കഴിഞ്ഞ വാരത്തിൽ ഇയാൻ ഹ്യൂം, ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2017-18-ലെ തന്റെ ആദ്യ ഹാട്രിക് നേടുന്നതിന് നാം സാക്ഷ്യം വഹിച്ചു. ഡൽഹി ഡൈനാമോസിനെതിരേ, ഡൽഹി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്സ് എഫ്സി 3-1 എന്ന ഗോൾ നിലയിൽ ജയിച്ച മൽസരത്തിൽ എല്ലാ ഗോളുകളും നേടിയത് ഇയാൻ ഹ്യൂം ആയിരുന്നു.  ഹ്യൂമിന്റെ ഹാട്രിക് ഈ സീസണിലെ നാലാമത്തേതും 2014-ൽ ലീഗ് ഉദയം കൊണ്ടതിന് ശേഷം മൊത്തത്തിൽ പതിനാറാമത്തേതും ആയിരുന്നു.

ഹീറോ ഐഎസ്എൽ 2015-ലായിരുന്നു ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ പിറന്നത് (8). അതേ സമയം, ലീഗിന്റെ ഉദ്ഘാടന സീസണിൽ ഒരേ മൽസരത്തിൽ മൂന്ന് പ്രാവശ്യം ഗോൾ വല ചലിപ്പിച്ച ഒരേ ഒരു താരമേ ഉണ്ടായിരുന്നുളളൂ. മുംബൈ സിറ്റി എഫ്‌സി-യുടെ ആൻഡ്രേ മോർട്ടിസ് ആയിരുന്നു ലീഗിന്റെ ആദ്യത്തെ ആ ചരിത്ര ഹാട്രിക്കിന്റെ നേട്ടം കൈവരിച്ചത്. ഈ വർഷം ഇതേ വരെ സ്‌കോർ ചെയ്യപ്പെട്ടതിനേക്കാൾ ഒന്നു കുറഞ്ഞ്, ആകെ മൂന്ന്  ഹാട്രിക്കുകൾ മാത്രമാണ് കഴിഞ്ഞ സീസണിൽ സൃഷ്ടിക്കപ്പെട്ടത്.

ഹീറോ ഐഎസ്എൽ-ന്റെ തുടക്കം മുതൽ ഇയാൻ ഹ്യൂം അതിന്റെ ഒരു മുഖങ്ങളിലൊന്നായിത്തീർന്നിരിക്കുന്നതിനാൽ, ഏറ്റവും കൂടുതൽ ഹാട്രിക് (3) നേടുന്ന താരമായി അദ്ദേഹം മാറിയതിൽ അത്ഭുതപ്പെടാനില്ല.  ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2015-ൽ മുംബൈയ്ക്ക് എതിരേ  ആയിരുന്നു തന്റെ ആദ്യ ഹാട്രിക്; അതേ സീസണിൽ തന്നെ എഫ്‌സി പൂനെ സിറ്റിക്ക് എതിരായും അദ്ദേഹം ഹാട്രിക്  നേടി. സമീപ കാലത്തെ ഡൽഹി ഡൈനാമോസിനെതിരേയുളള മൽസരത്തിലും കേരളത്തിനായി ഹാട്രിക് നേടിയതോടെ, ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം ഹാട്രിക് നേടിയ താരമെന്ന പദവി ഹ്യൂമിന് സ്വന്തമായി.

ലീഗിൽ  ഹാട്രിക് നേടിയ വിദേശ താരങ്ങളുടെ രാജ്യങ്ങൾ പരിഗണിക്കുമ്പോൾ, ബ്രസീലാണ് മുൻപിൽ. 2014-ൽ മോർട്ടിസ് മുംബൈയ്ക്ക് വേണ്ടി ഹാട്രിക് സൃഷ്ടിച്ചതിന് ശേഷം, തൊട്ടടുത്ത വർഷം റെയ്‌നാൾഡോ ഗോവയ്ക്കായി ഒരേ മൽസരത്തിൽ മൂന്ന് പ്രാവശ്യം ഗോൾവല കുലുക്കി. മാസ്മരിക താരമായ മാർസെലിഞ്ഞ്യോ കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസിന് വേണ്ടി ഹാട്രിക് രചിച്ചപ്പോൾ, ഇപ്പോഴത്തെ സീസണിൽ അദ്ദേഹം എഫ്‌സി പൂനെ സിറ്റിക്ക് വേണ്ടി വീണ്ടും ഹാട്രിക് കരസ്ഥമാക്കി. രണ്ട് വ്യത്യസ്ത ഐഎസ്എൽ ക്ലബ്ബുകൾക്കായി ഹാട്രിക് നേടുന്ന രണ്ട് താരങ്ങളിലൊരാളാണ് മാർസെലിഞ്ഞ്യോ. ഡൂഡൂ ഒമാഗ്‌ബെമി ആയിരുന്നു ഹീറോ ഐഎസ്എൽ 2015-ൽ എഫ്‌സി ഗോവയ്ക്കായി ഒരേ മൽസരത്തിൽ മൂന്ന് വട്ടം ഗോൾ സ്‌കോർ ചെയ്ത അദ്ദേഹം, തൊട്ടടുത്ത സീസണിൽ ചെന്നൈയിൻ എഫ്‌സി-ക്കായി അത് ആവർത്തിച്ചു. 

ലീഗിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയിട്ടുളള ടീം ഗോവയാണ്. ഫെറാൻ കോറോമിനാസിന്റെ അതുല്യ പ്രതിഭയോട് കടപ്പാട് പുലർത്തുന്ന അവർ ഇതേ വരെ  അഞ്ച് ഹാട്രിക്കുകൾ ടീമെന്ന നിലയിൽ പേരിൽ കുറിച്ചിട്ടുണ്ട്. ഈ വർഷം കോറോമിനാസ് ഏഴ് മിനിറ്റുകളുടെ ദൈർഘ്യത്തിൽ നേടിയ (ലീഗിലെ ഏറ്റവും വേഗമേറിയത്) ഹാട്രിക്ക് ഉൾപ്പടെയുളള അടുപ്പിച്ചുളള ഹാട്രിക്കുകൾക്ക് മുൻപ്, ഗോവയ്ക്ക് അവരുടെ പേരിൽ മൂന്ന് ഹാട്രിക്കുകൾ ഉണ്ടായിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപ് മുംബൈയെ, ഗോവ 7-0 എന്ന ഗോൾ നിലയിൽ തകർത്തു തരിപ്പണമാക്കിയ മൽസരത്തിൽ, തോങ്കോസിയം ഹാവോകിപ് എന്ന യുവതാരം നേടിയ മൂന്ന് ഗോളുകളും എടുത്തു പറയേണ്ടതാണ്.

കൗതുകമുണർത്തുന്ന ഒരു കാര്യം, ഡൂഡുവും ഹാട്രിക് സൃഷ്ടിച്ച ഇതേ മൽസരം തന്നെയായിരുന്നു  ഒരു കളിയിൽ തന്നെ രണ്ട് ഹാട്രിക്കുകൾ പിറക്കുന്നതിന് സാക്ഷ്യം വഹിച്ച ഏക മൽസരം എന്ന നിലയിൽ ലീഗിന്റെ ചരിത്രത്താളുകളിൽ ഇടം പിടിച്ചത് എന്നതാണ്. ഹാട്രിക്കുകളുടെ എണ്ണത്തിൽ രണ്ടാമത് ചെന്നൈയിനും മുംബൈയും ആണ്. രണ്ട് പക്ഷങ്ങളും ലീഗിന്റെ ചരിത്രത്തിൽ മൂന്ന് ഹാട്രിക്കുകൾ കുറിച്ചിട്ടുണ്ട്. ചെന്നൈ കിരീടം നേടിയ സീസണിൽ സ്റ്റീവൻ മെൻഡോസ രണ്ട് പ്രാവശ്യം നേടിയ ഹാട്രിക്കുകളും കഴിഞ്ഞ സീസണിൽ ഡൂഡു നേടിയ ഒന്നുമാണ് അവ.

അതേ സമയം, മുംബൈ ആകട്ടെ കഴിഞ്ഞു പോയ ഓരോ സീസണിലും ഓരോ ഹാട്രിക് വീതമാണ് നേടിയത്. അവരുടെ റെക്കോർഡ് സുരക്ഷിതമായി സൂക്ഷിക്കുന്നതിന്, ബാക്കിയുളള സീസണിൽ നാലാമത് ഒരെണ്ണത്തിന് വേണ്ടിയുളള അന്വേഷണത്തിലുമായിരിക്കും അവർ.  മുൻപ് പരാമർശിച്ചതു പോലെ ഒന്നാം സീസണിൽ മോർട്ടിസും രണ്ടാം എഡിഷനിൽ ലീഗിൽ ഹാട്രിക് നേടുന്ന ആദ്യ ഇൻഡ്യൻ താരമെന്ന റെക്കോർഡോടെ സുനിൽ ഛെത്രിയും കഴിഞ്ഞ സീസണിൽ കേരളത്തെ സ്വന്തം കളിക്കളത്തിൽ 5-0-ന് പരാജയപ്പെടുത്തിയ മൽസരത്തിൽ ഡിയാഗോ ഫോർലാനും ആണ് മുംബൈക്ക് ഹാട്രിക് നേട്ടങ്ങളിൽ ഇടം നേടിക്കൊടുത്തത്.