ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ എൺപത്തിമൂന്നാം മത്സരം കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചരങ്ങേറി. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിട്ടു. അഞ്ചു മത്സരങ്ങൾക്കപ്പുറം ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലാദ്യമായി കേരളബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കുമേൽ വിജയം കൈവരിച്ചു. സന്തോഷത്തിന്റെ അലയൊലികൾ കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മുഴങ്ങി. ഈ സീസണിലെ കേരളാബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിൽ വച്ചുള്ള അവസാന മത്സരമായിരുന്നുവിത്. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിനിത് അഭിമാനപ്പോരാട്ടമായിരുന്നു. എന്നാൽ യോഗ്യത റൗണ്ടിലെ ശക്തമായ പോരാട്ടമൊഴിവാക്കാൻ ഈ വിജയം ബെംഗളൂരുവിനും അനിവാര്യമായിരുന്നു. 

എന്നാൽ ഇന്നത്തെ ദിവസം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ആരാധക സമൂഹം കാത്തിരുന്ന വിജയം സമ്മാനിക്കാൻ ബ്ലാസ്റ്റേഴ്സിനായി.  രണ്ടു ഗോളുകൾ നേടി കേരളബ്ലാസ്റ്റേഴ്‌സ് മുൻ ചാമ്പ്യന്മാരെ തകർത്തു. ഈ മത്സരത്തോടുകൂടി രണ്ടു ഗോളുകൾ കൂടിനേടി

ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ബ്ലാസ്റ്റേഴ്‌സ് മാറി. നിലവിൽ പതിമൂന്നു ഗോളുകളാണ് തരാം ടീമിനായി നേടിയിട്ടുള്ളത് 

ആദ്യ പതിനൊന്ന് 

ബെംഗളൂരു എഫ്‌സി (പ്ലേയിംഗ് ഇലവൻ) 

ഗുർപ്രീത് സിംഗ് സന്ധു (GK), രാഹുൽ ഭെകെ, ആൽബർട്ട് സെറാൻ, ഹർമൻജോത് ഖബ്ര, നിഷു കുമാർ, ഫ്രാൻസിസ്കോ ബോർജസ്, എറിക് പാർത്താലു, ദിമാസ് ഡെൽഗഡോ (C), ഉദന്ത സിംഗ്, സുരേഷ് വാങ്ജാം, ദേശോൺ ബ്രൗൺ. 

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി (പ്ലേയിംഗ് ഇലവൻ) 

ബിലാൽ ഹുസൈൻ ഖാൻ (GK), രാജു ഗെയ്ക്ക്വാഡ്, ജെസ്സൽ കാർനെറോ, വ്ലാറ്റ്കോ ഡ്രോബറോവ്, ലാൽരുത്താര, മൊഹമദോ ജിന്നിംഗ്, സഹൽ അബ്ദുൾ സമദ്, ഹാലിചരൻ നർസാരി, സെർജിയോ സിഡോഞ്ച, ബാർത്തലോമിവ് ഒഗ്‌ബെച്ചെ (C), മെസ്സി ബൗളി. 

പ്രധാന നിമിഷങ്ങൾ 

തുടക്കം മുതലേ ഇരു ടീമുകളും ഇഞ്ചോടിഞ്ചു പോരാട്ടമാണ് കാഴ്ചവച്ചത്. പതിനാറാം മിനിറ്റിൽ ബെംഗളൂരു എഫ്‌സിക്കായി ബ്രൗൺ ആദ്യ ഗോൾ നേടി.  എന്നാൽ ആദ്യ പകുതിയവസാനിക്കും മുൻപ് സുയിവർലോണിന്റെ അസിസ്റ്റിൽ കേരളബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഓഗ്‌ബെച്ചേ സമനില ഗോൾ നേടി.

എഴുപത്തിരണ്ടാം മിനിറ്റിൽ മെസ്സി ബൗളിയെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാലിറ്റി ചാൻസിൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഓഗ്‌ബെച്ചേ രണ്ടാമത്തെ ഗോൾ നേടി. രണ്ടു ഗോളുകളുടെ പിൻബലത്തിൽ കളിയവസാനിക്കുമ്പോൾ  മൂന്നു പോയിന്റുകൾ  നേടി ബ്ലാസ്റ്റേഴ്‌സ് വിജയം കരസ്ഥമാക്കി. 

അവാർഡുകൾ 

കളി ജയിച്ചതിനാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്ക് ക്ലബ് അവാർഡ് ലഭിച്ചു. മാരുതി സുസുക്കി ലിമിറ്റ്ലെസ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡ് മെസ്സി ബൗളിക്കു ലഭിച്ചു. സുരേഷ് വാങ്‌ജാമിന് ഡിഎച്ച്എൽ വിന്നിംഗ് പാസ് ഓഫ് ദ മാച്ച് അവാർഡും ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദ മാച്ച് അവാർഡും ലഭിച്ചു. ഹീറോ ഓഫ് ദ മാച്ച് അവാർഡ് കേരളാബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ബാർത്തലോമിവ് ഒഗ്‌ബെച്ചെ നേടി. 

ഇന്നത്തെ കളിയോട് കൂടി പതിനേഴു കളികളിൽ നിന്ന് പതിനെട്ടു പോയിന്റുകൾ നേടി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തും പതിനേഴു കളികളിൽ നിന്നായി ഇരുപത്തിയൊൻപതു പോയിന്റുകൾ നേടി ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്.