ഞായറാഴ്ച നടക്കുന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2019-20 സീസൺ മത്‌സരത്തിൽ ജാംഷെഡ്പൂർ എഫ്‌സി കേരളാബ്ലാസ്റ്റേഴ്സിനെ നേരിടും. ചെന്നൈയിൻ എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും നേടിയ വിജയങ്ങൾ ലീഗിന്റെ മൊത്തത്തിലുള്ള പ്രയാണത്തെ വഴിതിരിച്ചു എന്ന് പറയാം. പതിനാലു പോയിന്റുകൾ നേടി അവസാന നാലിനുള്ളിൽ കടക്കാൻ ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിന് ഈ വിജയം അനിവാര്യമാണ്.

മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ എൽകോ ഷറ്റോറി പങ്കെടുത്തു.

അദ്ദേഹം പറഞ്ഞു, "ഞങ്ങൾക്ക് മുന്നിൽ അവസാന നാലിലെത്താനുള്ള അവസരങ്ങൾ ഇപ്പോഴും തുറന്നിരിക്കുന്നു. ഇത് വളരെ വേഗത്തിൽ സംഭവിക്കുന്നു. പക്ഷേ, വളരെ സത്യസന്ധമായി പറഞ്ഞാൽ, ഞാൻ ആദ്യ നാല് സ്ഥാനങ്ങളിലല്ല, മറിച്ച് ജംഷദ്‌പൂർ, ഗോവ, ചെന്നൈയിൻ എന്നീ ടീമുകൾക്കെതിരായ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു."

"അതിനാൽ ഞങ്ങൾ കളികളെ ഒന്നൊന്നായി സമീപിക്കുന്നു. കാരണം ഞാൻ ഫുട്ബോളിലോ ജീവിതത്തിലോ കാര്യങ്ങൾ വളരെ മുന്നോട്ട് നോക്കുന്നതിൽ വിശ്വസിക്കുന്നില്ല, കാരണം നമ്മളല്ല അവയെ നിയന്ത്രിക്കുന്നത്. നമുക്ക് കുറച്ച് മുന്നോട്ട് ചിന്തിക്കാൻ കഴിയും. പക്ഷേ ഞങ്ങൾ ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്നതിൽ മാത്രം ശ്രദ്ധിച്ചാൽ, ഒടുവിൽ ഞങ്ങൾക്ക് മികച്ച റിസൾട്ട് നേടാനാകും."

മുംബൈയിൽ വച്ച് നടന്ന പരിശീലകരുടെ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

"സീസൺ വിലയിരുത്തുന്നതിനും കാര്യങ്ങൾ മെച്ചപ്പെടുത്താൻ എന്തു  ചെയ്യാമെന്ന് ചർച്ച ചെയ്യുന്നതിനും ഒരു സീസണിൽ രണ്ട് തവണയെങ്കിലും കോച്ചുകൾ തമ്മിൽ കൂടിക്കാഴ്ച നടത്തണമെന്ന് ഞാൻ കരുതുന്നു. മെച്ചപ്പെടേണ്ട ഗെയിമിനെക്കുറിച്ച് കോച്ചുകൾക്ക് മാത്രമേ നല്ല വസ്തുനിഷ്ഠമായ വീക്ഷണം പുലർത്താൻ കഴിയൂ. അവർ (ഐ‌എസ്‌എൽ സംഘാടകർ) അതിനു വേണ്ടത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.