2020 മാർച്ച്, ജൂൺ മാസങ്ങളിൽ നടക്കാനിരുന്ന മത്സരങ്ങൾ ഫിഫ ലോകകപ്പ് ഖത്തർ 2022, എ.എഫ്.സി ഏഷ്യൻ കപ്പ് ചൈന 2023 സംയുക്ത യോഗ്യതാ റൗണ്ട് 2 മത്സരങ്ങൾ  മാറ്റിവച്ചതായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ അറിയിച്ചു.

'മാറ്റിവച്ച മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾ ഫിഫയും എ.എഫ്.സിയും ചർച്ചചെയ്യും, യഥാസമയം പി.എം.എ.മാരുമായി ആശയവിനിമയം നടത്തും.' ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ എ.എഫ്.സി വ്യക്തമാക്കി

2020 മാർച്ച് 26 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരെയും ജൂൺ നാലിന്  ബംഗ്ലാദേശിനെതിരെ ധാക്കയിലും  ജൂൺ 9 ന് കൊൽക്കത്തയിൽ അഫ്ഗാനിസ്ഥാനെതിരെയും  ഇന്ത്യ കളിയ്ക്കാൻ തീരുമാനിച്ചിരുന്നു.

അതേസമയം, പരസ്പര ഉടമ്പടിയിൽ, സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും കൃത്യമായി പരിഗണിച്ച്, മുൻകൂട്ടി തീരുമാനിച്ച ഷെഡ്യൂൾ അനുസരിച്ച് അതത് രാജ്യങ്ങൾക്ക് കളിക്കുന്ന കാര്യങ്ങൾ തീരുമാനിക്കാമെന്ന് കോണ്ടിനെന്റൽ അപ്പെക്സ് ബോഡി വ്യക്തമാക്കി.

ഫിഫയുടെയും എ‌എഫ്‌സിയുടെയും മുൻകൂർ അനുമതിക്ക് വിധേയമായി, ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളിലും ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ, പരസ്പര ഉടമ്പടി പ്രകാരം പി‌എം‌എകൾക്ക് 2020 മാർച്ച്, ജൂൺ മാസങ്ങളിൽ മത്സരങ്ങൾ കളിക്കാം.

"ബന്ധപ്പെട്ട എല്ലാ വ്യക്തികളുടെയും ക്ഷേമവും ആരോഗ്യവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രാഥമിക ജോയിന്റ് ക്വാളിഫയേഴ്സ് രണ്ടാം റൗണ്ട് ഷെഡ്യൂളിൽ കൂടുതൽ മാറ്റങ്ങൾ ആവശ്യമാണോ എന്ന് എഎഫ്‌സിയും ഫിഫയും തുടർന്നും വിലയിരുത്തും."