ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐ‌എസ്‌എൽ) 2019-20 അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ ശനിയാഴ്ച ആരംഭിക്കുകയാണ്.  ശ്രീ കാന്തീരവ സ്റ്റേഡിയത്തിൽ വച്ച് നടക്കാനിരിക്കുന്ന ബെംഗളൂരു എഫ്‌സിയും കേരളാബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും തമ്മിലുള്ള മത്സരമാണ് ശനിയാഴ്ച നടക്കുന്നത്. ഈ ഏറ്റുമുട്ടലിൽ പ്രധാന സാന്നിധ്യങ്ങളിൽ ഒരാളാകും ആഷിക് കരുണിയൻ. മലപ്പുറത്ത് ജനിച്ച അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാന-ക്ലബ്ബായ കേരളത്തിനെതിരെയുള്ള കളി തീർച്ചയായും അദ്ദേഹത്തിന് സമ്മിശ്ര വികാരങ്ങൾ പകരുമെന്നുറപ്പാണ്. 

“എന്നെ സംബന്ധിച്ചിടത്തോളം കേരളം എന്റെ കുടുംബമാണ്. ഞാൻ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന ഒരു കാലമുണ്ടാകുമോ? എനിക്കറിയില്ല, ആരും അറിയുന്നില്ല. ഏറ്റവും കുറഞ്ഞത് അടുത്ത നാല് വർഷമെങ്കിലും ഞാൻ ഇവിടെയുണ്ടാകും (ബെംഗളൂരുവിനൊപ്പം) അതിനാൽ ഞാൻ ബെംഗളൂരുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫുട്‌ബോൾ ഇങ്ങനെയാണ്. കാര്യങ്ങൾ എങ്ങനെ മാറുമെന്നും ആർക്ക് എന്ത് സംഭവിക്കുമെന്നും പ്രവചിക്കാനാകില്ല. ഹീറോ ഐ‌എസ്‌എല്ലിൽ കേരളത്തിൽ നിന്ന് ഒരു ടീം ഉണ്ടെന്നതിൽ ഞാൻ സന്തുഷ്ടനാണ്, കാരണം  ഒരു ദിവസം എന്റെ സ്വന്തം സംസ്ഥാനത്ത് കളിക്കാൻ അത് അവസരം നൽകുന്നു" ”ആഷിക് പറഞ്ഞു. 

രണ്ട് തെക്കൻ ടീമുകളും തമ്മിലുള്ള സാമ്യതകളെക്കുറിച്ച് ആഷിക് സംസാരിച്ചു. “അവിടെ ഒരു ടീം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ് (കേരളത്തിൽ) കാരണം അവരുടെ പിന്തുണയോടെ രാജ്യത്ത് ഫുട്ബോൾ വളരും, കളിക്കാർക്ക് കളിക്കാൻ കൂടുതൽ ആത്മവിശ്വാസം ലഭിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പടയും ഞങ്ങളുടെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ഏറെ വിശ്വസ്തരാണ്. ടീമുകൾക്കുള്ള അവരുടെ പിന്തുണ എല്ലാ കളികളിലും ഒരു മാറ്റമുണ്ടാക്കുന്നു, ”അദ്ദേഹം പറഞ്ഞു. 

ഹീറോ ഐ‌എസ്‌എൽ 2017-18 ൽ എഫ്‌സി പൂനെ സിറ്റിയുമായി അരങ്ങേറ്റം കുറിച്ചതിനുശേഷം ആഷിക് പുരോഗമിച്ചു. സ്റ്റാലിയനുമായുള്ള തന്റെ സമയത്തെ അദ്ദേഹം സ്നേഹപൂർവ്വം ഓർമിച്ചെടുത്തു. “എഫ്‌സി പൂനെ സിറ്റി എന്റെ ഫുട്‌ബോൾ കരിയറിലെ ഒരു പ്രധാന ഭാഗമായിരുന്നു. അഞ്ചുവർഷം മുമ്പാണ് ഞാൻ പൂനെയിലെത്തിയത്. രണ്ടുവർഷം പൂനെ അക്കാദമിയിൽ ആയിരുന്ന ഞാൻ എഫ്‌സി പൂനെ സിറ്റിയിൽ ചേർന്നു. ഞാൻ ഹീറോ ഐ‌എസ്‌എല്ലിൽ കളിക്കുകയും ദേശീയ ടീമിനൊപ്പം കളിക്കാൻ അവസരം ലഭിക്കുകയും ചെയ്തു, അതിനാൽ പൂനയോടൊപ്പമുള്ള സമയം എന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരോടും അവരുടെ ആരാധകരോടും മാനേജുമെന്റിനോടും സ്റ്റാഫിനോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം അവർ എന്റെ കരിയറിന് മികച്ച തുടക്കം നൽകി.” 

മുന്നോട്ട് നോക്കുമ്പോൾ, ആഷിക് ബ്ലൂസിനൊപ്പമുള്ള സമയത്തെ പറ്റിയും സംസാരിച്ചു. “ബെംഗളൂരു എഫ്‌സിയിലേക്കുള്ള എന്റെ മാറ്റം എനിക്ക് ഒരു വഴിത്തിരിവാണ്, പ്രത്യേകിച്ചും ഞാൻ നാല് വർഷത്തേക്കുള്ള കരാറിൽ ഞാൻ ഒപ്പിട്ടതിനാൽ. ഒരു ക്ലബ്ബിൽ ദീർഘകാലയളവിൽ ഭാഗമാകുന്നത്‌ എന്റെ കരിയറിന് വളരെ നല്ലതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ക്ലബുമായും ചുറ്റുമുള്ള കളിക്കാരുമായും ഒരു ബന്ധം സ്ഥാപിക്കാൻ അതിനാൽ കഴിയും. ബെംഗളൂരു എഫ്‌സി പോലുള്ള ഒരു പ്രൊഫഷണൽ ക്ലബിൽ കളിക്കാൻ അവസരം ലഭിച്ചത് എന്നെ ശരിക്കും സന്തോഷിപ്പിക്കുന്നു. ”