ഒരു ജയത്തിനും അഞ്ചു സമനിലക്കും മൂന്ന് തോൽവികൾക്കുമപ്പുറം കേരളാബ്ലാസ്‌റ്റേഴ്‌സ് അടുത്ത ഹോം മാച്ചിനായി ചൊവ്വാഴ്ച ഇറങ്ങുകയാണ്. മൂന്നു ജയവും ആറു സമനിലയും ഒരു തോൽവിയുമായി നിൽക്കുന്ന ജംഷഡ്‌പൂർ എഫ്‌സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് എതിരിടുന്നത്. കഴിഞ്ഞ ഒൻപതു മത്സരങ്ങളിൽ നിന്നായി എട്ടു പോയിന്റോടെ ഏഴാം സ്ഥാനത്താണ് കേരളബ്ലാസ്‌റ്റേഴ്‌സ്. പത്തു മത്സരങ്ങളിൽ നിന്നായി പതിനഞ്ചു പോയിന്റ് നേടി ജംഷഡ്‌പൂർ നാലാം സ്ഥാനത്തും. വിജയമുറപ്പിച്ച മത്സരങ്ങൾ അവസാനഘട്ടത്തിൽ സമനിലയിലും പരാജയത്തിലും കൊണ്ടവസാനിപ്പിക്കുന്നുവെന്ന പേരുദോഷം കേരളാബ്ലാസ്റ്റേഴ്സിനെ ഏറെ വലയ്‌ക്കുന്നുണ്ട്. കൂടാതെ ഇത് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചും ആണ്.

 എന്നാൽ തുടർച്ചായി സമനിലകളും തോൽവികളും വഴങ്ങുന്ന ടീമിന്റെ നാളത്തെ കളി ബഹിഷ്ക്കരിക്കാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ഫാൻസ്‌ ക്ലബ് ആയ മഞ്ഞപ്പട. ഇതെല്ലാംകൊണ്ടുതന്നെ വലിയ സമ്മർദ്ദത്തെ അഭിമുഘീകരിച്ചുകൊണ്ടാകും ടീം നാളെ കളിക്കാനിറങ്ങുക.