കമ്പോഡിയക്കും അഫ്ഗാനിസ്ഥാനുമെതിരെയുള്ള ആവേശകരമായ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ഇഗോർ സ്റ്റിമാക്കിന്റെ പരിശീലനത്തിന് കീഴിൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ചൊവ്വാഴ്ച എഎഫ്‌സി ഏഷ്യൻ കപ്പ് 2023 ക്വാളിഫയറിലെ അവസാന ഗ്രൂപ്പ് ഡി മത്സരത്തിൽ ഹോങ്കോങ്ങിനെ നേരിടും.

രണ്ട് മത്സരങ്ങൾക്ക് ശേഷം ആറ് പോയിന്റ് വീതമുള്ള രണ്ട് ടീമുകളും തോൽവിയറിയാതെ നിൽക്കുന്നു, കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇത് രസകരമായ ഒരു ടോപ്പ് ഓഫ് ദ ടേബിൾ പോരാട്ടമാകുമെന്ന് വാഗ്ദാനം ചെയ്യുന്നു. മത്സര വിജയം ഇന്ത്യക്ക് നൽകുക അടുത്ത വര്ഷം നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിലേക്കുള്ള യോഗ്യതയാണ്. രണ്ടാം സ്ഥാനത്താവസാനിച്ചാലും യോഗ്യത നേടുന്ന മികച്ച അഞ്ചു ടീമുകളിലൊന്നായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.

കഴിഞ്ഞ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സുനിൽ ഛേത്രിയുടെയും സഹൽ അബ്ദുൾ സമദിന്റെയും ഗോളുകളുടെ കരുത്തിൽ 2-1 ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. ഗോൾ രഹിതമായ 85 മിനിറ്റിനുശേഷം, ഒരു ഫ്രീകിക്കിലൂടെയാണ് ഛെത്രി ആദ്യ ഗോൾ നേടിയത്. എന്നാൽ വെറും രണ്ട് മിനിറ്റിനുള്ളിൽ സുബൈർ അമിരി ഒരു ഹെഡ്ഡറിലൂടെ അഫ്ഗാനിസ്ഥാന് വേണ്ടി സമനില ഗോൾ നേടി.

കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കൂട്ടിച്ചേർക്കപ്പെട്ട അഞ്ച് മിനിറ്റ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റിൽ ആഷിക് കുരുണിയന്റെ മികച്ച പാസിൽ സഹൽ അബ്ദുൾ സമദ് ഇന്ത്യക്കായി രണ്ടാം ഗോൾ നേടി, വിജയം സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ കംബോഡിയയെ 2-0 ന് തോൽപ്പിച്ചിരുന്നു.

മറുവശത്ത് തങ്ങളുടെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാനെ 2-1നും കംബോഡിയ 3-0 നും പരാജയപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനും കംബോഡിയയും രണ്ട് മത്സരങ്ങളിൽ രണ്ട് തോൽവികളുമായി ഇതിനകം തന്നെ യോഗ്യതാപട്ടികയിൽ നിന്ന് പുറത്താണ്.

സാധ്യതാ ടീം

ഇന്ത്യ: ഗുർപ്രീത് സിംഗ് സന്ധു (ജികെ); നൗറെം റോഷൻ സിംഗ്, സന്ദേശ് ജിംഗൻ, അൻവർ അലി, ആകാശ് മിശ്ര; സുരേഷ് സിംഗ്, അനിരുദ്ധ് ഥാപ്പ; ബ്രാൻഡൻ ഫെർണാണ്ടസ്, മൻവീർ സിംഗ്, ലിസ്റ്റൺ കൊളാക്കോ; സുനിൽ ഛേത്രി.

ഹോങ്കോംഗ്: യാപ്പ് ഹങ് ഫുയി; സീൻ ത്സെ, ലോ ത്സ് ചാൻ, വോങ് ത്സ് ഹോ, യു വായ് ലിം, ഹുവാങ് യാങ്, ജു യിംഗ്‌സി, യുവെ ത്സെ നാം, വായ് വോങ്; മാറ്റ് ഓർ, സൺ മിംഗ് ഹിം. ഹെഡ് കോച്ച്: ജോൺ ആൻഡേഴ്സൺ.

എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ ടൂർണമെന്റ്, ഇന്ത്യ vs ഹോങ്കോങ്ങ്,  സമയം, തീയതി

2022 ജൂൺ 14 ചൊവ്വ, ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുള്ള ഗ്രൂപ്പ് ഡി എഎഫ്‌സി ഏഷ്യൻ കപ്പ് 2023 ക്വാളിഫയർ രാത്രി 8:30 PMന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ (വിവേകാനന്ദ യുബ ഭാരതി ക്രിരംഗൻ) നടക്കും.

തത്സമയ സംപ്രേക്ഷണം

ഇന്ത്യയും ഹോങ്കോങ്ങും തമ്മിലുള്ള മത്സരം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ കാണാൻ സാധിക്കും. പ്രാദേശിക ഭാഷകളായ ഹിന്ദി, ബംഗാളി, തമിഴ്, മലയാളം എന്നിവയ്‌ക്കൊപ്പം ഇംഗ്ലീഷ് കമന്ററിയിലും സ്റ്റാർ സ്‌പോർട്‌സ് 3 മത്സരം സംപ്രേക്ഷണം ചെയ്യും.

ഡിസ്‌നി + ഹോട്ട്‌സ്റ്റാർ (വെബ്‌സൈറ്റും ആപ്പും), ജിയോ ടിവി എന്നിവയിൽ തൽസമയ സ്ട്രീമിങ് നടക്കും.