ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിലെ അവസാന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സമനില നേടിയിരുന്നു. തോൽവിയുടെ പടിവാതിക്കൽ നിന്ന് ടീമിനെ രക്ഷിച്ചതിൽ മുഖ്യ പങ്കു വഹിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ കൂടിയായ ബർത്തലോമി ഓഗ്‌ബെച്ചേ നേടിയ ഇരട്ട ഗോളുകളാണ്. സീസണിലുടനീളം മികച്ച പ്രകടനമാണ് ഓഗ്‌ബെച്ചേ കാഴ്ചവച്ചത്. ആറാം സീസണിൽ പതിനാറു കളികളിൽ നിന്നായി പതിനഞ്ചു ഗോളുകളാണ് ഓഗ്‌ബെച്ചേ കേരളാ ബ്ലാസ്റ്റേഴ്സിനായി നേടിയത്. ലീഗ് ഘട്ടത്തിലെ ഏറ്റവും ഉയർന്ന നിറക്കാനെന്തു. സീസണിലെ ആദ്യ ഹാട്രിക് നേടിയ താരവും ഓഗ്‌ബെച്ചേ തന്നെ.

മത്സരത്തിനു ശേഷം ഓഗ്‌ബെച്ചേ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ പ്രതിനിധികളുമായി സംസാരിച്ചു.

"ഇന്നത്തെ മത്സരം കാണികൾക്ക് സന്തോഷം നൽകിക്കാണുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഈ പിച്ചിൽ ഇതുവരെ നേടിയതുതന്നെ ബുദ്ധിമുട്ടിയായിരുന്നു. ആദ്യ മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയപ്പോൾ ഇനിയെന്ത് ചെയ്യണം എന്ന് ഞങ്ങൾ അമ്പരന്നു. ഞങ്ങൾ സ്വയം വിശ്വസിക്കേണ്ടിയിരുന്നു. ഞാൻ എന്നെയും എന്റെ ടീം മേറ്റ്സിനെയും മികച്ച പരിശ്രമത്തിനായി പ്രേരിപ്പിച്ചു. അവസാനം ഒരു പോയിന്റ് ഞങ്ങൾക്ക് ലഭിച്ചു."

കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ഇതുവരെയുള്ള അനുഭവങ്ങളെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

"വളരെ അതിശകരമായിരുന്നുവത്. ഞാനെന്റെ നാട്ടിലാണെന്നത് പോലെ എനിക്ക് തോന്നി. ഞങ്ങൾക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. ഈ സീസൺ അതിശകരമായിരുന്നു. അതിനു ഞാൻ മാനേജ്മെന്റിനും സഹതാരങ്ങൾക്കും സ്റ്റാഫിനും ഞാൻ നന്ദിയറിയിക്കുന്നു. ഒരു പ്ലേയർ എന്ന നിലയിൽ ഇനിയും പുരോഗമിക്കാനും നല്ല പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഈ സീസൺ മികച്ചതായിരുന്നില്ല. പക്ഷെ തോൽവികളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു ഞങ്ങൾ മുൻപോട്ടു പോകും."

“കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌, ഞാൻ നിങ്ങളെ വളരെയധിയകം സ്നേഹിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി ഞാൻ അറിയിക്കുന്നു. ഞങ്ങളുടെ വിഷമകരമായ ഘട്ടങ്ങളിൽ ഞങ്ങളെ തനിച്ചാക്കാതെ നിങ്ങൾ ഒപ്പം നിന്നു. ആദ്യാവസാനം ഞങ്ങൾക്കൊപ്പം നിന്ന നിങ്ങള്ക്ക് ഞാൻ നന്ദിയറിയിക്കുന്നു." അദ്ദേഹം പറഞ്ഞു നിർത്തി.