2017 - 18 ലെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചത് ചെന്നൈയിൻ എഫ് സിയുടെ രണ്ടാം കിരീടധാരണം കണ്ടുകൊണ്ടാണ്. ഈ ക്യാമ്പയ്‌നിലെ ചില നിർണായക പേരുകൾ ആയിരുന്നു അനിരുദ്ധ് ഥാപ്പ ധൻപാൽ ഗണേഷ് എന്നിവരുടെ. മധ്യനിരയിൽ നിന്ന് കൊണ്ട് കരുത്തു തെളിയിച്ച ഈ രണ്ടു ഭാരതീയരും മറീന മച്ചാന്മാർക്ക് വേണ്ടി പ്രധാനമായ പങ്കാണ് കിരീടനേട്ടത്തിനായി വഹിച്ചത്. ഹീറോ ISL 2017 -18 സീസണിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ സ്പോട്ട് ലൈറ്റലിലേക്ക് തുളച്ചുകയറിയ ചില താരമുന്നേറ്റങ്ങൾ വേറെയും നമുക്ക് മുന്നിലുണ്ട്. ഈ സീസണിലെ അത്തരം ചില വെളിപ്പെടുത്തലുകളിലൂടെ നമുക്ക് ഒന്ന് കണ്ണോടിക്കാം.

അനിരുദ്ധ് ഥാപ്പ (ചെന്നൈയിൻ എഫ് സി)

മധ്യനിരയിൽ ആധിപത്യം സ്ഥാപിക്കുന്ന തരത്തിലുള്ള തന്റെ അത്യപൂർവമായ പേസും തെന്നിയൊഴുകുന്ന ഫീറ്റ് സ്കിൽസും ആണ് ഈ 20 - കാരനെ വ്യത്യസ്തനാക്കുന്നത്. മധ്യനിരയിൽ നിന്നുമുള്ള പല ആക്രമണങ്ങൾക്കും പിന്നണി ഒരുക്കിയത് പോലെ തന്നെ ഗോവക്കെതിരായ ആദ്യപാദ സെമി ഫൈനലിലെ നിർണായകമായ എവേയ് ഗോൾ ഉൾപ്പടെ രണ്ടു ഗോളുകളും തന്റെ പേരിൽ കൂട്ടിച്ചേർക്കാൻ അദ്ദേഹത്തിനായി.

ലാലിൻസുല്ല ചഹാങ്‌റെ (ഡൽഹി ഡയനാമോസ് എഫ് സി)

ഡൽഹിയുടെ നിരാശാജനകമായ പ്രകടനത്തിലും പ്രതീക്ഷ ഉളവുക്കാൻ തരത്തിലേക്കുള്ള വേഗമേറിയ പ്രകടനമായിരുന്നു ഈ 20 -കാരന്റെയും. പേസിൽ പെട്ടെന്ന് മാറ്റം വരുത്താൻ കഴിയുന്ന ചഹാങ്റ്റയുടെ കഴിവും, പാസുകൾ പെട്ടെന്ന് നേടിയെടുക്കാനുള്ള കഴിവും ഡൽഹി ആക്രമണങ്ങളെ വലിയ ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. മികച്ച ഡ്രിബിബ്ളിങ് സ്‌കിൽസ് ഉള്ള അദ്ദേഹം മൂന്നു ഗോളുകളും മൂന്നു അസിസ്റ്റുകളും ഈ സീസണിൽ സ്വന്തം പേരിലാക്കി.

ജെറി മാവിഹ്മിൺഗതങ്ങ (ജംഷഡ്‌പൂർ എഫ് സി)

സീസണിലെ മറ്റൊരു ഇരുപതുകാരനായ ജെറി, ജംഷഡ്‌പൂരിന്റെ ഏറ്റവും മികച്ച സ്വാധീനമുള്ള അറ്റാക്കർമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ ടീം മികച്ച പ്രതിരോധ പ്രകടനകളിലൂടെയാണ് പ്രശസ്തി നേടിയതെങ്കിലും അദ്ദേഹം തന്റെ മുന്നേറ്റ മികവിലൂടെയാണ് സ്കോർ ചെയ്തത്. ജെറി വേഗത്തോടൊപ്പം തന്നെ മികച്ച ഡ്രിബിബ്ളിങ് സ്കില്ലുകളും പുറത്തെടുത്തു കളിച്ചപ്പോൾ സ്വന്തം പേരിൽ ഒരു ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി.

ലാൽരുത്തര (കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി)

പ്രതിരോധത്തിന് മികച്ച ഒരു വഗ്‌ദാനമാണ് ഈ 23 -കാരൻ. കാലുകളുടെ കരുത്തും പ്രതിരോധത്തിലെ മികച്ച നിലയും ആണ് ഇദ്ദേഹത്തെ വ്യത്യസ്തനാകുന്നത്. കരുത്തുറ്റതും വേഗതയും ആർന്ന പ്രകടനത്തിലൂടെ എതിരാളികൾക്കെതിരെ ലാൽരുത്തര ഒട്ടേറെ മികച്ച പ്രതിരോധവും തടസ്സവും സൃഷ്ടിച്ചു. ഭാവിയിൽ തന്റെ ക്ലബ്ബിനും രാജ്യത്തിനും ഒരുപോലെ ഉപയോഗിക്കാൻ ആവുന്ന ഒരു കളിക്കാരൻ ആയ ഇദ്ദേഹത്തെ സീസണിലെ എമേർജിങ് പ്ലയെർ ആയി തിരഞ്ഞെടുത്തു. ലാൽരുത്തരയുടെ 85 ടാക്കിളുകൾ സീസണിലെ രണ്ടാമത്തെ മികച്ച എണ്ണമായി കണക്കാക്കപ്പെടുന്നു.

കോരാജ് പെക്‌സൺ (കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി)

Courage Pekuson (Kerala Blasters FC)

ഘാനയുടെ മിഡ്‌ഫീൽഡർ ആയ ഇദ്ദേഹം ഈ സീസണിൽ ഉടനീളം കേരളത്തിന്റെ മധ്യനിരയിലെ ഒരു ശക്തമായ സാന്നിധ്യമാണ്. അളവറ്റ ഊർജവും പണത്തിനൊപ്പമോ അല്ലാതെയോ ഉള്ള അക്ഷീണമായ ഓട്ടമികവും അദ്ദേഹം കളികളിൽ ഉടനീളം പ്രദർശിപ്പിച്ചു. ഈ 23 - കാരൻ പ്രായത്തിനെ കവച്ചു വെക്കുന്ന പക്വതയാണ് ആക്രമണങ്ങൾക്കായി തിരഞ്ഞെക്കുന്ന അവസരങ്ങളിൽ പ്രകടമാവുക. ഒരു ഗോളും ൫ അസിസ്റ്റുകളും ആണ് അദ്ദേഹത്തിന് ഈ സീസിനിൽ ഉള്ളത്.

ആദിൽ ഖാൻ (എഫ് സി പുണെ സിറ്റി)

ഈ സീസണിലെ മികച്ച വ്യതിരിക്തരായ കളിക്കാരിൽ ഒരാളാണ് ആദിൽ. മികച്ച പ്രതിരോധം എന്നത് പോലെ തന്നെ മുന്നേറ്റവും ആക്രമണവും ആദിലിനു ഒരുപോലെ വഴങ്ങും. ഹെയ്ഡറിനായി വായുവിൽ നടക്കുന്ന ദ്വന്ദയുദ്ധങ്ങളിൽ മിക്കതിലും ആദിൽ വിജയിച്ചു. ആക്രമണങ്ങളിൽ ഭയക്കേണ്ട ഒരു കളിക്കാരൻ ആണ് താൻ എന്ന് അദ്ദേഹം തന്റെ ഈ സീസണിൽ തെളിയിച്ചു. മികച്ച മുന്നേറ്റങ്ങളിലൂടെ നേടിയ 4 ഗോളുകളോടൊപ്പം തന്നെ 70 ടാക്കിളുകളും തൻറെ പേരിലാക്കാൻ പുണെയുടെ ശക്തനായ ഈ പ്രതിരോധക്കാരന് സാധിച്ചു.

ധൻപാൽ ഗണേഷ് (ചെന്നൈയിൻ എഫ് സി)

മറീന മച്ചന്മാരുടെ വ്യതിരിക്തനായ ഒരു കളിക്കാരനാണ് ഈ 23 -കാരൻ. പ്രതിരോധത്തെ പൊതിഞ്ഞു കളിക്കാൻ ഉള്ള മധ്യനിരയിലെ തിളങ്ങുന്ന ഈ കളിക്കാരൻ തന്റെ മുന്നിൽ വരുന്ന ഏതു പ്രതിസന്ധിയും തട്ടിയകറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ കളിയുടെ ശൈലി മനസിലാക്കാൻ ബുദ്ധിമുട്ടാണെങ്കിലും എതിരാളിയുടെ ആക്രമണങ്ങൾക്ക് ഒരു കടുത്ത വെല്ലുവിളിയാണ്. രണ്ടാംപാദ സെമിയിൽ ഗോവക്കെതിരായ ഒരു ഹെഡർ ഗോൾ ഉൾപ്പടെ രണ്ടു ഗോളുകൾ ഇദ്ദേഹത്തിന്റെ പേരിൽ ഈ സീസണിൽ ഉണ്ട്.

തിയാഗോ സാന്റോസ് (മുംബൈ സിറ്റി എഫ് സി)

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മുംബൈക്ക് വേണ്ടി വ്യത്യസ്തമായ പ്രകടനം ആണ് ഈ യുവ ബ്രസീലിയൻ താരം കാഴ്ചവെച്ചത്. അവരുടെ മിക്ക ആക്രമങ്ങളിലും ഈ കളിക്കാരന്റെ പങ്ക് ചെറുതല്ല. ഈ 22 കാരന്റെ പേരിൽ 5 ഗോളുകളും ഒരു അസിസ്റ്റും ഉണ്ടെങ്കിലും ടീമിന് സെമി കാണാൻ ആവാതെ പുറത്തായത് അദ്ദേഹത്തെ സംബന്ധിച്ച് നിരാശാജനകമാണ്. പന്തുമായി മുന്നേറാൻ ഉള്ള അദ്ദേഹത്തിന്റെ കഴിവ് ബ്രസീലിയൻ ഫുട്ബാളിന് തന്നെ ഭാവിയിലേക്കൊരു മുതൽക്കൂട്ടാണ്.

ദീപേന്ദ്ര നേഗി (കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി)

കേവലം മൂന്നു കളികളിൽ മാത്രമാണ് കാണാൻ ആയതെങ്കിലും സ്വന്തമായ ഒരു സ്ഥാനം ഉണ്ടെക്കിയെടുക്കാൻ ഈ 19 -കാരനെ കൊണ്ട് സാധിച്ചു. ഡൽഹി ഡയനാമോസിനെതിരെ തോൽവിയിലേക്ക് നീങ്ങിയിരുന്നു കേരഖിലത്തിനു വേണ്ടി പകരക്കാരനായി ഇറങ്ങിയ നേഗി തന്റെ കന്നി ഗോളിലൂടെ ടീമിനെ ഡൽഹിക്ക് ഒപ്പമെത്തിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഫൗൾ ചെയ്യപ്പെട്ട നേഗിക്കു അനുവദിച്ച പെനാലിറ്റിയിലൂടെ നേഗി തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. വേഗതയേറിയ ഈ മധ്യനിരക്കാരൻ തന്റെ തന്ത്രപരമായ കളികളുടെ ഭാവിയിലെ മികച്ച ഒരു കളിക്കാരനാവുമെന്നതിൽ തർക്കമില്ല.

വിശാൽ കൈത് (എഫ് സി പുണെ സിറ്റി)

പുണെയുടെ ഈ ഗോളിയുടെ മികവാർന്ന പ്രകടനം കൂടി കൊണ്ടാണ് ഈ ടീം തന്റെ കന്നി സെമി മത്സരങ്ങളിലേക്ക് നടന്നു കയറിയത്. പുണെയ്ക്കായി 17 മത്സരങ്ങളിൽ നിന്നായി 45 സേവുകൾ ആണ് അദ്ദേഹം നടത്തിയത്. പുണെയ്ക്കായി 7 ക്ലീൻ ഷീറ്റുകളും ഒരുക്കി കൊടുത്ത ഇദ്ദേഹത്തെ ദേശീയ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ ക്ഷണത്തിനും അർഹനാക്കി. ചെന്നയിക്കെതിരായ പെനാൽറ്റി സേവ് ആണ് ഈ സീസണിലെ അദ്ദേഹത്തിന്റെ മികച്ച സേവ് ആയി കണക്കാക്കപ്പെടുന്നത്.