Picture courtesy: AFC Media

എഎഫ്സി ഏഷ്യൻ കപ്പ് 2019 ജനുവരി ആറിന് ഇന്ത്യ തായ്‌ലണ്ടിനെ നേരിട്ട മത്സരത്തിൽ സുനിൽ ഛേത്രി രണ്ടാമത് നേടിയ ഗോൾ ഗ്രൂപ്പ് സ്റ്റേജിലെ മികച്ച ഗോൾ മത്സരത്തിലേക്ക് പരിഗണിക്കുന്നു. എഎഫ്സി ഏഷ്യൻ കപ്പ് 2019 വെബ്‌സൈറ്റിൽ വോട്ട് രേഖപ്പെടുത്തി ഫാൻസിനു തങ്ങളുടെ പ്രിയപ്പെട്ട ഗോളിന് വേണ്ടി വോട്ട് ചെയ്യാം. 

നാല്പത്തിയാറാം മിനിറ്റിൽ ഉദാന്ത സിങ് തായ് പോസ്റ്റിലേക്ക് തൊടുത്ത ഗോൾ ആഷിക് കരുണിയൻ സുനിലിന് കൈമാറുകയും സുനിൽ അത് വലക്കുള്ളിലേക്കു നയിക്കുകയും ചെയ്തു. ഇന്ത്യക്കു ഒരു ഗോളിന്റെ ലീഡ് അതിലൂടെ നേടാനായി.

തായ്‌ലണ്ടിനെതിരായ ചരിത്രവിജയത്തിനു നാന്ദികുറിച്ച ഗോൾ ആയി അത്. എഎഫ്‌സി ഏഷ്യൻ കപ്പിൽ അന്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം ഇന്ത്യ വിജയം നേടിയ ചരിത്രമുഹൂർത്തം. ആ വിജയം അനശ്വരമാക്കാൻ നിങ്ങളും വോട്ട് ചെയ്തു നിങ്ങളും ആ ചരിത്ര നിമിഷത്തിന്റെ ഭാഗമാകൂ.