ചൊവ്വാഴ്ച നടക്കുന്ന മൂന്നാം എ‌എഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ്  ടീം എഫ്‌സി ഗോവ പേർഷ്യൻ ഗൾഫ് പ്രോ ലീഗ് ക്ലബ്ബായ പെർസെപോളിസ് എഫ്‌സിയെ നേരിടും. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2020 സീസണിലെ റണ്ണറപ്പാണ് പെർസെപോളിസ് എഫ്‌സി. യുഎഇ ക്ലബ്ബായ അൽ-വഹ്ദ , ഖത്തർ ക്ലബ്ബായ അൽ-റയ്യാൻ  എന്നിവയ്‌ക്കെതിരെയുള്ള തുടർച്ചയായ രണ്ട് വിജയങ്ങളുടെ പിൻബലത്തിൽ കളത്തിലിറങ്ങുന്ന പെർസെപോളിസ് എഫ്‌സി ആറ് പോയിന്റുമായി ഗ്രൂപ്പ് ഇയിൽ മുന്നിലാണ്.

എഫ്‌സി ഗോവ ഇതുവരെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി അൽ-വഹ്ദയ്‌ക്കും അൽ റയ്യാനെതിരെയും രണ്ട് സമനില നേടിയിരുന്നു. നിലവിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഗോവ. കഴിഞ്ഞ പതിമൂന്നു മത്സരങ്ങളിലായി തോൽവിയറിയാതെ പെർസെപോളിസും പതിനേഴു മത്സരങ്ങളിലായി തോൽവിയറിയാതെ ഗോവയും മുന്നേറുകയാണ്. ഡിസംബറിൽ നടന്ന ഐ‌എസ്‌എൽ മത്സരത്തിൽ ചന്നൈയിൻ എഫ്‌സിയോടാണ് ഗോവ അവസാനമായി പരാജയപ്പെട്ടത്.

പെർസെപോളിസ് എഫ്‌സി ഫോം ഗൈഡ്: W-D-W-W-W

എഫ്‌സി ഗോവ ഫോം ഗൈഡ്: D-D-D-D-D

പെർസെപോളിസ് vs എഫ്‌സി ഗോവ: സാധ്യത ലൈൻ-അപ്

പെർസെപോളിസ് (4-4-2): ഹമീദ് ലക്ക് (ജി കെ), സിയാമക് നെമതി, വാഹിദ് അമിരി, ഹുസൈൻ കണ്ണാനി, സയ്യിദ് ജലാൽ ഹൊസൈനി, എഹ്സാൻ പഹ്‌ലേവൻ, കമൽ കമിയാബിന, മഹ്ദി തോറാബി, അഹ്മദ് നൂറോളാഹി, ശരീഅർ മൊഗൻലൗ

എഫ്സി ഗോവ (4-2-3-1): ധീരജ് സിംഗ് (ജി കെ), സാൻസൺ പെരേര, ഇവാൻ ഗോൺസാലസ്, ജെയിംസ് ഡൊനാച്ചി, സെറിറ്റൺ ഫെർണാണ്ടസ്, എഡ്യൂ ബെഡിയ, ഗ്ലാൻ മാർട്ടിൻസ്, ബ്രാൻഡൻ ഫെർണാണ്ടസ്, റിഡീം റ്റാങ്, ജോർജ്ജ് ഓർട്ടിസ്, ദേവേന്ദ്ര മുർഗോങ്കർ

മറ്റു വിവരങ്ങൾ

മത്സരം: എഫ്സി ഗോവ vs പെർസെപോളിസ് എഫ്‌സി

തീയതി: ഏപ്രിൽ 20 ചൊവ്വാഴ്ച

സമയം: IST 10.30 PM

ചാനൽ: സ്റ്റാർ സ്പോർട്സ് 3

ഓൺലൈൻ സ്ട്രീമിങ്:  ജിയോ ടിവി, ഡിസ്നി + ഹോട്ട്സ്റ്റാർ