2020 ജനുവരി 26: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അച്ചടക്ക സമിതി എടി‌കെ ഹെഡ് കോച്ച് അന്റോണിയോ ഹബാസ്, ഗോൾകീപ്പിംഗ് കോച്ച് ഏഞ്ചൽ പിൻഡാഡോ, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഹെഡ് കോച്ച് എൽകോ ഷട്ടോറി എന്നിവരെ സസ്‌പെൻഡ് ചെയ്തു .

2020 ജനുവരി 12 ന് കൊൽക്കത്തയിൽ കളിച്ച, # 58 എടി‌കെ എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മാച്ചിൽ സംഭവിച്ച ഗുരുതരമായ പെരുമാറ്റകുറ്റത്തിനാണ് മൂന്ന് പേരെയും സസ്‌പെൻഡ് ചെയ്തത്.

അന്റോണിയോ ഹബാസ്, ഏഞ്ചൽ പിൻഡാഡോ എന്നിവർക്ക് രണ്ട് ഗെയിമിൽ സസ്പെൻഷനും യഥാക്രമം 1 ലക്ഷവും 2 ലക്ഷവും രൂപ പിഴയും നൽകി. മുമ്പത്തെ മത്സരത്തിൽ ഇതിനകം ഒരു സസ്പെൻഷൻ കഴിഞ്ഞതിനാൽ എടി‌കെ ഹെഡ് കോച്ച് അന്റോണിയോ ഹബാസ്, ഗോൾകീപ്പിംഗ് കോച്ച് ഏഞ്ചൽ പിൻഡാഡോ എന്നിവർക്ക് ജനുവരി 27 ന് നടക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെയുള്ള മത്സരത്തിൽ കളിയുടെ സാങ്കേതിക മേഖലയ്ക്ക് പുറത്തിരിക്കേണ്ടി വരും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഹെഡ് കോച്ച് എൽകോ ഷട്ടോറിക്ക് രണ്ട് ഗെയിം സസ്‌പെൻഷനും അടിയന്തിരമായി 1 ലക്ഷം പിഴയും നൽകേണ്ടതുണ്ട്.