട് പരാജയപ്പെടുകയും ചെയ്താൽ റാങ്കിങ്ങിൽ ഒന്നാമതെത്തും. ഷീൽഡ് വിജയികളായ ക്ലബിന് അവരുടെ ഹോം പ്ലേ ഓഫ് മത്സരത്തിൽ സമ്മാനിക്കും.

ഏകദേശം 5 കിലോ ഭാരവും 22 ഇഞ്ച് വ്യാസമുള്ള ലീഗ് വിന്നേഴ്സ് ഷീൽഡ്, ആഗോള ഫുട്ബോൾ പാരമ്പര്യങ്ങളിൽ നിന്നും ഹീറോ ഐ‌എസ്‌എൽ ട്രോഫിയുടെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു. സിൽവർ ഫുട്ബോളിന് ചുറ്റുമുള്ള റീത്ത് കളിയുടെ വിജയികളെ പ്രതീകപ്പെടുത്തുന്നു.