ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരം സമനിലയിൽ കലാശിച്ചു. ഒക്ടോബർ പതിനഞ്ചിനു കൊൽക്കത്തയുടെ സാൾട് ലേയ്ക് സ്റ്റേഡിയത്തിൽവച്ചു വൈകിട്ട് ഏഴരക്കാണ് മത്സരം ആരംഭിച്ചത്. ബംഗ്ലാദേശിനെതിരായി ഇന്ത്യ വിജയംനേടി മൂന്നുപോയിന്റുകൾ കരസ്ഥമാക്കുന്നതിനു സാക്ഷികളാകാനായിയെത്തിയ വമ്പൻ ആരാധകവൃന്ദത്തിനു നിരാശരാകേണ്ടിവന്നു. റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ 83 സ്ഥാനങ്ങൾ പിന്നിലായ ബംഗ്ലാദേശിന് ഇതൊരു നേട്ടമായി മാറി.  ഒമാനെതിരായ മത്സരം തോറ്റെങ്കിലും ഖത്തറിനെപ്പോലൊരു മികച്ച ടീമിനെ സമനിലയിൽ തളക്കാനായതിന്റെ ആത്മവിശ്വാസത്തിൽ കളിക്കാനിറങ്ങിയ ഇന്ത്യക്ക് പലയിടങ്ങളിലും പിഴവ് സംഭവിച്ചു. പ്രധിരോധനിരയുടെ നട്ടെല്ലായ സന്ദേശ് ജിങ്കൻ പരിക്കുമൂലം കളിക്കാതിരുന്നതും ടീമിന് വിനയായി.

42 മിനിറ്റിൽ ബംഗ്ലാദേശിനായി സാദ് ഉദിൻ നേടിയ ഗോൾ ബംഗ്ലാദേശ് ടീമിന്റെ ലീഡിന് കാരണമായി. ബംഗ്ലാദേശ് ടീം ക്യാപ്റ്റൻ ജമാലിന്റെ ഫ്രീകിക്ക് ഇന്ത്യയുടെ ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് തടഞ്ഞു. അതിനിടയിൽ ഗുർപ്രീതിനു സംഭവിച്ച ശ്രേദ്ധപിഴവാണ്‌ സാദ് ഉനിൻ ഗോൾ നേടാൻ കാരണമായത്.    മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളി അവസാനത്തോടടുക്കുമ്പോൾ ഇന്ത്യയുടെ ആദിൽഖാൻ നേടിയ ഗോളാണ് സമനിലയിലേക്കെത്താൻ ഇന്ത്യയെ സഹായിച്ചത്.

മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ പരിശീലകൻ സ്റ്റിമാക്, അവസരങ്ങൾ കൃത്യമായി വിനയോഗിക്കുന്നതിലുള്ള പാളിച്ചയാണ് വിജയം നേടാൻ ഇന്ത്യക്കു സാധിക്കാതിരുന്നതിനു കാരണമായി ഊന്നിപ്പറഞ്ഞത്. ആദ്യ പകുതിയിൽ ബംഗ്ലാദേശിന് നേടാനായ ഗോൾ ഇന്ത്യൻ ടീമിനുണ്ടായ പിഴവ് മൂലമെന്ന് പറഞ്ഞു. 

"കളി വളരെ ആകാംക്ഷയേറിയതും രസകരവുമായിരുന്നു. വിജയം നേടാനായില്ലെങ്കിലും എല്ലാവർക്കും കളി ആസ്വദിക്കാൻ സാധിക്കുന്നത്ര മനോഹരമായിരുന്നുവത്. ടീം നന്നായി കളിച്ചു. എന്നാൽ അവസരങ്ങൾ വിജയകരമായി വിനയോഗിക്കുന്നതിൽ പരാജയപ്പെട്ടു. ബംഗ്ലാദേശിന്റെ ഗോൾകീപ്പർ; എന്റെ അഭിപ്രായത്തിൽ മാൻ ഓഫ് ദി മാച്ച് ആയിത്തോന്നിയ കളിക്കാരനാണ് ഇന്ത്യയെ വിജയിത്തിൽനിന്നു അകറ്റിയതിന്റെ മുഖ്യകാരണം. ഇന്ന് ഞങ്ങൾ അഭിമുഘീകരിച്ച മുഖ്യ പ്രശ്നം അബദ്ധത്തിൽ ഒരു ഗോൾ വഴങ്ങി എന്നതാണ്. കൂടുതൽ ടെക്‌നിക്കലായി ഞങ്ങൾ കളിയ്ക്കാൻ ശ്രമിച്ചു. എങ്കിലും ഇനിയും ഞങ്ങൾക്ക് കുറെ കഠിനാധ്വാനം ചെയ്യേണ്ടതായിട്ടുണ്ട്. മത്സരത്തിന്റെ ആദ്യപകുതിയിൽ ഞാൻ നിരാശനാണ്. കളി തുടങ്ങും മുൻപ്, ഞാനവരോട് ബംഗ്ലാദേശ് പോലൊരു ടീമുമായി കളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവച്ചിരുന്നു. പാസുകൾ കൃത്യതയോടെ വേഗത്തിൽ ആയിരിക്കണം. എന്നാൽ പ്രതിരോധനിരക്ക് ഇത് പിന്തുടരാനായില്ല. അവർ ബോൾ അധികനേരം കൈകാര്യംചെയ്തു."

"രണ്ടാം പകുതിയിൽ ടീം കുറച്ചുകൂടി മെച്ചമായി കളിച്ചു. ഞങ്ങൾക്ക് അനേകം കാര്യങ്ങളിൽ മെച്ചപ്പെടാനുണ്ട്. കളി കഴിഞ്ഞതിനു ശേഷമുള്ള വിശകലത്തിലൂടെയാണ് ഞങ്ങൾക്കതിനെപ്പറ്റി പഠിക്കാൻ സാധിക്കുക. അടുത്തകളിയിൽ കൂടുതൽ മികച്ചപ്രകടനം കാഴ്ചവെക്കാൻ അവർ ഈ കളികൾ വീണ്ടും കാണേണ്ടതുണ്ട്. ഇത്തവണ കളിയിൽ അവരുടെ തീരുമാനമെടുക്കാനുള്ള കഴിവ് മോശമായിരുന്നെന്നു അവർക്ക് മനസിലാകും. ടീം വളർച്ചയുടെ പാതയിലാണ്. ഇതുപോലുള്ള കളികൾ അവരെ കൂടുതൽ വളർത്തും. ഇന്നത്തെ ഉദാന്തസിംഗിന്റെയും ആഷിക് കാരുനിയെന്റെയുമെല്ലാം പ്രകടനം വിസ്മയകരമായിരുന്നു. "

എല്ലാ നന്ദിയും ഇന്ന് ഞങ്ങൾക്ക് പിന്തുണ നൽകിയ കാണികളോടാണ്. ഇന്നത്തെ കളിയും അതിന്റെ സാഹചര്യങ്ങളും കാണികളുടെ ആരവങ്ങളും ഒരു പ്ലെയറും മറക്കില്ല. എന്റെ ഔദ്യോഗിക ജീവിതത്തിലെ മികച്ച അനുഭവമായിരുന്നുവിത്" അദ്ദേഹം കൂട്ടിച്ചേർത്തു. 

നിലവിൽ മൂന്നുമത്സരങ്ങളിൽനിന്നായി രണ്ടു സമനില നേടിയ ഇന്ത്യ രണ്ടു പോയിന്റ് നേടി നാലാം സ്ഥാനത്താണ്. ബംഗ്ളാദേശ് ഒരു പോയിന്റുമായി അവസാനസ്ഥാനത്തും.