ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് 2022 ഫിഫ ലോകകപ്പിനും 2023 എ.എഫ്.സി ഏഷ്യൻ കപ്പ് സംയുക്ത രണ്ടാം റൗണ്ട് ക്വാളിഫയറിനും മുന്നോടിയായി ദേശീയ ടീം ക്യാമ്പിലേക്ക് 43 കളിക്കാരെ തിരഞ്ഞെടുത്തു. മാർച്ച് 26 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഈ മത്സരം നടന്നുകൊണ്ടിരിക്കുന്ന ക്വാളിഫയറിലെ ഇന്ത്യയുടെ ആറാമത്തെ ഏറ്റുമുട്ടലായിരിക്കും. 

ഈ ലിസ്റ്റിലെ ചില താരങ്ങൾ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐ‌എസ്‌എൽ) 2019-20 ന്റെ അവസാന ഘട്ടത്തിലെ ചുമതലകളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ ദേശീയ ടീം ക്യാമ്പിനായി രണ്ട് ബാച്ചുകളായാവും കളിക്കാർ എത്തുക. മാർച്ച് ഒൻപതിന് 23 കളിക്കാരും, ബാക്കി 20 പേർ മാർച്ച് 16 ന് ഒരാഴ്ചയ്ക്ക് ശേഷവും എത്തിച്ചേരും. 

ആദ്യ ബാച്ചിൽ, ഹീറോ ഐ‌എസ്‌എല്ലിലെ മികച്ച പ്രകടനത്തിന് ശുഭം സാരംഗി, ജീക്സൺ സിംഗ്, ലാലെങ്‌മാവിയ, ജെറി മാവിഹ്മിംഗ്തംഗ, ലിസ്റ്റൺ കൊളാക്കോ തുടങ്ങിയ യുവതാരങ്ങളെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തിരിക്കുന്നത്.റൗളിൻ ബോർജസ്, അമർജിത് സിംഗ്, ആദിൽ ഖാൻ എന്നിവരെയും സ്റ്റിമാക് മാർച്ച് 9 ന് അദ്ദേഹത്തോടൊപ്പം ചേരുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരിക്കിനെത്തുടർന്ന് ഹീറോ ഐ‌എസ്‌എൽ 2019-20 ൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിക്കായി ഒരു മിനിറ്റ് പോലും കളിക്കാനായില്ലെങ്കിലും സന്ദേശ് ജിംഗനെയും  ചെന്നൈയിൻ എഫ്‌സിയുടെ ജെജെ ലാൽപെക്ലുവയെയും അദ്ദേഹം തിരഞ്ഞെടുത്തിട്ടുണ്ട്. 

മാർച്ച് 16 ന് എത്തുന്ന രണ്ടാം ബാച്ച് കളിക്കാരിൽ ഗുർപ്രീത് സിംഗ് സന്ധു, രാഹുൽ ഭെകെ, പ്രീതം കോട്ടാൽ, ബ്രാൻഡൻ ഫെർണാണ്ടസ്, എഡ്വിൻ വാൻസ്പോൾ, അനിരുദ്ധ് ഥാപ്പ, സുനിൽ ഛേത്രി, മൻ‌വീർ സിംഗ് എന്നിവരും ഉൾപ്പെടുന്നു. ഹീറോ ഐ‌എസ്‌എൽ 2019-20 സീസണിലെ മികച്ച പ്രകടനം കണക്കിലെടുത്ത് എ‌ടി‌കെ എഫ്‌സിയുടെ പ്രഭിർ ദാസ്, സുമിത് രതി, മൈക്കൽ സൂസൈരാജ് എന്നിവരെയും ദേശീയ ടീം ക്യാമ്പിലേക്ക് വിളിപ്പിച്ചു. 

മാർച്ച് 9 ന് എത്തുന്ന കളിക്കാർ: 

ഗോൾകീപ്പർമാർ: അമൃന്ദർ സിംഗ്, സുഭാഷിഷ് റോയ്, റാഫിക് അലി 

പ്രതിരോധക്കാർ: പ്രതിക് ചൗധരി, ശുഭം സാരംഗി, സുഭാഷിഷ് ബോസ്, നരേന്ദർ, ആദിൽ ഖാൻ, സന്ദേഷ് ജിംഗൻ 

മിഡ്‌ഫീൽഡർമാർ: റൗളിൻ ബോർജസ്, അമർജിത് സിംഗ്, ജീക്‌സൺ സിംഗ്, നന്ദകുമാർ സെക്കർ, ലാലെങ്‌മാവിയ, വിനിത് റായ്, റെയ്‌നിയർ ഫെർണാണ്ടസ്, നിഖിൽ പൂജാരി, ജെറി മാവിഹ്മിംഗ, ഹാലിചരൻ നർസാരി, സഹൽ അബ്ദുൾ സമദ്

ഫോർ‌വേർ‌ഡുകൾ‌: ഫാറൂഖ് ചൗധരി, ജെജെ ലാൽ‌പെക്ലുവ, ലിസ്റ്റൺ കൊളാക്കോ 

മാർച്ച് 16 ന് എത്തുന്ന കളിക്കാർ: 

ഗോൾകീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, വിശാൽ കൈത്ത്, പ്രഭുഖാൻ സിംഗ് ഗിൽ 

പ്രതിരോധക്കാർ: പ്രബീർ ദാസ്, രാഹുൽ ഭെകെ, പ്രീതം കോട്ടാൽ, നിഷു കുമാർ, സുമിത് രതി, സെറിറ്റൺ ഫെർണാണ്ടസ്, മന്ദർ റാവു ദെസായി 

മിഡ്‌ഫീൽഡർമാർ: എഡ്വിൻ സിഡ്‌നി വാൻസ്‌പോൾ, ബ്രാൻഡൻ ഫെർണാണ്ടസ്, അനിരുദ്ധ് താപ്പ, ഉഡന്ത സിംഗ്, ആഷിക് കുറുനിയൻ, ലാലിയാൻസുവാല ചാങ്‌തെ, ജാക്കിചന്ദ് സിംഗ് 

ഫോർവേഡ്: സുനിൽ ഛേത്രി, മൻ‌വീർ സിംഗ്, മൈക്കൽ സൂസൈരാജ്