മാസ്സ് ഡയലോഗുകളുടെ അകമ്പടിയില്ലാതെ താരതമ്യേന എണ്ണത്തിൽ കുറഞ്ഞ കാണികളുടെ സാന്നിധ്യത്തിൽ കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ പൂനെക്കെതിരായ മത്സരം വൈകിട്ട് ഏഴു മുപ്പതിന് തന്നെ ആരംഭിച്ചു.

പൂണെയുടെ മികച്ച പ്രകടനത്തോടെയാണ് കളി ആരംഭിച്ചത്. ആഷിഖ് കുരുണിയന്റെ മികച്ച മുന്നേറ്റം പുണെക്ക് മുതൽക്കൂട്ടായി.

ഏഴാം മിനിറ്റിൽ  മാഴ്സലീഞ്ഞ്യോയുടെ ഗോൾ നേടാനുള്ള ശ്രമം  ധീരജ് തടഞ്ഞു.  പതിനൊന്നാം മിനിറ്റിൽ ഡുംഗളിനെ ഫൗൾ ചെയ്തതിന് പുണെയുടെ ശർതക്കിന് മഞ്ഞ കാർഡ് കിട്ടി. പതിമൂന്നാം മിനിറ്റിൽ സഹലിന്റെ സോളോ റൺ പുറത്തേക്ക്. ഇരുപതാം മിനിറ്റിൽ ആഷിഖ് കുരുണിയന്റെ മികച്ച മുന്നേറ്റത്തിനൊടുവിൽ മാഴ്സലീഞ്ഞ്യോയുടെ ഫിനിഷ് ഗോളിൽ കലാശിച്ചു. പുണെ ഒരു ഗോളിന് മുന്നിൽ. മുപ്പതാം മിനിറ്റിൽ സ്റ്റൊവാനോവിച്ചിന്റെ ലോങ് റേഞ്ചർ ശ്രമം ലക്‌ഷ്യം കാണാതെ പുറത്തേക്ക്. ഇടതു വിങ്ങിലൂടെ ബ്ലാസ്റ്റേഴ്സിന് തുടരെ തലവേദനയായി ആഷിഖ് കുരുണിയൻ നിലകൊണ്ടു. മുപ്പത്തിമൂന്നാം മിനിറ്റിൽ പുണെയ്ക്കായി റോബിൻ സിങ്ങിന്റെ ഗോൾ ശ്രമം ലക്‌ഷ്യം കണ്ടില്ല. കോർണർ വഴങ്ങി ബ്ലാസ്റ്റേഴ്സ്. മുപ്പത്തിയാറാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ്  മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. ആദ്യപകുതി അവസാനിച്ചു.

ആദ്യ പകുതി പിന്നിടുമ്പോൾ പുണെ ഒരു ഗോളിനു മുന്നിൽ. 

രണ്ടാം പകുതി ആരംഭിച്ചപ്പോൾ സെയ്മിൻലെൻ ഡുംഗലിന് പകരം സി.കെ വിനീത്  കളത്തിൽ ഇറങ്ങി. അൻപതാം മിനിറ്റിൽ സാഹിൽ പൻവാറിന് മഞ്ഞ കാർഡ് കിട്ടി.

അന്പത്തിയൊന്നാം മിനിറ്റിൽ സ്റ്റൊവാനോവിച്ചിന്റെ ഗോൾ ശ്രമം ലക്‌ഷ്യം കാണാതെ പാഴായി. അന്പത്തിരണ്ടാം മിനിറ്റിൽ മാഴ്സലീഞ്ഞ്യോയ്ക്ക് പകരം മാർക്കോ സ്റ്റാൻകോവിച്ച് കളിക്കളത്തിലേക്ക്. അന്പത്തിനാലാം മിനിറ്റിൽ മാർക്കോ സ്റ്റാൻകോവിച്ചിന് മഞ്ഞ കാർഡ് കിട്ടി. എഴുപത്തിനാലാം മിനിറ്റിൽ പരിക്കേറ്റു പുറത്തായ പെകൂസണ്ണിനു പകരം പി. പ്രശാന്ത് കളത്തിലിറങ്ങി. എണ്പത്തിനാലാം മിനിറ്റിൽ ഹ്യൂമിന്റെ ഗോൾ ശ്രമം ലക്‌ഷ്യം കണ്ടില്ല. എണ്പത്തിയാറാം മിനിറ്റിൽ പ്രശാന്തിന്റെ ഷോട്ട്  പുണെ ഗോൾ കീപ്പർ കമൽജിത്ത് രക്ഷപ്പെടുത്തി.

അധികമായി അഞ്ചു മിനിറ്റ് അനുവദിച്ചെങ്കിലും ഗോൾ കണ്ടെത്താം ഇരു ടീമുകൾക്കുമായില്ല.

പൂനെയോട് കൊച്ചിക്കു ആദ്യ ഹോം മാച്ച് തോൽവി. രണ്ടാമതൊരു ജയം എന്ന മഞ്ഞപ്പടയുടെ പ്രതീക്ഷ വീണ്ടും ആസ്ഥാനത്തു.

കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് റാങ്കിങ്ങിൽ നാലാം സ്ഥാനത്തു നിന്നിരുന്ന ജംഷഡ്പൂരിനോട് സമനില വഴങ്ങിയിരുന്നു. നിലവിൽ ഒൻപതാം സ്ഥാനത്തു നിൽക്കുന്ന പുനെയോടാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്.. എടികെക്കെതിരായ ഒരേയൊരു വിജയത്തിനപ്പുറം മറ്റൊരു വിജയം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് ആയിട്ടില്ല. വളരെ എളുപ്പത്തിൽ നേടാവുന്ന വിജയങ്ങൾ അവസാന നിമിഷം കൈവിട്ടുപോകുന്ന ദൗർഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടൊഴിഞ്ഞിട്ടില്ല. 

അവാർഡ്‌സ് 

ക്ലബ് അവാർഡ് : എഫ്‌സി പുണെ സിറ്റി

സ്വിഫ്റ്റ് ലിമിറ്ലെസ്സ് പ്ലേയർ : മാറ്റ് മിൽസ്

വിന്നിങ് പാസ് ഓഫ് ദി മാച്ച് : ആഷിഖ് കുരുണിയൻ

എമേർജിങ് പ്ലേയർ ഓഫ് ദി മാച്ച് : സാർത്ഥക ഗോല്യ്‌

ഹീറോ ഓഫ് ദി മാച്ച് : ജോനാഥൻ വില, ഇയാസ്റ്റലി

ഇവിടെ മാച്ച് ഹൈലൈറ്റുകൾ കാണുക: