2019-20 ൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. പ്രത്യേകിച്ചും ഫെബ്രുവരിയിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. 

ഗോവൻ താരമായ ഫെറാൻ കൊറോമിനാസ്, എ‌ടി‌കെ എഫ്‌സിയുടെ റോയ് കൃഷ്ണ, ഒഡീഷ എഫ്‌സിയുടെ മാനുവൽ ഒൻ‌വു, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ബാർ‌ത്തലോമി ഒഗ്‌ബെച്ചെ എന്നിവരായിരുന്നു അദ്ദേഹത്തിനൊപ്പം ഷോർട്ട്‌ലിസ്റ്റിൽ വന്ന മറ്റു താരങ്ങൾ. ഗോവയുടെ ഫിനിഷിംഗിനെ ശക്തിപ്പെടുത്തിയ മികച്ച പ്രകടനമാണ് ഹ്യൂഗോ ഈ അവാർഡ് നേടാൻ കാരണമായത്. 

ഫെബ്രുവരിയിൽ ഗോവയ്ക്കായുള്ള 3 മത്സരങ്ങളിൽനിന്ന് ഹൈദരാബാദ് എഫ്‌സി, ജംഷദ്‌പൂർ എഫ്‌സി എന്നിവയ്‌ക്കെതിരായ ഗോളുകൾ ഉൾപ്പെടെ അഞ്ചു ഗോളുകളാണ്  അദ്ദേഹം നേടിയത്. 2019-20 ഹീറോ ഐ‌എസ്‌എൽ സീസണിൽ നിന്നുമാത്രം 11 ഗോളുകളും 10 അസിസ്റ്റുകളും നേടിയതിനാൽ ഹ്യൂഗോയുടെ ഏറ്റവും മികച്ച നേട്ടമാണിത് 

മുൻ മൊഗ്രെബ് ടെറ്റൗവാൻ താരമായ ബൗമസ് 2018 ജനുവരിയിലാണ് ഗോവയിൽ ചേർന്നത്. കഴിഞ്ഞ രണ്ടര സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ബൗമസ് ക്ലബ്ബിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. എഫ്‌സി ഗോവയ്‌ക്കായി ഹ്യൂഗോ 46 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയിട്ടുണ്ട്. 

മുൻ മാസങ്ങളിലെ ഹീറോ ഓഫ് ദി മന്ത് വിജയികൾ: 

ഒക്ടോബർ: ഡേവിഡ് വില്യംസ് (ATK)

നവംബർ: റോയ് കൃഷ്ണ (ATK)

ഡിസംബർ: ഫെറാൻ കൊറോമിനാസ് (എഫ്‌സി ഗോവ)

ജനുവരി: നെർഗിസ് വാൽസ്കിസ് (ചെന്നൈയിൻ എഫ്.സി)